ട്രെയിലർ
(Search results - 50)TrailerDec 26, 2020, 3:35 PM IST
ജയം രവിയുടെ ഇരുപത്തിയഞ്ചാം ചിത്രം; ആകാംക്ഷ നിറച്ച് ‘ഭൂമി’ ട്രെയിലർ
തമിഴ് താരം ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. ചിത്രം ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.
TrailerNov 10, 2020, 3:20 PM IST
ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ
മലയാള സിനിമയുടെ അതുല്യ പ്രതിഭ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു.
ExplainerNov 2, 2020, 8:22 PM IST
സൂര്യക്ക് ശബ്ദം നൽകി നരേൻ; ശ്രദ്ധ പിടിച്ചുപറ്റി 'സൂരരൈ പോട്രു' മലയാളം ട്രെയിലർ
തമിഴ് താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് 'സൂരരൈ പോട്രു'. മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
TrailerNov 1, 2020, 8:24 PM IST
സൂര്യയുടെ ശബ്ദമാകാൻ നരേൻ; 'സൂരറൈ പൊട്രു' മലയാളം ട്രെയിലർ
സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂരറൈ പൊട്രു. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനുമായ ജി ആര് ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
TrailerOct 25, 2020, 9:47 PM IST
ക്ഷണിക്കാത്ത വിവാഹത്തിന് പോയാൽ എന്ത് സംഭവിക്കും? തമാശയും പ്രണയവും ആക്ഷനുമായി ‘ചിരി‘ ട്രെയിലർ
ഒരു കൂട്ടം യുവ താരങ്ങൾ ഒന്നിക്കുന്ന ചിരിയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
spiceOct 10, 2020, 9:58 AM IST
'ഞാൻ ശരിക്കും നിരാശയിലാണ്'; ലക്ഷ്മി ബോംബിന്റെ ട്രെയിലർ കണ്ട് തപ്സി; മറുപടിയുമായി അക്ഷയ്
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് 'ലക്ഷ്മി ബോംബ്'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
TrailerOct 9, 2020, 1:48 PM IST
കോമഡി, ഭയം, പ്രതികാരം; 'ലക്ഷ്മി ബോംബ്' ട്രെയിലർ പുറത്ത്
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്മി ബോംബ്'ന്റെ ട്രെയിലർ പുറത്തുവിട്ടു. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ഒറിജിനല്‍ സംവിധാനം ചെയ്തതും രാഘവ ലോറന്‍സ് ആയിരുന്നു. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും.
TrailerOct 7, 2020, 3:36 PM IST
ഒരു സിനിമ പിടിക്കാനുള്ള പെടാപ്പാട്; കാണാം 'ഹലാൽ ലവ് സ്റ്റോറി' ട്രെയിലർ
ചലച്ചിത്ര നിർമാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് ചിത്രം. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സക്കറിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ്. സക്കറിയയുടെ രണ്ടാമത്തെ ചിത്രമാണിത്.
TrailerOct 5, 2020, 4:02 PM IST
കാളിദാസും ജയറാമും , ഒപ്പം അഞ്ച് സംവിധായകരും വലിയ താരനിരയും, 'പുത്തം പുതു കാലൈ' ട്രെയിലർ കാണാം
ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 16ന് റിലീസ് ചെയ്യും. പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കുന്നതാണ് ട്രെയിലർ.
Movie NewsAug 11, 2020, 5:21 PM IST
'വെയിൽ' ചിങ്ങം ഒന്നിന് തെളിയും; ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്.
NewsFeb 18, 2020, 6:42 PM IST
മാസ് ലുക്കില്‍ ഫഹദ്; അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഫഹദിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് ചിത്രത്തില്‍ കാണാനാവുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ട്രെയിലര്‍. ഒരിടവേളയ്ക്ക് ശേഷം നസ്രിയയും ചിത്രത്തിലെ നായികയായി സിനിമ ലോകത്തേക്ക് തിരിച്ച് വരികയാണ്.
TrailerFeb 16, 2020, 3:31 PM IST
അപൂർവ്വമായ കാഴ്ചയാണ് മിസ്സ് ചെയ്യരുത്; 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' ട്രെയിലർ
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടി ശ്രിദ്ധ ഈ ചിത്രത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുമെന്നുറപ്പ്. കാരണം ട്രെയിലറിൽ തന്നെ ശ്രിദ്ധയുടെ കഥാപാത്രത്തിന്റെ പ്രത്യേകത വെളിപ്പെടുന്നുണ്ട്.
NewsFeb 13, 2020, 9:51 PM IST
ത്രില്ലടിപ്പിച്ച് ഫോറൻസിക് ട്രെയിലർ
സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. റിതിക സേവ്യർ ഐപിഎസ് എന്നാണ് മമ്തയുടെ കഥാപാത്രത്തിൻ്റെ പേര്.
TrailerFeb 1, 2020, 12:14 PM IST
ഭയപ്പെടുത്താൻ വീണ്ടും ഓജോ ബോർഡ്; 'ക്ഷണം' ട്രെയിലർ പുറത്തുവിട്ടു
ജാതകം, മുഖചിത്രം, ഉത്സവമേളം, അയാൾ തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സുരേഷ് ഉണ്ണിത്താൻ.
TrailerJan 16, 2020, 5:00 PM IST
പ്രേക്ഷകരെ ചിരിപ്പിക്കാൻ 'മറിയം വന്ന് വിളക്കൂതി'.ട്രെയിലർ കാണാം
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.