കേരള നിയമസഭാ തെരഞ്ഞെടുപ്പ്

(Search results - 119)

congress

Kerala Elections 2021May 11, 2021, 9:19 PM IST

കേരളത്തിലേതടക്കം തോൽവി പഠിക്കാൻ കോൺഗ്രസിന് അഞ്ചംഗസമിതി, അശോക് ചവാൻ അധ്യക്ഷൻ

കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തോൽവിയാണ് പ്രധാനമായും എഐസിസിക്ക് മുന്നിലെ വലിയ ആശങ്കയായി നിലനിൽക്കുന്നത്. പശ്ചിമബംഗാളിൽ സിപിഎമ്മുമായി അടക്കം കൂട്ടുചേർന്നുള്ള കോൺഗ്രസ് സഖ്യം തകർന്നടിഞ്ഞിരുന്നു.

k surendran

ChuttuvattomMay 3, 2021, 7:11 PM IST

കെ സുരേന്ദ്രന്റെ ജില്ലയായ കോഴിക്കോടും ബിജെപിയ്ക്ക് വന്‍ വോട്ട് ചോര്‍ച്ച

കൊയിലാണ്ടിയില്‍ 4532 വോട്ടും നാദാപുരത്ത് 4203 വോട്ടും വടകരയില്‍ 3712 വോട്ടും കുറ്റ്യാടിയില്‍ 3188 വോട്ടും ബാലുശ്ശേരിയില്‍ 2834 വോട്ടും കൊടുവള്ളിയില്‍ 2039 വോട്ടും ബേപ്പൂരില്‍ 1092 വോട്ടും തിരുവമ്പാടിയില്‍ 1048 വോട്ടും 2016ലേക്കാള്‍ കുറഞ്ഞു.

CM Thumb

Kerala Elections 2021May 3, 2021, 6:04 PM IST

'അതുക്കും മേലെ', സീറ്റ് കൂടുമെന്ന് നേരത്തേ പറഞ്ഞതെങ്ങനെ? പിണറായിയുടെ മറുപടി

''സാമ്പത്തിക താത്പര്യം ഉള്ള ആളുകൾ കച്ചവടം ഉറപ്പിച്ചു. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കൾ ഞങ്ങൾ ജയിച്ചെന്നും കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനമനസ്സ് അതിനൊപ്പമായിരുന്നില്ല. ..

• undefined

Kerala Elections 2021May 3, 2021, 3:44 PM IST

ഫലം വന്നു, തുടര്‍ ഭരണം തന്നെ; തോറ്റവരുടെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടി ട്രോളന്മാര്‍

ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാറിന് കേരളത്തില്‍ ഭരണ തുടര്‍ച്ച ലഭിച്ചിട്ടും അത് ആഘോഷിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് ഭരണപക്ഷം. ഭരണത്തിലേറാന്‍ കാത്തിരുന്ന് ഒടുവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ യുഡിഎഫും സമ്പൂര്‍ണ്ണ തോല്‍വിയേറ്റ് വാങ്ങിയ എന്‍ഡിഎയും പരാജയ കാരണങ്ങള്‍ അക്കമിട്ട് നിരത്തി പഠനം തുടങ്ങി. ന്യായീകരണങ്ങളൊന്നുമില്ലെങ്കിലും തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്തിയേ തീരൂ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് അവസാന മണിക്കൂറിലും പഠിച്ചാണ് ഹൈക്കമാന്‍റ് പാസാക്കി വിട്ടത്. പക്ഷേ, ആ ലിസ്റ്റ് അതേ പടി പാസാക്കിവിടാന്‍ മലയാളികള്‍ തയ്യാറായില്ല. ബിജെപിയുടെ നേതൃത്വത്തില്‍ ആളും അര്‍ത്ഥവും ആവശ്യം പോലെ ഒഴുക്കിയായിരുന്നു എന്‍ഡിഎ  തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് മുന്നണികളും മാറി മാറി ഭരിച്ച് തകര്‍ത്ത കേരളത്തെ രക്ഷിക്കാന്‍ സ്വമേധയാ കച്ച കെട്ടിയെത്തിയ എന്‍ഡിഎയ്ക്ക് പക്ഷേ, ഒരു അവസരം പോലും നല്‍കാതെ ഉണ്ടായിരുന്ന സീറ്റ് കൂടി ജനം തിരിച്ചെടുത്തു. വിജയിച്ചവര്‍ ആഹ്ളാദിക്കാന്‍ കഴിയാതെയും തോറ്റവര്‍ പരാജയകാരണങ്ങള്‍ തേടിയും നില്‍ക്കുമ്പോള്‍, ട്രോളന്മാര്‍ അറഞ്ചം പുറഞ്ചം ട്രോളുകളുമായി വരുന്നു. തോറ്റവര്‍ക്ക് തോറ്റതിന്‍റെയും ജയിച്ചവര്‍ക്ക് ജയിച്ചതിന്‍റെയും കാരണങ്ങള്‍ അവരുടെ കൈയിലുണ്ട്. കാണാം നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ട്രോളുകള്‍

