ഗള്‍ഫില്‍ കൊറോണ

(Search results - 382)
• Gulf Coronavirus

pravasam30, May 2020, 7:46 PM

സൗദിയിൽ കൊവിഡ് ബാധിച്ച് 22 മരണം; രാജ്യത്തെ ഏറ്റവും ഉയർന്ന കണക്ക്

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 22 പേർ മരിച്ചു. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ സൗദി അറേബ്യയിലെ ആകെ കൊവിഡ് മരണസംഖ്യ 480 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം.

• gulf corona kuwait roads

pravasam29, May 2020, 11:19 PM

കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

293  ഇന്ത്യക്കാരടക്കം കുവൈത്തിൽ 1072 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 25,184 ആയി. ഒന്‍പത് പേർ കൂടി ഇന്ന് മരിച്ചു.

Gulf Corona

pravasam29, May 2020, 10:18 PM

യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 638 പേര്‍ക്ക് രോഗം

യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 260 ആയി. ഇന്ന് 638 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,170 ആയി.

• gulf coronavirus

pravasam29, May 2020, 8:11 PM

ഒമാനിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പതിനായിരത്തോടടുക്കുന്നു

ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തോടടുക്കുന്നു. ഇന്ന് രാജ്യത്ത് 811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 315 പേര്‍ സ്വദേശികളും 496 പേര്‍ വിദേശികളുമാണ്.

Saudi Obit Baheer

pravasam29, May 2020, 7:46 PM

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

gulf coronavirus

pravasam29, May 2020, 7:08 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 ഇന്ന് പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 17 പേര്‍ കൂടി മരിച്ചു. ഏഴുപേർ വീതം മക്കയിലും ജിദ്ദയിലും ഒരാൾ മദീനയിലും രണ്ടുപേർ ദമ്മാമിലുമാണ് മരിച്ചത്. പുതിയതായി 1581 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2460 പേർ സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 81766 ആയി. ഇതിൽ 57013 പേർ സുഖം  പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ.

• gulf coronavirus

pravasam28, May 2020, 11:37 PM

കുവൈത്തില്‍ കൊവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് പത്ത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. അതേ സമയം 208  ഇന്ത്യക്കാർ ഉൾപ്പെടെ 845 പുതുതായി കൊവിഡ് ബാധിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24,112 ആയി.

• gulf corona saudi

pravasam28, May 2020, 8:18 PM

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനിൽ ഒരാള്‍ കൂടി മരിച്ചു. 51 വയസുകാരിയായ സ്വദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 40 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

• gulf coronavirus

pravasam28, May 2020, 7:22 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 16 പേർ മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം, ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരിച്ചത്. സൗദിയിൽ ഇതുവരെയുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 441 ആയി.

• gulf corona saudi

pravasam27, May 2020, 7:00 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 പേർ മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്.  ഇതോടെ മൊത്തം മരണസംഖ്യ 425 ആയി. അതെസമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണം 51022 ആയി. ഇന്ന് 2572 പേരാണ് സുഖം പ്രാപിച്ചത്.

• gulf corona

pravasam26, May 2020, 7:46 PM

ഒമാനില്‍ 348 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 348 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 171 പേര്‍ സ്വദേശികളും 177 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 8118 ആയി.

• gulf coronavirus

pravasam26, May 2020, 7:28 PM

സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 12 പേര്‍; രോഗമുക്തരുടെ എണ്ണം അര ലക്ഷത്തോളം

സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം വൻതോതിൽ ഉയർന്നു. ഇന്ന് 2782 ആളുകൾ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 48,450 ആയി. ചൊവ്വാഴ്ച 1,931 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ 76,726 ആയെങ്കിലും ചികിത്സയിലുള്ളത് 27,865 പേർ മാത്രമാണ്.

Gulf Corona

pravasam26, May 2020, 5:19 PM

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 779 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 31,086 ആയി.

• gulf coronavirus

pravasam22, May 2020, 11:57 PM

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു. വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 138 ആയി. പുതുതായി 319 ഇന്ത്യാക്കാരുള്‍പ്പെടെ 955 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Gulf Corona

pravasam22, May 2020, 10:36 PM

ഗള്‍ഫില്‍ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികള്‍. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 100 ആയി. യുഎഇയിലെ അജ്മാനിൽ കൊവിഡ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ളയാണ് ഇന്ന് മരിച്ചവരിലൊരാള്‍. കഴിഞ്ഞമാസം 26 മുതൽ അജ്മാൻ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് മരിയ്ക്കുകയായിരുന്നു.