ജയസൂര്യയുടെ സിനിമ

(Search results - 18)

Jayasurya

Movie News11, Jul 2020, 6:59 PM

സ്‍നേഹിക്കുമ്പോള്‍ വാക്കുകള്‍ അപ്രത്യക്ഷമാകും, ഫോട്ടോയുമായി ജയസൂര്യ

അടുത്തിടെയാണ് സൂഫിയും സുജാതയും റിലീസ് ആയത്. സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞത്. സിനിമയുടെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജയസൂര്യ സിനിമയിലെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ജയസൂര്യ സിനിമയുടെ പ്രമോഷനുമായി സജീവമായി രംഗത്ത് ഉണ്ട്. മനോഹരമായ ഒരു ക്യാപ്ഷനാണ് ഇപ്പോള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് ജയസൂര്യ എഴുതിയിരിക്കുന്നത്.

Adithi

Movie News26, Jun 2020, 6:03 PM

സൂഫിയും സുജാതയിലെയും ആദ്യ ഗാനമെത്തി

ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂഫിയും സുജാതയും. ചിത്രത്തിലെ ആദ്യത്തെ ഗാനം പുറത്തുവിട്ടു.

Jayasurya

Movie News25, Jun 2020, 7:00 PM

ജയസൂര്യക്കൊപ്പം നാല് സംവിധായകര്‍, പുതിയ സിനിമയാണോയെന്ന് ആരാധകര്‍

ജയസൂര്യ സത്യൻ അന്തിക്കാടിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തിലെ ചര്‍ച്ച. സത്യൻ അന്തിക്കാട് മാത്രമല്ല അനൂപ് സത്യനും അഖില്‍ സത്യനും ഒപ്പമുണ്ട്. മിഥുൻ മാനുവലും ഉണ്ട്. ഇത് ഇപ്പോള്‍ എന്താണ് കഥ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാവരും ചിരിച്ചുകൊണ്ടാണ് ഫോട്ടോയിലുള്ളത്. പുതിയ സിനിമ ഏതെങ്കിലും ആണോ ഫോട്ടോയുടെ കാരണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Adithi and Jayasurya

Trailer24, Jun 2020, 1:09 PM

പ്രണയാര്‍ദ്രം, സംഗീതസാന്ദ്രം, സൂഫിയും സുജാതയുടെയും ട്രെയിലര്‍

ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂഫിയും സുജാതയും. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്‍തു.

Jayasurya

Movie News3, Jun 2020, 5:36 PM

വാതുക്കല്‍ വെള്ളരിപ്രാവ്, സൂഫിയും സുജാതയുടെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂഫിയും സുജാതയും. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രം ഒടിടി റിലീസ് ചെയ്യുന്നുവെന്നതിനാല്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എം ജയചന്ദ്രൻ ഗാനത്തിന് സംഗീതം പകരുന്ന വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Jayasurya

INTERVIEW15, May 2020, 5:21 PM

എന്തുകൊണ്ട് ഓണ്‍ലൈൻ റിലീസ്?, സാഹചര്യം വിശദീകരിച്ച് വിജയ് ബാബു

കൊവിഡ് ഭീതി ഒഴിഞ്ഞാലും തിയേറ്ററുകളിൽ ആളുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ് സിനിമാ മേഖലയൊന്നാകെ. ലോക് ഡൌൺ ആയതോടെ സിനിമാ റിലീസുകളുടെ ഒഴുക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ്. വരും ദിവസങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോൺ പ്രൈം വഴി ഏഴ് സിനിമകളാണ് ഇന്ത്യയിൽ ഡിജിറ്റൽ പ്രിമിയറിന് ഒരുങ്ങുന്നത്.  ആമസോൺ പ്രൈം വഴി ഡിജിറ്റൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് സൂഫിയും സുജാതയും. നായകൻ ജയസൂര്യയാണ്.

Vidhu Vincent and Jayasurya

Movie News15, May 2020, 3:06 PM

ജയസൂര്യയുടെ സിനിമ ഓണ്‍ലൈൻ റിലീസിന്; ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് സംവിധായിക വിധു വിൻസെന്റ്

കൊവിഡ് കാലത്ത് തിയറ്ററുകള്‍ തുറക്കാൻ ഇനിയും സമയമെടുക്കും എന്നിരിക്കെ ജയസൂര്യയുടെ സിനിമ ആമസോണ്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ജയസൂര്യയും അദിതി റാവുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയുമാണ് ആമസോണില്‍ റിലീസ് ചെയ്യുക. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായിക വിധു വിൻസെന്റും ഓണ്‍ലൈൻ റിലീസ് ചെയ്യുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പറയുന്നു. സിനിമകള്‍ ഓണ്‍ലൈൻ റിലീസ് ആയി കഴിഞ്ഞാല്‍ തിയറ്ററുകാര്‍ എന്തുചെയ്യുമെന്നാണ് വിധു വിൻസെന്റ് പറയുന്നത്.

