ടി നടരാജന്
(Search results - 29)CricketJan 25, 2021, 11:35 AM IST
കോലി ട്രോഫി കൈമാറിയപ്പോള്‍ കണ്ണുനിറഞ്ഞു: നടരാജന്
ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ നട്ടുവിന് ലഭിച്ച സ്വീകരണം നേരത്തെ വൈറലായിരുന്നു.
CricketJan 23, 2021, 6:02 PM IST
ഓസ്ട്രേലിയയില്‍ തിളങ്ങിയ 6 ഇന്ത്യന്‍ താരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ തകര്‍പ്പന്‍ സമ്മാനം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി വാഹനമായ 'ഥാര്‍' സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്, നവദീപ് സെയ്നി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂറിനുമാണ് എസ്യുവി സമ്മാനമായി നല്‍കുകയെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
CricketJan 18, 2021, 7:20 PM IST
നടരാജന് നോ ബോളെറിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണോ എന്ന് സംശയം പ്രകടിപ്പിച്ച് ഷെയ്ന് വോണ്‍; മറുപടിയുമായി ആരാധകര്‍
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ടി നടരാജന് കൂടുതല്‍ നോബോളുകളെറിഞ്ഞതില് സംശയം പ്രകടിപ്പിച്ച് മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന് വോണ്‍. നടരാജന് നോ ബോളുകളെറിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണോ എന്നാണ് ഒത്തുകളിയെന്ന വാക്കുപയോഗിക്കാതെ തന്നെ വോണ്‍ കമന്ററിക്കിടെ പറഞ്ഞത്.
മത്സരത്തില്‍ നടരാജന് ഏഴ് നോ ബോളുകളെറിഞ്ഞത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കമന്ററിക്കിടെ പറഞ്ഞ വോണ്‍ അതില്‍ അഞ്ചും ഓവറിലെ ആദ്യ പന്തുകളിലായിരുന്നുവെന്നും അതില്‍ പലതും വലിയ നോ ബോളുകളായിരുന്നുവെന്നും പറഞ്ഞു. കരിയറില്‍ ഞങ്ങളെല്ലാം നോ ബോളുകളെറിഞ്ഞിട്ടുണ്ടുണ്ട്. പക്ഷെ നടരാജനെറിഞ്ഞതില് പലതും ഓവറിലെ ആദ്യ പന്തുകളായിരുന്നു, ശരിക്കും ശ്രദ്ധിക്കേണ്ടതാണ് എന്നായിരുന്നു വോണിന്റെ കമന്റ്. എന്നാല്‍ ഇന്ത്യന്‍ ആരാകര്‍ ഇതിനെതിരെ രംഗത്തെത്തി. ആരാധകരുടെ മറുപടികള്‍ കാണാം.CricketJan 16, 2021, 5:17 PM IST
നടരാജന് മുതല്‍ക്കൂട്ട്, വലിയ പ്രതീക്ഷ; പ്രശംസ കൊണ്ടുമൂടി രോഹിത് ശര്‍മ്മ
അരങ്ങേറ്റ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുമായി നട്ടു തിളങ്ങിയതിന് പിന്നാലെയാണ് ഹിറ്റ്മാന്റെ പ്രശംസ.
CricketJan 16, 2021, 7:50 AM IST
ആഞ്ഞടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; ബ്രിസ്ബേനില്‍ ഓസീസ് 369ന് പുറത്ത്
നേരത്തെ മര്‍നസ് ലബുഷെയ്നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് സഹായകമായത്. ടെസ്റ്റ് കരിയറില്‍ അഞ്ചാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്.
CricketJan 15, 2021, 1:15 PM IST
അരങ്ങേറ്റത്തിര്‍ നടരാജന് രണ്ട് വിക്കറ്റ്; ബ്രിസ്ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് മേല്‍ക്കൈ
ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.
CricketJan 15, 2021, 9:13 AM IST
ടെസ്റ്റ് ക്യാപ്പണിഞ്ഞ് നടരാജന്; അരങ്ങേറ്റം അപൂര്‍വ റെക്കോര്‍ഡോടെ!
പരിക്കുമൂലം മുന്‍നിര പേസര്‍മാരെല്ലാം വിശ്രമത്തിലായതോടെയാണ് ടി നടരാജന് ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അരങ്ങേറ്റത്തിന് നല്‍കിയത്.
CricketJan 15, 2021, 5:28 AM IST
നിറയെ സര്‍പ്രൈസ്, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റത്തിന്; ബ്രിസ്ബേനില്‍ ഓസീസിന് ടോസ്
2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരമാണ് താക്കൂര്‍. എന്നാല്‍ ബൗളിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ല.
CricketJan 5, 2021, 4:37 PM IST
രാഹുല്‍ ഉണ്ടാവില്ല, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്; സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയതിനാല്‍ ഹനുമാ വിഹാരി സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഉമേഷ് യാദവ് പരിക്കേറ്റ് മടങ്ങിയതിനാല്‍ പേസ് ബൗളിംഗിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
CricketJan 5, 2021, 1:52 PM IST
അഭിമാന നിമിഷം; ടെസ്റ്റ് ജേഴ്സി അണിഞ്ഞ് നടരാജന്
ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ പകരക്കാരന് ആരാവുമെന്ന ആകാംക്ഷക്കിടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞ ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍ ടി നടരാജന്. ട്വിറ്റര്‍ ഹാന്‍ഡിലിലാണ് നടരാജന് ടെസ്റ്റ് ജേഴ്സി അണിഞ്ഞു നില്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. വെള്ള ജേഴ്സി അണിയാനായത് അഭിമാന നിമിഷം. അടുത്ത വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറെന്നാണ് നടരാജന്റെ ട്വീറ്റ്.
CricketJan 3, 2021, 4:38 PM IST
ബൗളിംഗില്‍ മാത്രമല്ല, ഫീല്ഡിംഗിലുമുണ്ട് പിടി; ഗംഭീര ക്യാച്ചുമായി നടരാജന്- വീഡിയോ
സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനായി തയ്യാറെടുക്കുന്ന നടരാജന് പരിശീലനത്തിനിടെ മികച്ച ക്യാച്ചുമായി തിളങ്ങിയിരിക്കുകയാണ്.
CricketJan 1, 2021, 3:05 PM IST
ഉമേഷ് യാദവിന് പകരക്കാരന് നടരാജന്; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി
ഉമേഷും ഷമിയും ആരോഗ്യം വീണ്ടെടുക്കുന്നതായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും.
CricketDec 31, 2020, 12:40 PM IST
ഉമേഷിന് പകരം ഷാര്‍ദുല്‍? നടരാജന്റെ ടെസ്റ്റ് അരങ്ങേറ്റം വൈകുമെന്ന് റിപ്പോര്‍ട്ട്
പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് നിന്ന് ഉമേഷിനെ ഒഴിവാക്കിയതായി ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
CricketDec 30, 2020, 11:39 AM IST
ഉമേഷ് യാദവ് മൂന്നാം ടെസ്റ്റിനില്ല; സിഡ്നിയില്‍ നടരാജന് അരങ്ങേറ്റം കുറിച്ചേക്കും
നേരത്തെ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റപ്പോഴാണ് നടരാജനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏകദിനത്തില്‍ മുഹമ്മദ് ഷമിക്ക് പകരവും ടീമിലെത്തി.
CricketDec 23, 2020, 7:41 PM IST
ഇന്ത്യന്‍ ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്ന് ഗവാസ്കര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്ന് തുറന്നടിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അശ്വിന്റെയും ടി നടരാജന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ ഗവാസ്കറുടെ തുറന്നുപറച്ചില്‍.