ഗള്‍ഫില്‍ കൊവിഡ്

(Search results - 52)

Gulf corona UAE Covid Test

pravasam25, Sep 2020, 11:28 AM

ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം

ബഹ്റൈനില്‍ കൊവിഡ് ബാധിതയായ ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഏഴ് വീടുകളിലുള്ള ബന്ധുക്കളാണ് ഇങ്ങനെ രോഗികളായത്. കുടുംബം ഒത്തുചേര്‍ന്ന ഒരു ചടങ്ങില്‍ നിന്നാണ് ഇങ്ങനെ രോഗവ്യാപമുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വ്യാപിക്കാന്‍ കുടുംബ സംഗമങ്ങളാണ് കാരണമാകുന്നതെന്നും അധികൃതര്‍ ആരോപിച്ചു.

Gulf corona UAE

pravasam23, Sep 2020, 4:55 PM

കൊവിഡ് ബാധിച്ച് ഒമാനിൽ പത്ത് പേര്‍ കൂടി മരിച്ചു; 628 പുതിയ രോഗികൾ

ഒമാനില്‍ 628 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86,482 ആയി. 90.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Gulf corona UAE Covid Test

pravasam13, Sep 2020, 10:24 PM

ഒമാനില്‍ 1409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 18 മരണം

ഒമാനില്‍ 18 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്‍ച അറിയിച്ചു. 1409 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 780 ആയി.

• gulf corona saudi

pravasam4, Sep 2020, 9:15 PM

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് 33 പേർ മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച 33 പേർ മരിച്ചു. ആകെ മരണസംഖ്യ 4015 ആയി. 822 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1099 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,19,141 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,063 ഉം ആയി. നിലവിൽ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,063 ആയി കുറഞ്ഞു. ഇവരിൽ 1484 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Gulf corona UAE

pravasam28, Aug 2020, 4:19 PM

യുഎഇയില്‍ ഇന്ന് ഒരു കൊവിഡ് മരണം; 390 പേര്‍ക്ക് കൂടി രോഗം

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

• Oman UAE School

pravasam28, Aug 2020, 8:58 AM

യുഎഇയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ സ്കൂളുകള്‍ അടയ്ക്കേണ്ടി വരുമെന്ന് മന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ സ്കൂളുകള്‍ താത്കാലികമായി അടയ്ക്കുകയോ പരിമിതമായ ആളുകളെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഓഗസ്റ്റ് 30ന് സ്കൂളുകള്‍ തുറക്കാനിരിക്കെ, കൊവിഡ് രോഗം വ്യാപിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളും മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. അധ്യാപകരുടെയോ വിദ്യാര്‍ത്ഥികളുടെയോ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യമുണ്ടായാല്‍ ക്ലാസ് റൂം പഠനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

Dubai Airport  Gulf corona

pravasam26, Aug 2020, 7:05 PM

യുഎഇയില്‍ ഇന്ന് 399 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

യുഎഇയില്‍ ഇന്ന് 399 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 378 ആയി. 316 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതെന്നും യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Gulf corona UAE Covid Test

pravasam26, Aug 2020, 5:27 PM

ഒമാനില്‍ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 166 പുതിയ രോഗികള്‍ കൂടി

ഒമാനില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ  കൊവിഡ് മരണങ്ങള്‍ 646  ആയി. 166 പേര്‍ക്ക് കൂടി രാജ്യത്ത് ഇന്ന്  കൊവിഡ് രോഗം  സ്ഥിരീകരിച്ചു.

Gulf corona UAE

pravasam6, Aug 2020, 11:32 PM

യുഎഇയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി; പുതിയ രോഗികള്‍ 239

യുഎഇയില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 354 ആയി. ഇന്ന് 239 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 354 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Saudi Obit Azhakeshan

pravasam4, Aug 2020, 2:58 PM

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദി അറേബ്യയിലെ ഖസിം പ്രവിശ്യയിൽ മരിച്ചു. ബുറൈദയിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ദറഇയയിൽ വർക് ഷോപ്പ് ജീവനക്കാരനായ കൊല്ലം അഞ്ചാലുംമൂട് വെട്ടുവിള സ്വദേശി താനിമൂല വയലിൽവീട് അഴകേശൻ (57) ആണ് മരിച്ചത്.

Gulf corona

pravasam27, Jul 2020, 9:07 PM

യുഎഇയില്‍ ഇന്ന് 328 പേര്‍ കൊവിഡ് മുക്തരായി; പുതിയ രോഗികള്‍ 264

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 264 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. അതേസമയം ചികിത്സയിലായിരുന്ന 328 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Gulf corona Saudi arabia

pravasam25, Jul 2020, 4:25 PM

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല; ഇന്ന് 313 പേര്‍ക്ക് രോഗം

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് കാരണമുള്ള ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം പുതിയതായി 313 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 393 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

• undefined

pravasam15, Jul 2020, 5:34 PM

ഒരു പ്രവാസി കൂടി മരിച്ചു; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി

എറണാകുളം സ്വദേശി റെജി മാത്യു ആണ് സൗദി അൽ കോബാറിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 324 ആയി.

Saudi Obit Babu

pravasam13, Jul 2020, 10:28 PM

ഒരു പ്രവാസി മലയാളി കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ബാബു കോശി (62) ആണ് ദമ്മാമില്‍ മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

Gulf corona

pravasam13, Jul 2020, 6:56 PM

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നു

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നു. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ട് തുടങ്ങി. സുഖം പ്രാപിക്കുന്നവരുടെ  എണ്ണം ഉയരുകയും ചെയ്തു. ഇന്ന് 20 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം 2,243 ആയി.