ഗൌതം വാസുദേവ് മേനോന്റെ സിനിമ  

(Search results - 3)
 • Enne Nokki Payum Thotta

  News29, Nov 2019, 1:00 PM

  കാത്തിരുന്ന എന്നൈ നോക്കി പായും തോട്ട എത്തി, പ്രേക്ഷക പ്രതികരണങ്ങള്‍

  ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത എന്നൈ നോക്കി പായും തോട്ട ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ധനുഷ് ആണ് ചിത്രത്തില്‍ നായകനായത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന ആകാശ് ആണ് ചിത്രത്തിലെ നായിക. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 • Anushka Shetty

  News25, Nov 2019, 4:02 PM

  അനുഷ്‍ക ഷെട്ടി തിളങ്ങുന്നു, ഹിറ്റ് സംവിധായകന്റെ ചിത്രത്തിലും പ്രധാന വേഷം!

  തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. നായികകേന്ദ്രീകൃതമായ സിനിമകള്‍ വിജയിപ്പിക്കാൻ ശേഷിയുള്ള നടി. അനുഷ്‍ക ഷെട്ടി ഇടയ്‍ക്ക് ഒരു ഇടവേളയെടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ വലിയ തിരിച്ചുവരവാണ് അനുഷ്‍ക ഷെട്ടി നടത്തുന്നത്. മിക്കതും നായികകേന്ദ്രീകൃതമായ സിനിമകളിലാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കാൻ തയ്യാറാകുന്നത്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ ഗൌതം വാസുദേവ് മേനോൻ ഒരുക്കുന്ന പുതിയ സിനിമയില്‍ അനുഷ്‍ക ഷെട്ടി നായികയായേക്കുമെന്നതാണ് പുതിയ വാര്‍ത്ത.

 • Dhanush

  News2, Oct 2019, 2:42 PM

  കാത്തിരിപ്പിന് വിട, എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

  തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൌതം വാസുദേവ് മേനോന്റെ ചിത്രങ്ങള്‍. ഗൌതം വാസുദേവ് മോനോൻ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി.  ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 15നാണ് ചിത്രം റിലീസ് ചെയ്യുക.