കേരളാ ബ്ലാസ്റ്റേഴ്സ്

(Search results - 123)
• undefined

ISLFeb 26, 2021, 10:24 PM IST

ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചുതുളച്ച വെടിയുണ്ട; ലാലെംങ്മാവിയ കളിയിലെ താരം

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറിങ്ങ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തകര്‍ത്തത് 20കാരനായ ഒരു യുവതാരമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്‍റെ പോക്കറ്റ് ഡൈനാമിറ്റായ ലാലെംങ്മാവിയ.

• undefined

ISLFeb 26, 2021, 9:34 PM IST

കടം വീട്ടാതെ മടക്കം; ബ്ലാസ്റ്റേഴ്സിന് വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്ലില്‍ അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയമില്ല. സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

aridane santana

Video Icon

ISLFeb 17, 2021, 11:43 AM IST

ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച നായകന്‍; ഹൈദരാബാദിന്‍റെ അരിഡാനെ സന്‍റാന കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ആശ്വാസ ജയമെങ്കിലും സ്വന്തമാക്കാനായിരുന്നു ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.  ഇരട്ട ഗോളോടെ സന്‍ഡാസയും പിന്നീട് ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമിലെ ഫിനിഷിംഗിലൂടെ ജോവ വിക്ടറും ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചതോടെ മുഖം രക്ഷിക്കാനുള്ള ഒരു ജയം പോലുമില്ലാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി.ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച കളിയില്‍ താരമായതാകട്ടെ ഒരു ഗോള്‍ നേടിയ ഹൈദരാബാദിന്‍റെ നായകനായ ആരിഡാനെ സന്‍റാന ആയിരുന്നു.

• undefined

ISLFeb 16, 2021, 10:31 PM IST

ബ്ലാസ്റ്റേഴ്സിന്‍റെ കൊമ്പൊടിച്ച നായകന്‍; ഹൈദരാബാദിന്‍റെ അരിഡാനെ സന്‍റാന കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ആശ്വാസ ജയമെങ്കിലും സ്വന്തമാക്കാനായിരുന്നു ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.  ഇരട്ട ഗോളോടെ സന്‍ഡാസയും പിന്നീട് ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമിലെ ഫിനിഷിംഗിലൂടെ ജോവ വിക്ടറും ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചതോടെ മുഖം രക്ഷിക്കാനുള്ള ഒരു ജയം പോലുമില്ലാതെ ബ്ലാസ്റ്റേഴ്സ് മടങ്ങി.

• undefined

ISLFeb 16, 2021, 9:34 PM IST

ഹൈദരാബാദിനെതിരെയും വമ്പന്‍ തോല്‍വി; ആശ്വാസ ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ് എഫ്‌സിക്കെതിരെയും വമ്പന്‍ തോല്‍വി. എതിരില്ലാത്ത നാല് ഗോളിനാണ് ഹൈദരാബാദിനു മുന്നില്‍ ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. ഇരട്ടഗോളോടെ ഫ്രാന്‍ സന്‍ഡാസയും അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിട്കറുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ കഥ കഴിച്ചത്.

On being asked whether club forward, Roy Krishna is not getting enough assist from his teammates, despite being a prolific goal-scorer, Habas explained, "I don't think Roy Krishna is playing alone because, in the last match, we played with all the strikers we have in the team - we played [David] Williams, Manvir (Singh), Roy, Edu (Garcia) and Javi (Hernandez). We don't have any more strikers. Also, the opponent has value in their defence."

ISLJan 31, 2021, 9:58 PM IST

ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തുളച്ച ഇരട്ടപ്രഹരം; റോയ് കൃഷ്ണ കളിയിലെ താരം

രണ്ടു ഗോളിന്‍റെ ലീഡില്‍ എടികെ മോഹന്‍ ബഗാനെതിരെ വിജയം സ്വപ്നം കണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നം പൊലിഞ്ഞത് റോയ് കൃഷ്ണയുടെ ഇരട്ട പ്രഹരത്തിലായിരുന്നു. ആദ്യം പിഴവില്ലാത്ത പെനല്‍റ്റിയിലൂടെ ബഗാനെ ഒപ്പമെത്തിച്ച റോയ് കൃഷ്ണ 87ാം മിനിറ്റില്‍ വിജയഗോളും നേടി കളിയിലെ താരമായി. മത്സരത്തില്‍ 9.28 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് റോയ് കൃഷ്ണ ഹീറോ ഓഫ് ദ മാച്ചായത്.

• undefined

ISLJan 31, 2021, 9:29 PM IST

രണ്ട് ഗോള്‍ ലീഡ് കളഞ്ഞുകുളിച്ചു; എടികെ മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

എടികെ മോഹന്‍ ബഗാനെതിരെ രണ്ട് ഗോള്‍ ലീഡ് നേടിയിട്ടും മൂന്ന് ഗോള്‍ തിരിച്ചുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. രണ്ടാം പകുതിയില്‍ ആറ് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകളും കളിയുടെ അവസാനം പ്രതിരോധപ്പിഴവില്‍ വഴങ്ങിയ ഒരു ഗോളുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയത്. രണ്ട് ഗോള്‍ പിന്നില്‍ നിന്നിട്ടും മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത എ ടി കെ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.

