ടെസ്റ്റ് പരമ്പര
(Search results - 362)CricketJan 27, 2021, 12:00 PM IST
ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായത് സ്ഥിരീകരിച്ച് ഓസ്ട്രേലിയ
ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ സിഡ്നിയില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കുനേരെ വംശീയ അധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ നിന്ന് വംശീയ അധിക്ഷേപം ഉണ്ടായതായി ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.
CricketJan 27, 2021, 11:19 AM IST
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, മാത്യു വെയ്ഡ് പുറത്ത്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാര്യമായി ശോഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വെയ്ഡിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. വെയ്ഡിന് പകരം അലക്സ് ക്യാരി ഓസീസ് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കും.
CricketJan 26, 2021, 6:22 PM IST
സന്ദീപ് വാര്യരെ നെറ്റ് ബൗളറായി ഇന്ത്യന്‍ ക്യാംപിലേക്ക് അയക്കാനാവില്ലെന്ന് തമിഴ്നാട്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൌളറായി തിരഞ്ഞെടുക്കപ്പെട്ട മലയാളിതാരം സന്ദീപ് വാര്യരെ ടീം ക്യാംപിലേക്ക് അയക്കില്ലെന്ന് തമിഴ്നാട്. ഈ സീസണിൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറിയ സന്ദീപ് വാര്യർ മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.
CricketJan 26, 2021, 10:22 AM IST
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ നാളെയെത്തും; ടീമിന് മുന്നറിയിപ്പുമായി പീറ്റേഴ്സണ്
ലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇല്ലാതിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, റോറി ബേൺസ് എന്നിവർ കഴിഞ്ഞദിവസം രാത്രി ചെന്നൈയിലെത്തിയിരുന്നു.
CricketJan 25, 2021, 5:42 PM IST
ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്; ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരി
പന്ത് കുത്തിത്തിരിയുന്ന ട്രാക്കില്‍ ഡൊമിനിക് സിബ്ലി (56), ജോസ് ബട്ലര് (46) എന്നിവര്‍ പുറത്താവാതെ നേടിയ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.
CricketJan 23, 2021, 6:02 PM IST
ഓസ്ട്രേലിയയില്‍ തിളങ്ങിയ 6 ഇന്ത്യന്‍ താരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ തകര്‍പ്പന്‍ സമ്മാനം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി വാഹനമായ 'ഥാര്‍' സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്, നവദീപ് സെയ്നി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂറിനുമാണ് എസ്യുവി സമ്മാനമായി നല്‍കുകയെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
CricketJan 23, 2021, 5:27 PM IST
സഞ്ജുവിനോ ശ്രേയസ് അയ്യര്‍ക്കോ പകരം റിഷഭ് പന്തിനെ ടി20 ടീമിലെടുക്കണമെന്ന് മുന്‍ ഓസീസ് താരം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഏകദിന, ട20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു. ഏകദിന, ടി20 ടീമുകളില്‍ ശ്രേയസ് അയ്യര്‍ക്കോ, മലയാളി താരം സഞ്ജു സാംസണോ പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് ആവശ്യപ്പെട്ടു.
CricketJan 22, 2021, 7:20 PM IST
ഇന്ത്യയെ കീഴടക്കുക ആഷസ് നേട്ടത്തേക്കാള്‍ മഹത്തരമെന്ന് ഗ്രെയിം സ്വാന്
ഇന്ത്യയില്‍ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസ്ട്രേലിയയെ കീഴടക്കി ആഷസ് പരമ്പര നേടുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്. ഇന്ത്യയില്‍ പരമ്പര നേടുക എന്നതിനാവണം ഇംഗ്ലണ്ട് ഇനിമുതല്‍ ആഷസിനെക്കാള്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്നും സ്വാന് പറഞ്ഞു.
CricketJan 22, 2021, 8:01 AM IST
വമ്പന്മാര് തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
കൊവിഡ് മുക്തനായ മൊയിന്‍ അലി ശ്രീലങ്കയിലെ ഹോട്ടലില്‍ വിശ്രമത്തിലാണിപ്പോള്‍. അതേസമയം ജോണി ബെയര്‍സ്റ്റോ, സാം കറന്, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
CricketJan 21, 2021, 8:10 PM IST
സ്റ്റോക്സും ആര്‍ച്ചറും തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ആറ് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് ബ്രേസി, മേസണ്‍ ക്രാനെ, സാഖിബ് മെഹമൂദ്, മാത്യു പാര്ക്കിന്സണ്, ഓലി റോബിന്‍സണ്‍, എമര് വിര്‍ദി എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം.
CricketJan 21, 2021, 8:00 PM IST
ഇന്ത്യക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും
ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിരുന്നു.
CricketJan 21, 2021, 5:46 PM IST
ഇന്ത്യയില്‍ തിരിച്ചെത്തിയ രഹാനെക്ക് നായകനൊത്ത വരവേല്‍പ്പ്-വീഡിയോ
പ്രതിസന്ധികളെയെല്ലാം ബൗണ്ടറി കടത്തി ഓസ്ട്രേലിയയെ ഓസ്ട്രേലിയന്‍ മണ്ണില്‍ കീഴടക്കി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സമ്മാനിച്ച അജിങ്ക്യാ രഹാനെക്ക് നാട്ടിലും വീട്ടിലും നായകനൊത്ത വരവേല്‍പ്പ്. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ രഹാനെയെ കാത്ത് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഒട്ടേറെ ആരാധകരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
CricketJan 19, 2021, 5:48 PM IST
ചരിത്ര ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് പരമ്പരകളില്‍ ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും നേടിയ ഇന്ത്യ 430 പോയന്റുമായാണ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
CricketJan 19, 2021, 5:00 PM IST
ബ്രിസ്ബേനിലെ ഐതിഹാസിക ജയത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് നേട്ടം
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.
CricketJan 19, 2021, 8:20 AM IST
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തും
കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരും സൂം മീറ്റിംഗിലൂടെ സെലക്ടർമാരുടെ യോഗത്തില്‍ പങ്കെടുക്കും.