ജോര്‍ജ് ഫ്ലോയ്ഡ്

(Search results - 18)
• International15, Jul 2020, 2:14 PM

കൊറോണാക്കാലത്തും അമേരിക്കയില്‍ ഉയര്‍ന്ന ചുമരെഴുത്തുകള്‍ കാണാം

ഏഴ് മാസത്തോളമായി ലോകം കൊവിഡ്19 എന്ന വൈറസില്‍പ്പെട്ട് പാതിയും ചിലപ്പോഴൊക്കെ മുഴുവനായും അടച്ചിടാന്‍ തുടങ്ങിയിട്ട്. അതിനിടെ ലോകത്ത് ചുരുക്കം ചില സംഭവങ്ങള്‍ മാത്രമേ നടന്നൊള്ളൂ. മിക്കവാറും ലോകം മുഴുവനായും അടഞ്ഞ് തന്നെ കിടന്നു. എന്നാല്‍ അമേരിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ചൈനയില്‍ നിന്ന് യൂറോപിലേക്കും പിന്നീട് അമേരിക്കയിലേക്കും കൊറോണാ വൈറസ് വ്യാപിക്കുകയും. അമേരിക്കയില്‍ മരണനിരക്ക് ക്രമാധീതമായി ഉയരുകയും ചെയ്ത 2020 മെയ് 25 ന് മിനിയോപോളിസ് പൊലീസിലെ ഡെറിക് ചൗവിന്‍ എന്ന വെളുത്ത വംശജനായ ഉദ്യോഗസ്ഥന്‍ 46 കാരനായ ജോര്‍ജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അന്ന് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ഇന്നും അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. മിനിയോപോളിസ് പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് തീയിടുന്നതില്‍ വരെയെത്തി നിന്ന് പ്രക്ഷോഭങ്ങള്‍ പിന്നീട് ചുമരെഴുത്തിലേക്ക് കടന്നു. ലോകം മുഴുവനും കൊവിഡ്19 വൈറസിനെതിരായ ചുമരെഴുത്തുകളില്‍ മുഴുകിയപ്പോള്‍ അമേരിക്കയില്‍ "ബ്ലാക്ക് ലിവ്സ് മാറ്റര്‍" ചുമരെഴുത്തുകളാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്രംപ് ടവര്‍ എന്ന് വിഖ്യാതമായ ഹോട്ടല്‍ സമുച്ചയത്തിന്‍റെ മുന്നിലും ഉയര്‍ന്നു ചില ചുമരെഴുത്തുകള്‍. പിന്നീട് അമേരിക്കയില്‍ നിന്ന് യൂറോപിലേക്കും ഈ ചുമരെഴുത്തുകള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. കാണാം അമേരിക്കയില്‍ ഉയര്‍ന്ന കറുത്തവര്‍ഗ്ഗക്കാരുടെ വേദനകള്‍...

police violence

Web Specials28, Jun 2020, 2:39 PM

'ഞങ്ങളോട് പൊലീസ് എന്തും കാണിക്കുമോ?'; അവസാനിക്കാതെ അതിക്രമങ്ങള്‍, പ്രതിഷേധം കത്തുന്ന കൊറോണക്കാലം...

ഈ അനുഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അപമാനിച്ചുവെന്നും ഹ്യഗോ പറയുന്നു. മുഖത്തും കാലുകളിലും പൊലീസ് ഉപദ്രവത്തില്‍ പരിക്കേറ്റിരുന്നു ആ പതിമൂന്നുകാരന്.

protest

Web Specials15, Jun 2020, 4:42 PM

പ്രതിഷേധങ്ങളില്‍ സജീവമായി യുവാക്കള്‍, വരുന്ന തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമോ?

വിദ്യാര്‍ത്ഥികളായ ജാക്വലിന്‍ ബാലെയ്‍ന്‍ (23), കെറിഗന്‍ വില്ല്യംസ് (22) എന്നിവര്‍ ഓണ്‍ലൈനിലാണ് കണ്ടുമുട്ടുന്നത്. ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു അത്. അവിടെനിന്നും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ ഫ്രീഡം ഫൈറ്റേഴ്‍സ് ഡിസി എന്ന ഒരു ഗ്രൂപ്പ് തുടങ്ങി. ഇപ്പോഴവര്‍ക്ക് 23,000 -ത്തിലധികം ഫോളോവേഴ്‍സുണ്ട് ഇന്‍സ്റ്റഗ്രാമില്‍.

