ടോവിനോ തോമസ്  

(Search results - 11)
 • <p>tovino thomas</p>

  Lifestyle16, Jun 2020, 10:59 AM

  ഇങ്ങനെ തലകുത്തി നില്‍ക്കാന്‍ പറ്റുമോ? വീഡിയോ പങ്കുവച്ച് ടോവിനോ

  തലകുത്തി നില്‍ക്കുന്ന വീഡിയോ ടോവിനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 • <p>മിന്നൽ മുരളിയുടെ സെറ്റ് ഉണ്ടായത് ഇങ്ങനെയാണ്</p>

  spice26, May 2020, 4:38 PM

  'മിന്നല്‍ മുരളി'; രാഷ്ട്രീയ തിമിരത്തില്‍ തകര്‍ന്നു പോയ ഒരു സിനിമാ സെറ്റ്

  മിന്നല്‍ മുരളി' എന്ന ടോവിനോ തോമസ് അഭിനയിക്കുന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാലടി പഞ്ചായത്തിന്‍റെ അനുമതിയോടെയായിരുന്നു കാലടി മണപ്പുറത്ത് പള്ളിയുടെ സെറ്റ് പണിതത്. എന്നാല്‍ പണി പൂര്‍ത്തിയായപ്പോഴേക്കും കൊറോണാ വൈറസ് ബാധയേ തുടര്‍ന്ന് എല്ലാ ജോലികളും നിര്‍ത്തിവെക്കേണ്ടിവന്നു. തുടര്‍ന്ന് അറുപത്തഞ്ചോളം ദിവസം സെറ്റ് കാലടി മണപ്പുറത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍, മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിന്‍റെ മുന്നില്‍ പണിത സിനിമാ സെറ്റ് പള്ളിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടന പൊളിച്ചു കളഞ്ഞു. സെറ്റ് പൊളിക്കുന്നതിന് അക്രമികള്‍ പറഞ്ഞ കാരണം " മഹാദേവന്‍റെ മുന്നില്‍ പള്ളി പണിയാന്‍ പാടില്ല" എന്നായിരുന്നു. പണിതത് പള്ളിയല്ല, സിനിമയ്ക്കുള്ള സെറ്റാണെന്ന് പോലും വേര്‍തിരിച്ചറിയാന്‍ അക്രമികള്‍ക്ക് കഴിഞ്ഞില്ല. മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വാര്‍ത്ത നാമെല്ലാം കണ്ടു. എന്നാല്‍ ഒരുപാട് പേരുടെ അദ്ധ്വാനത്തില്‍ പണിത ആ സെറ്റിന്‍റെ നിര്‍മ്മാണ ജോലികള്‍ കാണാം.

 • <p>Hareesh Peradi</p>

  Movie News25, May 2020, 3:31 PM

  'ഇത് കേരളമാണ്, വിഷജന്തുക്കളെ അഴിഞ്ഞാടാൻ അനുവദിക്കരുത്'; ഹരീഷ് പേരടി

  'ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ,  വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. സിനിമാ സെറ്റ് പൊളിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി.

 • forensic movie

  News13, Feb 2020, 9:51 PM

  ത്രില്ലടിപ്പിച്ച് ഫോറൻസിക് ട്രെയിലർ

  സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. റിതിക സേവ്യർ ഐപിഎസ് എന്നാണ് മമ്തയുടെ കഥാപാത്രത്തിൻ്റെ പേര്. 

 • News20, Jan 2020, 1:41 PM

  ഫോറൻസിക്ക്: ആദ്യ ടീസർ ടോവിനോയുടെ പിറന്നാൾ ദിനത്തിൽ എത്തും

  കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ലാബിലെ മെഡിക്കൽ നിയമ ഉപദേശകനായ സാമുവൽ ജോൻ കാട്ടുക്കാരൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസാണ് നായിക. 

 • GALLERY17, Jul 2019, 11:51 AM

  'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍


  ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

  ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രം റിപ് വാന്‍ വിക്ലിങിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നി ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

  റിപ് വാന്‍ വിക്ലിങിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

  വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

  ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 
   

 • spice9, Sep 2018, 8:53 PM

  നന്ദി, ഇങ്ങനെ ചെയ്യരുതേ; അഭ്യര്‍ത്ഥനയുമായി ടൊവിനോ

  ടോവിനോ തോമസ് നായകനാക്കി നവാഗത സംവിധായകനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈ സമയത്താണ് പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ടൊവിനോ തന്നെ രംഗത്ത് എത്തിയത്.

 • നടിയെ ആക്രമിച്ച സംഭവം കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ല - നടൻ ടോവിനോ തോമസ് പ്രതികരിക്കുന്നു
  Video Icon

  KERALA6, Aug 2018, 5:40 PM

  നടിയെ ആക്രമിച്ച സംഭവം കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ല - നടൻ ടോവിനോ തോമസ് പ്രതികരിക്കുന്നു

  നടിയെ ആക്രമിച്ച സംഭവം കുറ്റകൃത്യമാണ് സംഘടനാ പ്രശ്നമല്ല - നടൻ ടോവിനോ തോമസ് പ്രതികരിക്കുന്നു

 • News6, Aug 2018, 6:42 AM

  നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല; ടോവിനോ തോമസ്

  മുംബൈ: ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് നടൻ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല. കുറ്റ കൃത്യം തന്നെ ആയി കാണണം. കോടതി ആണ് അന്തിമ തീർപ്പ് കല്പിക്കേണ്ടതെന്നും ടോവിനോ മുംബൈയിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.