ജയൻ
(Search results - 23)Movie NewsJan 13, 2021, 4:14 PM IST
'അവനില്ലാതെ പാടിത്തുടങ്ങിയപ്പോഴെ കണ്ണുകൾ കവിഞ്ഞൊഴുകി', കെ ജി വിജയനെ കുറിച്ച് കെ ജി ജയൻ
ചില യാദൃശ്ചികതകൾ വെറുതെയങ്ങു വന്നു പോകുന്നവയല്ല, അവ നിയോഗങ്ങൾ ആയിരുന്നോ എന്നു കാലം പിന്നീടു തോന്നിപ്പിച്ചേക്കാം. അത്തരത്തിൽ ഒരു യാദൃശ്ചികത കൂടി, കർണാടക സംഗീതത്തിലെ അപൂർവ സഹോദരങ്ങളായ ജയവിജയൻമാരിൽ വിജയന്റെ വേർപാടിലുണ്ട്. 'മകരസംക്രമ ദിനത്തിൽ പുണ്യനദി പമ്പയിലലിഞ്ഞു ചേരുന്നതിനേക്കാൾ വലിയ മോക്ഷം അയ്യപ്പഭക്തനായ ഒരു ഗാനോപാസകനു വേറെ എന്തുണ്ട്? മരണത്തിലും ഹരിഹരസുതൻ അവനെ ചേർത്തുനിർത്തി' – ഇരട്ട സഹോദരൻ കെ ജി ജയൻ പറയുന്നതിങ്ങനെ. പാടി മുഴുമിക്കാതെപോയ കീർത്തനം പോലെ 53 വയസ്സിൽ വിടവാങ്ങിയ സഹോദരനെ കുറിച്ചുള്ള ഓർമ്മകൾ പദ്മശ്രീ കെ ജി ജയൻ പങ്കുവയ്ക്കുന്നു.
Movie NewsJan 3, 2021, 6:48 PM IST
'കണ്ടും സ്നേഹിച്ചും കൊതി തീരാതെയാണ് പോയത്'; അമ്മയുടെ ഓർമയിൽ ആദിത്യൻ
ആദിത്യനാകട്ടെ തന്റെ വളരെ വൈകാരികമായ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അമ്മയുടെ ഓർമയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
spiceDec 13, 2020, 6:34 PM IST
'ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ നിധി പോലെ സൂക്ഷിക്കുന്നു'; രജനികാന്തിനൊപ്പം മനോജ് കെ ജയൻ
തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും വലിയ രീതിയിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ #HBDSuperstarRajinikanth എന്ന ഹാഷ് ടാഗും ട്രെന്റിങ്ങായിരുന്നു. രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Movie NewsNov 16, 2020, 6:09 PM IST
പൗരുഷത്തിന്റെ മറുവാക്കുപോലെയുള്ള ചിത്രങ്ങള്‍, മോഹൻലാലും മമ്മൂട്ടിയും ജയനെ ഓര്‍ത്തത് ഇങ്ങനെ
മലയാളത്തിന്റെ പൗരുഷം ജയന്റെ ഓര്മ ദിവസമാണ് ഇന്ന്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ സാഹസികതയുടെ പര്യായമായി നിറഞ്ഞുനിന്ന നടനാണ് ജയൻ. ഇന്നും ജയന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ജയൻ വിടവാങ്ങിയത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിനിടെയായിരുന്നു. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് ജയൻ മരിക്കുന്നത്. ജയനെ ഓര്‍ത്ത് നടൻമാരായ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള ഒട്ടേറേ പേര് രംഗത്ത് എത്തി.
Movie NewsNov 16, 2020, 11:42 AM IST
ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നു, ആക്ഷൻ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ജയൻ!
മലയാളത്തിന്റെ പൗരുഷം എന്ന് ജയനെ കുറിച്ച് പറഞ്ഞ് ക്ലീഷെയായിരിക്കാം, സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കാം. പക്ഷേ പൗരുഷത്തിന്റെ പര്യായമെന്ന് 'ഒരുകാലം' വാഴ്ത്തിയ നടനെ അങ്ങനെയല്ലാതെ പറയാതിരിക്കാൻ തരമില്ല. എത്രയോ ആള്‍ക്കാരുടെ മനസുകളില്‍ ജയൻ ഇന്നും പൗരുഷത്തിന്റെ അഭിനയരൂപമായി നിറഞ്ഞ് അഭിനയിക്കുന്നുണ്ടാകാം. നവംബര്‍ 16 കലണ്ടറില്‍ തെളിയുമ്പോള്‍ ഹെലികോപ്റ്ററിന്റെ മുരളിച്ച കാതുകളില്‍ മുഴുങ്ങുന്നുണ്ടാകും. ഓര്‍മകളില്‍ ഒരു മരണ വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നുണ്ടാകും. കോളിളക്കത്തിന്റെ ക്ലൈമാക്സില്‍ പൂര്‍ണതയ്ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ മലയാളത്തിന്റെ പൗരുഷത്തിന് ജീവൻ വെടിയേണ്ടി വന്ന അതേ ദിവസമാണ് ഇന്ന്.
