ജസ്പ്രീത് ബുമ്ര

(Search results - 49)
• Mohammed Shami, Jasprit Bumrah, Ishant Sharma and Virat Kohli

Cricket15, Jul 2020, 7:46 PM

ഇന്ത്യന്‍ പേസ് നിരക്ക് ഏത് ടീമിനെയും എറിഞ്ഞിടാനാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസാക്രമണത്തിന് ഏത് എതിരാളികളെയും കുറഞ്ഞ സ്കോറില്‍ പുറത്താക്കാനാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ബുമ്രക്കൊപ്പം ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കൂടി ചേരുന്ന ഇന്ത്യന്‍ പേസ് നിര അവിശ്വസനീയ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും സ്വാന്‍ പറഞ്ഞു.

jasprit-bumrah No ball

Cricket28, Jun 2020, 6:04 PM

ബുമ്രയുടെ ആ നോബോളിന് ശേഷമാണ് കളി മാറിയത്; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനെക്കുറിച്ച് ഭുവി

ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനാവാതെ പോവുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. പല ടൂര്‍ണമെന്റുകളിലും ചെറിയൊരു പിഴവിലാണ് മത്സരം കൈവിട്ടുപോവാറുള്ളതെന്ന് ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭുവി പറഞ്ഞു.

Kohli-Bumrah

Cricket23, May 2020, 4:39 PM

ഹോഗിന്റെ ടെസ്റ്റ് ടീമില്‍ 4 ഇന്ത്യന്‍ താരങ്ങള്‍; എന്നിട്ടും കോലിയും ബുമ്രയുമില്ല

സിഡ്നി: ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഹോഗിന്റെ ടെസ്റ്റ് ടീമിലില്ല എന്നത് ശ്രദ്ധേയമാണ്.

2019ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോഗ് ടീം പ്രഖ്യാപിച്ചത്. കോലിയെ ഒഴിവാക്കിയെങ്കിലും ഹോഗിന്റെ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളുണ്ട്. കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളെടുത്താല്‍ നാലു തവണ മാത്രമെ കോലി 31 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ളു എന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് ഹോഗ് പറയുന്നു. ഹോഗിന്റെ ടെസ്റ്റ് ടീം ഇങ്ങനെ.

Virat Kohli-Parthiv Patel

Cricket20, May 2020, 7:22 PM

'അന്നേ കോലിയോട് പറഞ്ഞു, ആ ബൗളറെ സ്വന്തമാക്കാന്‍, പക്ഷെ...' വെളിപ്പെടുത്തലുമായി പാര്‍ത്ഥിവ് പട്ടേല്‍

ഐപിഎല്ലില്‍ വമ്പന്‍ താരനിരയുണ്ടായിട്ടും ഇതുവരെ കിരീടം നേടാനാവാത്ത ടീമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍. കോലിയും ഡിവില്ലിയേഴ്സും അടങ്ങുന്ന ബാറ്റിംഗ് നിരയുണ്ടെങ്കിലും അതിനൊത്ത ബൗളിംഗ് നിരയില്ലാത്തതാണ് പലപ്പോഴും ബാംഗ്ലൂരിന് തടസമായത്.

श्री से पूछा गया कि टीम इंडिया में नंबर चार की जो समस्या है उसके बारे में क्या कहना है, इस पर उन्होंने कहा कि टीम इंडिया में चौथे नंबर की कोई समस्या नहीं है। पहले इस क्रम को पूर्व कप्तान एमएस धोनी संभालते थे। अब इस काम को केएल राहुल अच्छे से कर रहे हैं।

Cricket8, May 2020, 10:35 PM

അക്തറുടെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍; മറുപടിയുമായി ശ്രീശാന്ത്

പാക് പേസര്‍ ഷൊയൈബ് അക്തര്‍ എറിഞ്ഞ ക്രിക്കറ്റിലെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കി മലയാളി താരം എസ് ശ്രീശാന്ത്. ഉമേഷ് യാദവോ ജസ്പ്രീത് ബുമ്രയോ ആകും അക്തര്‍ എറിഞ്ഞ 161.3 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തിന്രെ റെക്കോര്‍ഡ‍് തകര്‍ക്കുകയെന്നും ശ്രീശാന്ത് ഹലോ ലൈവില്‍ പറഞ്ഞു.

