ഗോൾഡൻ ഗ്ലോബ് റേസ്  

(Search results - 3)
 • abhilash tomy rescued

  KERALA24, Sep 2018, 1:11 PM

  ഒടുവില്‍ ആശ്വാസ വാര്‍ത്ത; കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  ദിവസങ്ങള്‍ നീണ്ട ആശങ്കള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്തയെത്തി. ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്. സ്ട്രെച്ചറുപയോഗിച്ച് അഭിലാഷിനെ പായ്‍വഞ്ചിയില്‍ നിന്ന് ഓസിരിസിലേക്ക് മാറ്റി. അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചു. ആംസ്റ്റർഡാം ദ്വീപിലേക്ക് കൊണ്ടുപോവുന്ന അഭിലാഷിന് അവിടെ വച്ചാണ് ചികില്‍സ നല്‍കുക. പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ ഓസിരിസില്‍ അഭിലാഷിന് ലഭ്യമാക്കുമെന്നും നാവിക സേന വ്യക്തമാക്കി. 

 • abhilash father

  KERALA24, Sep 2018, 12:56 PM

  "അഭിലാഷ് തിരിച്ചുവരും", ആത്മവിശ്വാസത്തോടെ അഭിലാഷിന്റെ പിതാവ്

  ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമി തിരിച്ചുവരുമെന്ന് അച്ഛന്‍ മുൻ ലഫ്റ്റ്നന്‍റ് കമാണ്ടര്‍ വി.സി.ടോമി. മനോധൈര്യം ഉള്ളത് കൊണ്ട് അഭിലാഷ് പ്രതിസന്ധി അതിജീവിക്കുമെന്നും ഓസ്ട്രേലിയയിലേക്ക് പോവുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 • abhilash tomy

  KERALA24, Sep 2018, 12:17 PM

  രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍; കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി

  ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്. ഫ്രഞ്ച് കപ്പലായ ഒസിറിസ് അഭിലാഷ് ടോമിയുടെ പായ്‍വഞ്ചിയുടെ അടുത്തെത്തി.