Pinarayi Vijayan  Shailaja teacher

Kerala Elections 2021May 3, 2021, 12:14 AM IST

ഇത് ചരിത്ര വിജയം, 60000 കടന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ശൈലജ, അരലക്ഷത്തിന് മുകളിൽ പിണറായി

മട്ടന്നൂരിൽ നിന്ന് 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. 96129 വോട്ടുകളാണ് കേരളത്തിന്റെ ടീച്ചർ സ്വന്തമാക്കിയത്. അരലക്ഷം ഭൂരിപക്ഷം കടന്നാണ് പിണറായിയുടെ വിജയം

• undefined

Kerala Elections 2021May 2, 2021, 10:46 PM IST

'സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഇടവേളകളില്ല', കേരള ജനതയ്ക്ക് അഭിവാദ്യമർപ്പിച്ച് സ്വരാജ്

തൃപ്പൂണിത്തറയിൽ 992 വോട്ടുകൾക്കാണ് കെ ബാബുവിനോട് സ്വരാജ് പരാജയപ്പെട്ടത്. അതേസമയം 140 മണ്ഡലങ്ങളിൽ 99 എണ്ണമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്.

firos kunnamparambil and jaleel

AnalysisMay 2, 2021, 9:32 PM IST

വേരോടെ വീണോ നന്മമരം!; ഫിറോസ് കുന്നംപറമ്പില്‍ പരാജയപ്പെട്ടത് എങ്ങനെ?

സമൂഹമാധ്യമങ്ങളിലൂടെയാണ് മിക്ക മലയാളികളും ഫിറോസ് കുന്നംപറമ്പില്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് പാലക്കാട്ടുകാരനായ ഫിറോസ് ജനശ്രദ്ധ നേടുന്നത്.

nss

KeralaMay 2, 2021, 8:24 PM IST

ശബരിമലയിൽ വിവാദ വെടിപൊട്ടിച്ച് വെട്ടിലായി എൻഎസ്എസ്

സമദൂരമായിരുന്നു എൻഎസ്എസ് മുഖമുദ്ര. മുന്നണികളോടുള്ള ശരിദൂരമായി പിന്നെ അത് മാറിയെങ്കിലും ശബരിമല വിശ്വാസ പ്രശ്നത്തിൽ സർക്കാരിനെതിരെ പരസ്യ നിലപാടാണ് പിന്നീട് എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്

• undefined

ElectionsMay 2, 2021, 7:42 PM IST

സംസ്ഥാനത്ത് ഇടത് സുനാമിയിൽ പിണറായിക്ക് ഭരണത്തുടർച്ച, തകർന്നടിഞ്ഞ് യുഡിഎഫ്, ബിജെപി സംപൂജ്യർ

ഭരണമുന്നണിയെന്ന തലത്തിൽ വെല്ലുവിളികൾ നേരിട്ടും ഒന്നൊന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികൾ അതിജീവിച്ചുമാണ് സിപിഎമ്മും ഇടതുമുന്നണിയും തുടർഭരണത്തിലേക്ക് എത്തുന്നത്.

k surendran

Kerala Elections 2021May 2, 2021, 7:13 PM IST

ഒ രാജഗോപാലിന്റെ ചരിത്രവിജയത്തില്‍നിന്ന്  ബി ജെ പി പിന്നോട്ട് പോയത് എങ്ങനെ?

നേമത്ത് കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ നേടിയ വിജയം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നില്ല.

Rahul Gandhi in Kerala

KeralaMay 2, 2021, 7:01 PM IST

സിക്‌സ് പാക്ക്, പുഷ് അപ്പ്, ഐക്കിഡോ, കടലില്‍ ചാട്ടം, നനഞ്ഞ പടക്കമായി രാഹുല്‍ ട്രിക്ക്‌സ്...