Swapnil Asnodkar

Cricket5, May 2020, 9:13 PM

സ്വപ്നില്‍ അസ്നോദ്‌കര്‍ മുതല്‍ പോള്‍ വാള്‍ത്താറ്റി വരെ, ഐപിഎല്ലിലെ 'ഒറ്റ സീസണ്‍' അത്ഭുതങ്ങള്‍

തിരുവനന്തപുരം: ഐപിഎല്ലിലെ പ്രകടനം കൊണ്ട് രാജ്യാന്തര ക്രിക്കറ്റിലെത്തി താരങ്ങളായ നിരവധി കളിക്കാരുണ്ട്. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹര്‍ദ്ദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചാഹലുമെല്ലാം അങ്ങനെ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയവരാണ്. എന്നാല്‍ ഒറ്റ സീസണിലെ മിന്നും പ്രകടനംകൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും പിന്നീട് കരിയറില്‍ ഒന്നുമാകാതെ പോവുകയും ചെയ്ത നിരവധി കളിക്കാരുമുണ്ട് ഇക്കൂട്ടത്തില്‍. താരങ്ങളായവരെക്കാള്‍ ഇങ്ങനെ ഒറ്റ സീസണ്‍ അത്ഭുങ്ങളായി അസ്തമിച്ചുപോയവരായിരിക്കും കൂടുതല്‍. അവരില്‍ ചിലരെക്കുറിച്ചാണ് ഇവിടെ.

• Bumrah-Aamir No Ball

Cricket3, Apr 2020, 8:38 PM

ബുമ്രയുടെ നോ ബോളിനെ ട്രോളി ആളുകളെ ഉപദേശിച്ച പാക് ക്ലബ്ബിന് പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍

2019ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനാതിരായ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്ര എറിഞ്ഞ ഒരു നോ ബോളായിരുന്നു. പാക് ഓപ്പണര്‍ ഫഖര്‍ സമന്‍ ആ പന്തില്‍ പുറത്തായെങ്കിലും നോ ബോളായതിനാല്‍ രക്ഷപ്പെട്ടു. പിന്നീട് സെഞ്ചുറിയുമായി പാക് സ്കോറില്‍ നിര്‍ണായക സംഭാവന നല്‍കിയാണ് സമന്‍ ക്രീസ് വിട്ടത്.

• Bumrah-Shami

Cricket20, Mar 2020, 11:58 AM

ഇന്ത്യന്‍ പേസര്‍മാരെ നേരിടാന്‍ എനിക്ക് പേടിയായിരുന്നു; തുറന്നുപറഞ്ഞ് ഓസീസ് ഓപ്പണര്‍

ഇന്ത്യന്‍ പേസ് ത്രയമായ ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും എതിരാളികളുടെ പേടി സ്വപ്നമായിട്ട് രണ്ട് വര്‍ഷമായി. 2018 ല്‍ ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര അരങ്ങേറിയശേഷം ഇന്ത്യയുടെ പേസ് ആക്രമണനിര ലോകോത്തരമായി. ഇതോടെ പേസ് പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താമെന്ന എതിരാളികളുടെ പദ്ധതികളും പാളി.

• Bumrah-Shami

Cricket26, Feb 2020, 5:44 PM

ഒറ്റ രാത്രി കൊണ്ട് എല്ലാം മാറില്ല; ഇന്ത്യന്‍ ബൗളിംഗ് നിരയെ പിന്തുണച്ച് ഓസീസ് പേസ് ഇതിഹാസം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നിറം മങ്ങിയ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും പിന്തുണച്ച് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ന്യൂസിലന്‍ഡ‍ിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിര ഇപ്പോഴും ലോകോത്തര നിലവാരമുള്ളതാണെന്ന് മക്‌ഗ്രാത്ത് പറഞ്ഞു.