• International15, Jun 2020, 11:49 AM

അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ്, ഇസ്രയേലില്‍ ഇയാന്‍ ഹല്ലക്ക്; തുടരുന്ന വംശഹത്യകളും പ്രതിഷേധങ്ങളും

ജോര്‍ജ് ഫ്ലോയ്ഡില്‍ തുടങ്ങിയ അമേരിക്കന്‍ പൊലീസിന്‍റെ വംശീയ വേട്ട തുടരുന്നതിനിടെ ഇസ്രയേലിയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്രയേല്‍ രാജ്യനിര്‍മ്മാണത്തിന്‍റെ ഭാഗമായി പാലസ്തീന്‍റെ ഭൂമിയിലേക്കുള്ള ഇസ്രയേല്‍ കൈകടത്തില്‍ പൂര്‍വ്വാധികം ശക്തമായി തുടരുന്നതിനിടെയായിരുന്നു ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസ്, കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വച്ച് ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക് എന്ന 32 കാരനെ വെടിവച്ച് കൊന്നത്. ഇസ്രയേല്‍ പൊലീസിന്‍റെ നിരന്തരമായ കൊലപാതകങ്ങള്‍ തുടരുന്നതിനിടെ ഉണ്ടായ ഹല്ലക്കിന്‍റെ കൊലപാതകം, ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ആളിക്കത്തുകയാണ്. 'ബ്ലാക് ലിവ്സ് മാറ്റര്‍' എന്നതിന് പകരം 'പാലസ്തീനിയന്‍ ലിവ്സ് മാറ്റര്‍' എന്നത് മാത്രമാണ് വ്യത്യാസം.

• International11, Jun 2020, 2:17 PM

ഉരുളുന്ന തലകള്‍; ഉയരുന്ന മാലാഖ

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തോടെയാണ് ലോകത്ത് വീണ്ടും വംശീയാധിക്ഷേപങ്ങളും വംശീയാക്രമണങ്ങളും പൊതുചര്‍ച്ചയിലേക്ക് വരുന്നത് അമേരിക്കയുടെ മൊത്തം ചരിത്രത്തില്‍ വംശീയാധിക്ഷേപത്തില്‍ പടുത്തുയര്‍ത്തയ ഒരു രാജ്യ ചരിത്രമാകും കണ്ടെത്താന്‍ കഴിയുക. ഭൂമിയില്‍ നിന്ന് ഒരു വംശത്തെ ഇല്ലായ്മ ചെയ്യാനായി അവരുടെ ഭക്ഷ്യ ശൃംഖലയെ തന്നെ തകര്‍ത്ത് റെഡ് ഇന്ത്യന്‍ വംശത്തെ ഇല്ലാതാക്കിയ പാരമ്പര്യം അമേരിക്കന്‍ അധിനിവേശത്തിനുണ്ട്. രാജ്യത്തോളം നീളുന്ന വംശീയാതിക്രമ ചരിത്രമാണ് ഇന്ന് അമേരിക്കയെ വേട്ടയാടിക്കൊണ്ടിരിക്കുന്നതും. കാണാം ഉരുളുന്ന തലകളും ഉയരുന്ന മാലഖയേയും.

• International9, Jun 2020, 11:14 AM

അമേരിക്കയിൽ പ്രതിഷേധക്കാർക്കിടയിൽ കാറോടിച്ചു കയറ്റി; വെടിവയ്പ്പ് !!

അമേരിക്കയിൽ കറുത്തവർ​ഗ്​ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർക്കിടയിലേക്ക് കൊറോടിച്ചുകയറ്റി അക്രമി. കാറിനെ തടയാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ഒരാളെ അക്രമിയായ ഡ്രൈവർ വെടിവച്ച് വീഴ്ത്തി. പരിക്കേറ്റയാളുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധക്കാർക്കിടയിലേക്ക് സമാനരീതിയിൽ ഒരു ട്രക്ക് പാഞ്ഞുകയറിയിരുന്നു. 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ജനങ്ങൾ. ലോറി ഡ്രൈവറെ ജനങ്ങൾ പൊലീസിന് കൈമാറി. പ്രാഥമികമായി ആർക്കും പരിക്കുകളുണ്ടായിരുന്നില്ല. എന്നാൽ ജനങ്ങൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനു പിന്നിലെ ഡ്രൈവറുടെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാസം 25നാണ് അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു.

• International8, Jun 2020, 4:43 PM

ജോര്‍ജ് ഫ്ലോയ്ഡ് ; വര്‍ണ്ണവിവേചനത്തിന്‍റെ രക്തസാക്ഷിയ്ക്ക് അന്ത്യയാത്ര

2020 മെയ് 25 നാണ്, അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു. വൈറ്റ് ഹൗസിലേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ ലോകപൊലീസ് എന്നു പേരുള്ള അമേരിക്കയുടെ സ്വന്തം പ്രസിഡന്‍റിന് വൈറ്റ് ഹൗസിലെ ബങ്കറില്‍ ഒളിക്കേണ്ടിവന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

• IPL trophy

Cricket6, Jun 2020, 10:51 PM

ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് യുഎഇ

കൊവിഡ് 19 മഹാമാരിമൂലം മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് യുഎഇ. ഐപിഎല്‍ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Darren Sammy

Cricket6, Jun 2020, 10:34 PM

ഐപിഎല്ലില്‍ കളിക്കുമ്പോഴും വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ അധിക്ഷേപം നേരിട്ടുവെന്ന് മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചു.

