ജെഡിയു
(Search results - 108)IndiaDec 27, 2020, 7:32 PM IST
'സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല'; ബിജെപിക്കെതിരെ ജെഡിയു
നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരായി.
IndiaDec 25, 2020, 6:48 PM IST
അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍
കൂറുമാറിയ മൂന്ന് പേര്‍ക്ക് നവംബര്‍ 26ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
IndiaNov 16, 2020, 4:47 PM IST
മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, രേണു ദേവി ബിഹാറിലെ ആദ്യ വനിത ഉപമുഖ്യമന്ത്രി
തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
IndiaNov 16, 2020, 6:52 AM IST
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; അമിത് ഷാ പങ്കെടുക്കും, വകുപ്പ് വിഭജനത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം
നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഉപമുഖ്യമന്ത്രി പദത്തിലും വകുപ്പ് വിഭജനത്തിലും ബിജെപിയില്‍ ആശയക്കുഴപ്പം തുടരുകയാണ്.
INDIANov 11, 2020, 1:09 PM IST
ബിജെപിക്കും പിന്നിലായി ജെഡി(യു); നിതീഷിനെ ഉറ്റുനോക്കി ബിഹാര്‍ രാഷ്ട്രീയം
ഏറെ ആകാംഷയോടെ ഇന്ത്യന്‍ രാഷ്ട്രീയം വീക്ഷിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പ്. 2015 ല്‍ ഒന്നിച്ച് നിന്ന മഹാഗത്ബന്ദന്‍ നില് നിന്ന് 2017ല്‍ എന്‍ഡിഎയെ കൂടെക്കൂട്ടിയ നിതീഷിന് ഈ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലെന്ന സൂചനകള്‍ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പുറകെ പ്രഖ്യാപിച്ചത് ബിഹാറിലെ രാഷ്ട്രീയ നാടകത്തിനെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് തള്ളിയിടുകയാണ്. നീണ്ട കാലം കോണ്‍ഗ്രസും പിന്നീട് ആര്‍ജെഡിയും ഭരിച്ച ബിഹാര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിതീഷിന്റെ ഭരണത്തിന് കീഴിലായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ജെഡി(യു)വിന് പക്ഷേ അടിതെറ്റി. ബിജെപിയുടെ മിന്നും വിജയം സഖ്യത്തെ ശക്തിപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റപ്പെട്ടാലും ബിജെപിയുടെ കീഴില്‍ നിന്ന് കൊണ്ട് എത്രകാലം നിതീഷിന് സ്വതന്ത്രമായി ഭരണം സാധ്യമാകുമെന്നത് കണ്ടറിയണം.
IndiaNov 11, 2020, 10:48 AM IST
ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായാല്‍ നന്ദി പറയേണ്ടത് ശിവസേനയോട്: സഞ്ജയ് റാവത്ത്
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലുണ്ടായ നാടകീയ സംഭവങ്ങളാണ് വാക്കുകള്‍ പാലിക്കാത്തതിന്റെ ദോഷങ്ങളേക്കുറിച്ച് ബോധ്യമുണ്ടാക്കിയതെന്നാണ് സഞ്ജയ് റാവത്ത് അവകാശപ്പെടുന്നത്.
IndiaNov 11, 2020, 4:17 AM IST
എതിരാളികളെ അപ്രസക്തമാക്കിയ വിജയം; ബിഹാറും പിടിച്ച് ബിജെപി
കോണ്‍ഗ്രസും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഏറെക്കാലം അടക്കിവാണ ബിഹാര്‍ ബിജെപിയുടെ പൂര്‍ണ നിയന്ത്രണത്തിലേക്കാകുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.