ഭരണമാറ്റമെന്ന ആഗ്രഹവുമായി തിരുവനന്തപുരത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ രാഹുല്‍ ഓട്ടോറിക്ഷയില്‍ കയറിയും കടലില്‍ ചാടിയും  എന്‍ട്രി കളറാക്കി എന്നത് വാസ്തവമാണ്. എന്നാല്‍, സിക്‌സ് പാക്ക്, പുഷ് അപ്പ്, ഐക്കിഡോ, ഓട്ടോറിക്ഷാ യാത്ര, കടലില്‍ ചാട്ടം ഇതെല്ലാമല്ലാതെ ഇടതുപക്ഷത്തിനെതിരെ ശക്തമായ രാഷ്ട്രീയ ക്യാംപയിന്‍ നടത്താന്‍ രാഹുലിന് സാധിച്ചില്ല...

pinarayi

Kerala Elections 2021May 2, 2021, 5:32 PM IST

കേരളത്തിന്റെ ക്യാപ്റ്റൻ: പിണറായിക്കിത് ചരിത്ര വിജയം

ഉറച്ചവാക്കും നിശ്ചയദാര്‍ഢ്യവുമായിരുന്നു പിണറായി വിജയന്റെ ഉൾക്കരുത്ത്. പാര്‍ട്ടിയും സര്‍ക്കാരും ഇത്രമേൽ പരസ്പര പൂരകമായി പ്രവര്‍ത്തിച്ച ഇടത് ഭരണം ഇതിന് മുമ്പ് ഒരു പക്ഷേ കേരളം കണ്ടിട്ടുണ്ടാകില്ല.

p v anvar

Kerala Elections 2021May 2, 2021, 4:19 PM IST

ജനങ്ങൾക്ക് നന്ദി പറഞ്ഞ് പി വി അൻവ‍‍ർ, ഒപ്പം സേവ്യർ ചിറ്റിലപ്പള്ളിക്കും രാജേഷിനും ആശംസ

സുഹൃത്തുക്കൾക്കൊപ്പം വിജയമാഘോഷിക്കുന്നതിന്റെ ചിത്രവും അൻവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു...

Pc george

Kerala Elections 2021May 2, 2021, 3:42 PM IST

പൂഞ്ഞാറിൽ പിസി ജോര്‍ജ്ജ് വീണു; അടിപതറിയത് പതിനായിരത്തിലധികം വോട്ടിന്

സാമുദായക വോട്ടുകൾ ഭിന്നിച്ച് പോകാതെ നിലനിര്‍ത്താൻ ഇടതുമുന്നണിയും യുഡിഎഫും ശ്രമിച്ചെങ്കിലും അന്തിമ വിജയം  ഇടതുമുന്നണി സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു

• undefined

Kerala Elections 2021May 2, 2021, 2:44 PM IST

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; വിജയപരാജയങ്ങള്‍ വിലയിരുത്തി ട്രോളന്മാര്‍

വോട്ടെടുപ്പ് കഴിഞ്ഞ് ഏതാണ്ട് ഒരു മാസം ആകാറായപ്പോഴാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളെല്ലാവരും വീടുകളിലിരുന്നാണ് തെരഞ്ഞെടുപ്പ് ഫലം അറിയുന്നത്. പൊതുനിരത്തുകള്‍ ഏതാണ്ട് ശൂന്യമാണ്. പിണറായി സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണത്തിലെത്തും. രാവിലെ തുടങ്ങിയ വോട്ടെണ്ണലില്‍ ഉച്ചയോടെ തന്നെ ആരൊക്കെ വിജയത്തിലേക്കും ആരെക്കെ പരാജയത്തിലേക്കും നീങ്ങുകയാണെന്ന് ഏതാണ്ട് തീരുമാനമായി. അതോടെ ട്രോളന്മാര്‍ സടകുടഞ്ഞെഴുന്നേറ്റു. തിരഞ്ഞെടുപ്പില്‍ താരപ്രഭവിതറിയിരുന്നവരില്‍ പലരും പരാജിതരായി. ചിലര്‍ ജയിച്ച് കയറി. ട്രോളന്മാരുടെ ഇഷ്ടക്കാരായ സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലത്തിലും പി സി ജോര്‍ജും പൂഞ്ഞാറിലും പരാജയപ്പെട്ടു. ജോസ് കെ മാണി പാലയില്‍ പരാജയം നേരിട്ടു. തൃശ്ശൂര്‍ ഇങ്ങെടുക്കാനെത്തിയ സുരേഷ് ഗോപി വീണ്ടും പരാജയപ്പെട്ടു. കാണാം ട്രോളന്മാരുടെ തെരഞ്ഞെടുപ്പ് അവലോകനം.