Black lives matter USA protest

International6, Jun 2020, 9:26 AM

പ്രതിഷേധകര്‍ക്കൊപ്പം; വൈറ്റ്ഹൗസിന് സമീപത്തെ തെരുവിന് 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാസ' എന്ന് പേരിട്ട് മേയര്‍

ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന മുദ്രാവാക്യം തെരുവിലെ റോഡില്‍ മഞ്ഞ നിറത്തിലുള്ള പെയിന്‍റുകൊണ്ട് എഴുതിച്ചേര്‍ക്കുകയായിരുന്നു...

Gandhi Statue vandalised

International4, Jun 2020, 2:16 PM

വാഷിംഗ്ടണിലെ ഗാന്ധി പ്രതിമ നശിപ്പിച്ച സംഭവം; മാപ്പ് പറഞ്ഞ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി

''വാഷിംഗ്ടണ്‍ ഡിസിയിലെ ഗാന്ധി പ്രതിമ നശിപ്പിച്ചതിന് മാപ്പ്. ഞങ്ങളുടെ ആത്മാര്‍ത്ഥമായ മാപ്പപേക്ഷ സ്വീകരിക്കണം...''

Chelsea FC

Football2, Jun 2020, 9:31 PM

ജോര്‍ജ് ഫ്ലോയ്ഡിന് ആദരമര്‍പ്പിക്കാന്‍ കളിക്കാരെ അനുവദിച്ച് ഇംഗ്ലണ്ട്, അച്ചടക്ക നടപടിക്കൊരുങ്ങി ജര്‍മനി

യുഎസിൽ പൊലീസിന്റെ പീഡനത്തിരയായി മരിച്ച കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന് ആദര്‍മര്‍പ്പിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കി ഫുട്ബോള്‍ അസോസിയേഷന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ ഫ്ലോയ്ഡിന് നീതി തേടിയും പിന്തുണ അര്‍പ്പിച്ചും ആദരമര്‍പ്പിച്ചും കളിക്കാര്‍ രംഗത്തെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

santhosh mathew

Web Specials2, Jun 2020, 11:54 AM

‘മഹത്തായ അമേരിക്കൻ സ്വപ്‍നം’ ഇനിയുമെത്ര അകലെയാണ്?

സൈനികമായും സാമ്പത്തികമായും ലോകത്തിലെ വൻശക്തിയാണ്‌ അമേരിക്കയിന്ന്‌. എന്നാൽ, അവിടത്തെ കറുത്തവംശജരും ലാറ്റിനോകളും ഇന്നും ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കയ്‌പുനീരു കുടിച്ചാണ്‌ ജീവിക്കുന്നത്‌.

Asokan Charuvil George Floyd

Kerala2, Jun 2020, 11:26 AM

അമേരിക്കൻ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യൻ ട്രംപിനുള്ള താക്കീതാവണമെന്ന് അശോകന്‍ ചരുവില്‍

''വർണ്ണവെറിക്കെതിരെ അമേരിക്കയിലെ ജനത നടത്തുന്ന പ്രക്ഷോഭം ഏറ്റവും ആവേശം നൽകുന്നത് ഇന്നത്തെ ഇന്ത്യക്കാണ്. ഈ പ്രക്ഷോഭം ഇന്ത്യൻ ജനത ഏറ്റുവാങ്ങണം...''

क्या है मामला?

कुछ दिन पहले सोशल मीडिया पर एक वीडियो वायरल हुआ था। इसमें एक अश्वेत शख्स जॉर्ज फ्लॉयड जमीन पर लेटा नजर आ रहा है और उसके गर्दन के ऊपर एक पुलिस अफसर घुटना रखकर दबाता है। कुछ मिनटों के बाद फ्लॉयड की मौत हो जाती है। वीडियो में जॉर्ज कहते दिख रहे हैं, प्लीज आई कान्ट ब्रीद (मैं सांस नहीं ले पा रहा हूं)। यही उनके आखिरी शब्द थे। अब अमेरिका में प्रदर्शनकारी आई कॉन्ट ब्रीद का बैनर लिए विरोध कर रहे हैं। (फोटो- जॉर्ज फ्लॉयड)

International2, Jun 2020, 9:20 AM

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം 'നരഹത്യ', കാരണം കഴുത്തുഞ്ഞെരുങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നാല്‍പ്പത്തിയാറുകാരനായ ജോര്‍ജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്നതായിരുന്നു ജോര്‍ജിന്‍റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും.