ക്യാൻസറില്ലാത്ത യുവതിക്ക് കീമോ
(Search results - 7)KeralaSep 25, 2019, 12:56 PM IST
കാൻസറില്ലാതെ കീമോ; ഒടുവില്‍ രജനിക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു
സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ രജനി കീമോതെറാപ്പിക്ക് വിധേയയായത്. കീമോതെറാപ്പി കാരണമുണ്ടായ ചികിത്സാ ചെലവും ശാരീരിക അവശതകളും മാനസികാഘാതവും പരിഗണിച്ചാണ് ധനസഹായം അനുവദിക്കുന്നത്
KeralaSep 11, 2019, 11:35 AM IST
കാൻസറില്ലാതെ കീമോ: ആർക്കെതിരെയും നടപടിയുണ്ടായില്ല, ഓണദിനത്തിൽ രജനി സമരത്തിൽ
മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലാണ് രജനി സമരം നടത്തുന്നത്. ഡോക്ടർമാർക്കെതിരെ നടപടി, നഷ്ട പരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് സമരം.
KeralaJun 26, 2019, 10:01 PM IST
ക്യാൻസറില്ലാതെ കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
KeralaJun 11, 2019, 1:33 PM IST
ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവം; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും
നാളെ തിരുവനന്തപുരത്തെത്തി പരാതി നേരിട്ട് കൈമാറുമെന്ന് രജനി പറഞ്ഞു. സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുടശ്ശനാട് സ്വദേശി രജനിയെ കീമോ തെറാപ്പിയ്ക്ക് വിധേയയാക്കിയത്.
KeralaJun 6, 2019, 7:14 PM IST
രജനിക്ക് ക്യാന്‍സറില്ല, സ്വകാര്യ ലാബിന്റെ പരിശോധനാഫലം തെറ്റെന്ന് അന്തിമ റിപ്പോർട്ട്
കുടശനാട് സ്വദേശി രജനിയ്ക്ക് ക്യാൻസറില്ലെന്ന് പൂർണ്ണമായും തെളിഞ്ഞു. നീക്കം ചെയ്ത മുഴയുടെ ബയോപ്സി പരിശോധനയിലും ക്യാൻസറില്ല.
KeralaJun 3, 2019, 12:13 PM IST
ക്യാൻസറില്ലാത്ത യുവതിക്ക് കീമോ ചെയ്ത സംഭവം; ഡോക്ടർമാരെ ന്യായീകരിച്ച് കോട്ടയം മെഡി. കോളേജ്
തെറ്റ് സ്വകാര്യ ലാബിന്റേതാണെന്നും നേരത്തെയും പരാതി ഉയർന്നപ്പോൾ മെഡിക്കൽ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
KeralaJun 2, 2019, 3:28 PM IST
ക്യാൻസറില്ലാത്ത യുവതിക്ക് കീമോ നടത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി; ചതിച്ചത് സ്വകാര്യ ലാബ്
ഡയനോവ എന്ന ലാബിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിലും, മാമോഗ്രാമിലും, ട്രൂകട്ട് ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്നും സ്ഥിതി ഗുരുതരമാക്കുന്നതിന് മുൻപ് ചികിൽസ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു
മാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വിശദീകരണം.