Jayasurya

Movie News5, May 2020, 1:00 PM

മുപ്പതിനായിരം കുത്തുകള്‍ കൊണ്ട് ജയസൂര്യ; അമ്പരന്ന് താരം!

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേറിട്ട കഥാപാത്രങ്ങളാല്‍ മലയാളികളെ അമ്പരപ്പിച്ച നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കലാകാരൻ വരച്ച ചിത്രം. ജയസൂര്യ തന്നെ ആ ചിത്രം ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Jayasurya

Movie News1, May 2020, 5:27 PM

മാസ്‍ക് ധരിക്കാൻ ഓര്‍മ്മിപ്പിച്ച് വെള്ളത്തിന്റെ പുതിയ പോസ്റ്ററുമായി ജയസൂര്യ

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. എണ്ണം പറഞ്ഞ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടൻ. ജയസൂര്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയുടെ പുതിയ ചിത്രമായ വെള്ളത്തിന്റെ പോസ്റ്ററാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കൊവിഡ് കാലത്ത് മാസ്‍ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി മെയ് ഒന്ന് ആശംസകള്‍ നേര്‍ന്നാണ് ജയസൂര്യ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Jayasurya

Movie News25, Apr 2020, 12:32 PM

മര്യാദയ്‍ക്ക് ഗോ കൊറോണ ഗോ കൊറോണ!; തോക്ക് എടുത്ത് ജയസൂര്യ

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൌണ്‍ കാലത്തെ ജയസൂര്യയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തോക്ക് ചൂണ്ടി നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ജയസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

• Jayasurya

News26, Mar 2020, 5:29 PM

കൊവിഡ് 19നെ നേരിടാൻ ഞങ്ങളുമുണ്ട്; ജയസൂര്യയുടെ മക്കളുടെ വീഡിയോ

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് ലോകം. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനവും രാജ്യവും ലോക്ക് ഡൌണ്‍ പ്രഖ്യാപിപിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ആണ് നടൻ ജയസൂര്യയുടെ മക്കള്‍ പറയുന്നത്. കൊവിഡിനെതിരെ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു വീഡിയോയിലൂടെ പറയുകയാണ് ജയസൂര്യയുടെ മക്കള്‍.

• Jayasurya

News22, Mar 2020, 9:24 PM

കൊവിഡിനെതിരെയുള്ള പ്രതിരോധം, നന്ദി അറിയിച്ച് ജയസൂര്യയുടെ കുറിപ്പ്

കൊവിഡ് 19ന് എതിരെ പ്രതിരോധമായും ബോധവത്‍ക്കരണത്തിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യൂവില്‍ ഇന്ന്  രാജ്യം ഒറ്റക്കെട്ടായി അണിചേര്‍ന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പാത്രം കൊട്ടിയും കൈ കൊട്ടിയും നന്ദി അറിയിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‍തിരുന്നു. ആദ്യം ജനതാ കര്‍ഫ്യുവിനെതിരെ വിമര്‍ശനം വന്നിരുന്നു. എന്നാല്‍ പിന്നീട് പ്രമുഖരടക്കമുള്ളവര്‍ ജനതാ കര്‍ഫ്യുവിന് പിന്തുണയായി എത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ജയസൂര്യയും.

• Jayasurya and Janta curfew

News21, Mar 2020, 1:56 PM

കര്‍ഫ്യു അല്ല, നിങ്ങളുടെ കെയറിന് വേണ്ടിയുള്ളതാണ്; ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് ജയസൂര്യ

കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് രാജ്യം. കൊവിഡ് 19ന് എതിരെയുള്ള ബോധവത്‍ക്കരണമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിലര്‍ ട്രോളുമായി പരിഹസിച്ചും രംഗത്ത് എത്തിയിരുന്നു. ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടൻ ജയസൂര്യ രംഗത്ത് എത്തി. ജനങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് ജയസൂര്യ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു.

• Jayasurya

News25, Jan 2020, 6:39 PM

വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടൻ. ജയസൂര്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയ്‍ക്ക് പുറത്തെ സ്വന്തം വിശേഷങ്ങളും ജയസൂര്യ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പമുള്ള ഫോട്ടോഷെയര്‍ ചെയ്‍ത് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്  ജയസൂര്യ.

• Jayasurya

News28, Dec 2019, 11:00 AM

ജയസൂര്യയുടെ ആക്ഷൻ, തൃശൂര്‍ പൂരം സിനിമയുടെ മെയ്‍ക്കിംഗ് വീഡിയോ

ജയസൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് തൃശൂര്‍ പൂരം. ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.