IndiaNov 11, 2020, 4:13 AM IST
ബിഹാറില്‍ ക്ലൈമാക്സ്; വീണ്ടും എന്‍ഡിഎ, വന്‍ നേട്ടവുമായി ബിജെപി
75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
IndiaNov 10, 2020, 10:48 PM IST
'ജെഡിയു-ബിജെപി സഖ്യം വോട്ട് അട്ടിമറിക്കുന്നു'; ആരോപണവുമായി ആർജെഡി
ബീഹാറിൽ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആർജെഡി. പതിനഞ്ചോളം മണ്ഡലങ്ങളിൽ അട്ടിമറി നടന്നതായാണ് ആർജെഡിയുടെ ആരോപണം.
IndiaNov 10, 2020, 10:45 PM IST
മുസഫര്‍പൂര്‍ പീഡനക്കേസില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ജെഡിയു നേതാവ് മഞ്ജു വര്‍മ്മയ്ക്ക് പരാജയം
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കപ്പെട്ടതായ കേസ് 2018ലാണ് മാധ്യമശ്രദ്ധ നേടുന്നത്. ആ സമയത്ത് ബിഹാര്‍ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മ അഭയകേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു.
IndiaNov 10, 2020, 4:31 PM IST
ലീഡ് നിലയില്‍ മുന്നില്‍ എന്‍ഡിഎ; വോട്ടെണ്ണല്‍ മന്ദഗതിയില്‍, ഫലം വൈകും
അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ ആര്‍ജെഡിക്ക് ആദ്യ ജയം. ദര്‍ഭംഗ റൂറല്‍ അസംബ്ലി മണ്ഡലത്തിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ ലളിത് കുമാര്‍ യാദവ് വിജയിച്ചത്. ജെഡിയുവിന്റെ ഫറസ് ഫത്മിയെ പരാജയപ്പെടുത്തി.
IndiaNov 10, 2020, 1:30 PM IST
ബിഹാറിൽ ബിജെപിയുടെ ശക്തിപ്രകടനം; എൻഡിഎയിൽ നിതീഷിന് ശക്തിക്ഷയം
എൻഡിഎ ചേരിയിൽ നിന്ന ചിരാഗ് പാസ്വാൻ ഏറ്റവും വലിയ വിമർശകനായി. ഒടുവിൽ വിജയത്തിലേക്കെത്താൻ നരേന്ദ്ര മോദിയെ തന്നെ മുന്നിൽ നിര്‍ത്തേണ്ടിവന്നു.
IndiaNov 10, 2020, 1:05 PM IST
മുഖ്യമന്ത്രി പദം ജെഡിയുവിന് തന്നെ, അത് മോദി തന്ന ഉറപ്പ്: ബിഹാര്‍ ജെഡിയു അധ്യക്ഷന്‍
ബിഹാറില്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കില്ലെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍. ജനവിധി നിതീഷിന്റെ വിജയമായി തന്നെ കാണണം. എല്‍ജെപിയെ മുന്നണിയിലെടുക്കില്ല. അടുത്ത മുഖ്യമന്ത്രി നിതീഷ് തന്നെയാണെന്നും അത് മോദിയും അമിത്ഷായും നദ്ദയും തന്ന ഉറപ്പെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേശീയ തലത്തിലെ ജെഡിയുവിന്റെ ആദ്യ പ്രതികരണമാണിത്.
IndiaNov 10, 2020, 9:15 AM IST
പകുതിയിലേറെ സീറ്റുകളിലും ലീഡ് പിടിച്ച് മഹാസഖ്യം: ജെഡിയുവിനേക്കാൾ മുന്നിൽ ബിജെപി
പതിനഞ്ച് വർഷം ബിഹാർ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്.
IndiaNov 10, 2020, 8:53 AM IST
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകൾ; നൂറ് സീറ്റിൽ ലീഡ് പിടിച്ച് മഹാസഖ്യം
പോസ്റ്റൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഫലം ഉറപ്പിച്ചു പറയാൻ സാധിക്കില്ലെങ്കിലും ആർജെഡിയുടെ മുന്നേറ്റവും ജെഡിയുവിനൊപ്പം ബിജെപിയും കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നതും ശ്രദ്ധേയമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.