• इंग्लैंड के माइक ब्रेयरली चौथे नंबर पर है जिसकी कप्तानी में 58.1% मैच जीते हैं।

Cricket17, Feb 2020, 6:03 PM

അയാള്‍ ടീമിലുള്ളത് കോലിയുടെ ഭാഗ്യമെന്ന് സ്റ്റീവ് വോ

സ്വന്തം രാജ്യത്ത് കളിക്കുമ്പോള്‍ ഇന്ത്യയുടേതാണ് ലോകത്തിലെ ഏറ്റവും മികച്ച പേസ് പടയെന്ന് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇന്ത്യക്കും ഓസീസില്‍ കളിക്കുമ്പോള്‍ ഓസീസിനുമാണ് ഏറ്റവും മികച്ച പേസ് നിരയുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 20 വിക്കറ്റ് എടുക്കാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടാകുക എന്നതാണ് പ്രധാനം. ഇന്ത്യക്കും ഓസ്ട്രേലിയക്കും അതുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

• Jasprit Bumrah

Cricket13, Feb 2020, 5:06 PM

'ബാറ്റ്സ്മാന്റെ ബഹുമാനം മാത്രം പോരാ', ബുമ്രക്ക് ഉപദേശവുമായി സഹീര്‍

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും വിഴ്ത്താനാവാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ബുമ്ര കൂടുതല്‍ അക്രമണോത്സുകനാകണമെന്നും ബാറ്റ്സ്മാനില്‍ നിന്ന് ബഹുമാനം മാത്രം കിട്ടിയാല്‍ പോരെന്നും സഹീര്‍ പറഞ്ഞു.

• Jasprit Bumrah

Cricket12, Feb 2020, 2:21 PM

ഐസിസി ഏകദിന റാങ്കിംഗ്; ബുമ്രക്ക് തിരിച്ചടി; മുന്നേറ്റവുമായി ബാബര്‍ അസം

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതിരുന്ന ബുമ്ര രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.

• Jasprit Bumrah

Cricket12, Feb 2020, 11:24 AM

ബുമ്ര ലോകോത്തര ബൗളര്‍ തന്നെ; പ്രശംസയുമായി കിവീസ് നായകന്‍

ന്യൂസില‍ന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാതെ പോയതില്‍ ജസപ്രീത് ബുമ്രക്കെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ബുമ്രയ്ക്ക് പ്രശംസയുമായി കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ബുമ്ര ലോകോത്തര ബൗളര്‍ തന്നെയാണെന്ന് മത്സരശേഷം വില്യംസണ്‍ പറഞ്ഞു.

• Indian Team

Special11, Feb 2020, 6:21 PM

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സമ്പൂര്‍ണ തോല്‍വിക്കുള്ള 5 കാരണങ്ങള്‍

ടി20 പരമ്പരയില്‍ ഇന്ത്യ 5-0ന് തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡില്‍ നിന്ന് കാര്യമായ ചെറുത്തുനില്‍പ്പൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് കിവീസ് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയപ്പോള്‍ 31 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ഒരു ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച 5 കാരണങ്ങള്‍.

• Jasprit Bumrah

Cricket11, Feb 2020, 5:23 PM

കരിയറില്‍ ഇതാദ്യം; ബുമ്ര മറക്കാനാഗ്രഹിക്കുന്ന പരമ്പര

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കുകാരനായ ജസ്പ്രീത് ബുമ്ര കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണ് ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞത്. ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ പന്തെറിഞ്ഞ ബുമ്ര ഒറ്റ വിക്കറ്റ് പോലും വീഴ്ത്താതെ നിരാശ സമ്മാനിച്ചു