TrailerNov 10, 2020, 3:20 PM IST
ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ
മലയാള സിനിമയുടെ അതുല്യ പ്രതിഭ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു.
INTERVIEWOct 5, 2020, 5:07 PM IST
'ആശുപത്രിയിലെ കാര്യങ്ങൾ കഴിഞ്ഞ് കൂടെ വരാമെന്നായിരുന്നു സച്ചിയേട്ടൻ പറഞ്ഞത്', ജയൻ നമ്പ്യാരുമായി അഭിമുഖം
കരുത്തുറ്റ തിരക്കഥകൾ കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് സച്ചിദാന്ദന് എന്ന സച്ചി. തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്ന് സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമയ്ക്ക് ജനപ്രിയ സിനിമയുടെ രസക്കൂട്ടുകളാണ് സച്ചി സമ്മാനിച്ചത്. അകാലത്തിൽ വിടപറഞ്ഞ സച്ചിയുടെ സ്വപ്ന ചിത്രമായിരുന്നു ഇന്ദു ഗോപന്റെ പ്രസിദ്ധമായ വിലായത്ത് ബുദ്ധ എന്ന ലഘുനോവൽ. വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണെന്നാണ് പുസ്തകത്തിന്റെ അവതരണമായി സച്ചി എഴുതിയിരുന്നത്. സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുകയാണ് സച്ചിയുടെ പ്രിയ ശിഷ്യനും അസോസിയേറ്റുമായ ജയൻ നമ്പ്യാർ. ചിത്രത്തിൽ നായകനായി എത്തുന്നതാകട്ടെ പൃഥ്വിരാജും. സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള പ്ലാനിലായിരുന്നു ആദ്യം ജയന് നമ്പ്യാർ. ആ ചിത്രം മാറ്റിവെച്ചാണ് സച്ചിയുടെ സ്വപ്നമായിരുന്ന വിലായത്ത് ബുദ്ധയുമായി മുന്നോട്ട് പോവുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് സംവിധായകൻ ജയൻ നമ്പ്യാർ. മനു വർഗീസ് നടത്തിയ അഭിമുഖം.
KeralaAug 7, 2020, 12:50 PM IST
കടവൂർ ജയൻ വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകരായ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം
ആർഎസ്എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊല്ലം കടവൂര്‍ ജങ്ഷന് സമീപം വച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്
KeralaAug 4, 2020, 2:01 PM IST
ആർഎസ്എസ് വിട്ടതിന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ശിക്ഷ തിങ്കളാഴ്ച
കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. സംഘടനയിൽ നിന്ന് വിട്ടുപോയതിന് ആർഎസ്എസുകാർ ജയനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
KeralaAug 4, 2020, 12:18 PM IST
കൊലപാതകം ആർഎസ്എസ് വിട്ടതിന്; കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാർ
കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം
KeralaAug 3, 2020, 9:32 PM IST
ആർഎസ്എസ് വിട്ടതിലെ വൈരാഗ്യമോ? കടവൂർ ജയൻ വധക്കേസിൽ വിധി നാളെ
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വാദം കേട്ടത്. കൊവിഡ് പ്രോട്ടോകാള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് കോടതിയിൽ പ്രതികളുടെ സാന്നിധ്യമില്ലായിരുന്നു
spiceJul 31, 2020, 9:20 PM IST
'സ്വന്തം വീട് പോലെ തന്നെയായിരുന്നു അവിടം'; രാജൻ പി. ദേവിന്റെ ഓർമയിൽ ആദിത്യൻ
രാജൻ പി. ദേവിന്റെ ഓർമദിവത്തിൽ തന്റെ ആത്മബന്ധം കുറിച്ചിരിക്കുകയാണ് ആദിത്യൻ ജയൻ. അദ്ദേഹത്തിന്റെ മരണദിവസത്തെ ഓർമകളും ആദിത്യൻ കുറിക്കുന്നു.
crimeFeb 10, 2020, 3:09 PM IST
കടവൂരില്‍ ബിജെപിക്കാരനെ കൊന്ന കേസ്: ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം
2012 ഫെബ്രുവരി ഏഴിനാണ് ജയന് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയൻ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികൾ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
crimeFeb 10, 2020, 12:50 PM IST
കടവൂര്‍ ജയൻ വധക്കേസ്; പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി, പിന്നെ കീഴടങ്ങി
2012 ഫെബ്രുവരി ഏഴിനാണ് ജയന് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയൻ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികൾ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
EntertainmentFeb 9, 2020, 11:47 PM IST
ഞങ്ങള്‍ക്ക് മനോഹരമായൊരു ജീവിതം തന്നത് നിങ്ങളാണ് ; നിങ്ങളെപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകണം
തന്റെ അമ്പിളിയുടെ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് സീരിയൽതാരം ആദിത്യൻ ജയൻ.