Sahal Abdul Samad

ISLJan 27, 2021, 10:50 PM IST

ജംഷഡ്‌പൂരിനെ വിറപ്പിച്ച സഹലാട്ടം; സഹല്‍ അബ്ദുള്‍ സമദ് കളിയിലെ താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യ സമനില വഴങ്ങിയെങ്കിലും കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ്. 7.43 റേറ്റിംഗ് പോയന്‍റുമായാണ് സഹല്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.മത്സരത്തിലാകെ 58 ടച്ചുകളും രണ്ട് ഡ്രിബ്ലുകളും രണ്ട് ഇന്‍റസെപ്ഷനുകളുമായാണ് സഹല്‍ 7.43 റേറ്റിംഗ് പോയന്‍റോടെ കളിയിലെ താരമായത്.

• undefined

ISLJan 27, 2021, 9:43 PM IST

ഐഎസ്എല്‍: ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

ഐഎസ്എല്ലില്‍ പോയന്‍റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരം ജംഷഡ്ഫൂര്‍ എഫ്‌സിക്കെതിരായ ഗോളില്ലാ സമനിലയോടെ കേരളാ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറന്ന അരഡസനോളം അവസരങ്ങള്‍ക്ക് മുന്നില്‍ ഗോള്‍ പോസ്റ്റും ജംഷഡ്പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷും റഫറിയുമെല്ലാം വിലങ്ങുതടിയായപ്പോള്‍ ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യ സമനില വഴങ്ങി.

• undefined

ISLJan 23, 2021, 10:13 PM IST

ഗോവന്‍ ആക്രമണങ്ങളുടെ മുനയൊടിച്ച സന്ദീപ് സിംഗ് കളിയിലെ താരം

ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സിഗോവയെ കേരളാ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചപ്പോള്‍ കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ സന്ദീപ് സിംഗ്. ഗോവന്‍ ആക്രമണങ്ങളുടെ മുനയൊടിച്ച് മത്സരത്തില്‍ 7.16 റേറ്റിംഗ് പോയന്‍റ് നേടിയാണ് സന്ദീപ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

• undefined

ISLJan 23, 2021, 9:30 PM IST

രക്ഷകനായി വീണ്ടും രാഹുല്‍; ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

​​കെ പി രാഹുല്‍ ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായി അവതരിച്ചപ്പോള്‍ കരുത്തരായ എഫ്‌സി ഗോവക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ഗോവക്കെതിരെ രണ്ടാം പകുതിയില്‍ രാഹുലിന്‍റെ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. സമനിലയോടെ 13 കളിയില്‍ 14 പോയന്‍റുമായി ജംഷംഡ്പൂരിനെയും ബംഗലൂരുവിനെയും മറികടന്ന് 14 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 13 കളികളില്‍ 20 പോയന്‍റുമായി ഗോവ മൂന്നാം സ്ഥാനത്ത് തുടരുന്നു.

• undefined

ISLJan 20, 2021, 9:40 PM IST

ഇഞ്ചുറി ടൈമില്‍ രാഹുലിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ബംഗലൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്‍റെ മികവില്‍ ബംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ബംഗലൂരുവിനെ രണ്ടാം പകുതിയില്‍ പൂട്ടിയയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പൂട്ടിയത്.

• undefined

ISLJan 7, 2021, 9:27 PM IST

ഒഡീഷക്കെതിരെയും ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി

പുതുവര്‍ഷത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കഷ്ടകാലം തീരുന്നില്ല. ഐഎസ്എല്ലില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ആരാധകരെ നിരാശരാക്കി.

Albino Gomes

ISLNov 29, 2020, 9:46 PM IST

ആല്‍ബിനോ രക്ഷകനായി; ചെന്നൈയിനെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

ഐഎസ്‌എല്ലില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ  പെനല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപകുതിയിലും ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ചെന്നൈയുടെ റാഫേല്‍ ക്രിവെള്ളാരോയെ ബോക്സില്‍ സെര്‍ജിയോ സിഡോഞ്ച ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി രക്ഷപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് ആണ് മഞ്ഞപ്പടയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

• undefined

FootballNov 29, 2020, 8:24 PM IST

ആവേശപ്പോരാട്ടം; ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ ആദ്യ പകുതി ഗോള്‍രഹിതം

ഐഎസ്‌എല്ലില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെ കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്‌സി ആദ്യ പകുതി. ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇരുടീമുകളും അവസരങ്ങള്‍ ഒട്ടേറെ തുറന്നെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.