ട്രോള്‍  

(Search results - 196)
 • mm mani

  Kerala19, Sep 2019, 8:50 PM IST

  'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെതിരെ എംഎം മണിയുടെ പരോക്ഷ ട്രോള്‍

  പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിലേക്ക് നീളുമ്പോള്‍ പരോക്ഷ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം എം മണി. ‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്

 • GALLERY12, Sep 2019, 10:56 AM IST

  ട്രോളോണം: മാവേലി ചരിത്രം ട്രോള്‍ വേര്‍ഷന്‍ കാണാം


  പുരാണ കഥകള്‍, പിന്നീട് ഓരോ കാലത്തും അതാത് കാലത്ത് നിലനിന്നിരുന്ന കലാരൂപങ്ങളിലേക്ക് മാറ്റിയെഴുത്ത് സാധ്യമായിട്ടുണ്ട്. അങ്ങനെയാണ് ഇന്ത്യയില്‍ പ്രജുലു പ്രചാരമുണ്ടായിരുന്ന രാമായണത്തിനും മഹാഭാരതത്തിനും പല കാലാരൂപങ്ങളിലും നിരവധി എഴുത്തുകള്‍ സാധ്യമായത്. സംഗീതം, നോവല്‍, കഥ, കഥകളി, തോല്‍പ്പാവക്കൂത്ത് എന്നിങ്ങളെ പല കലകളിലും ഇത്തരം പുരാണകഥാംശങ്ങള്‍ നിരവധി കാണാം. ഇന്ന് പ്രചാരത്തിലുള്ള ട്രോളുകളില്‍ മഹാബലിയുടെയും മാവേലിയുടെയും കഥ പറഞ്ഞാല്‍ എങ്ങനെയായിരിക്കും എന്ന അന്വേഷണത്തില്‍ നിന്നാണ് ട്രോള്‍ റിപ്പബ്ലിക്കിന്‍റെ മാവേലി ചരിത്രം.. ട്രോള്‍ വേര്‍ഷന്‍ രൂപമെടുക്കുന്നത്. കാണാം  മാവേലി ചരിത്രം.. ട്രോള്‍ വേര്‍ഷന്‍. 

 • GALLERY12, Sep 2019, 9:47 AM IST

  ഓണം വന്നോണം വന്നോണം വന്നേയ്...

  രാഷ്ട്രീയ ഓണാഘോഷമായിരുന്നു പല ട്രോള്‍ ഗ്രൂപ്പുകളിലെയും പ്രധാന ആഘോഷം. അതില്‍ തന്നെ യാതൊരു തത്വദീക്ഷയുമില്ലാതെ എതിര്‍ പാര്‍ട്ടിക്കാരെ കരിവാരി തേക്കുകയെന്ന ലക്ഷ്യമായിരുന്നു പല ട്രോളുകള്‍ക്കും. അതുകഴിഞ്ഞാല്‍ പിന്നെ വ്യക്ത്യാധിഷ്ഠിതമായ ഓണം ഓര്‍മ്മകളായിരുന്നു കൂടുതല്‍ ട്രോളുകളും. കാണാം തിരുവോണാലസ്യം കഴിഞ്ഞുള്ള ട്രോളുകള്‍. 

 • GALLERY5, Sep 2019, 11:20 AM IST

  പിഎസ്‍സി ടെസ്റ്റ് എഴുതി പാസായാണ് എസ്ഐ ആയത്... !; കളമശ്ശേരി സംഭവത്തില്‍ പരസ്പരം തേച്ച് ട്രോളുകള്‍

  കൊച്ചി: എസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍ എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ട്രോളോട് ട്രോള്‍. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റിയിരുന്നു. സംഘർഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്ഐയുടെ വിശദീകരണം. എന്നാല്‍ വിദ്യാർത്ഥി നേതാവിനോട് എസ്ഐ മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിപിഎം നേതാവ് സംഭവത്തില്‍ ഇടപെട്ടത്.  

  കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. ഗുണ്ടാ കേസിലടക്കം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നേരത്തെയും ഇത്തരം പരാതികളുണ്ടായിട്ടുണ്ട്.  എന്നാൽ, കാര്യങ്ങൾ തിരക്കിയ തന്നോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് സക്കീർ പറയുന്നത്. സംഭവത്തെ തുടര്‍ന്ന്, കോണ്‍ഗ്രസ് യുവനേതാവ് വിടി ബല്‍റാം സക്കീര്‍ ഹുസൈനെ പിന്താങ്ങി രംഗത്തെത്തിയിരുന്നു. ഏതായാലും സംഭവത്തില്‍ എസ്ഐയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മീമുകളോടൊപ്പം തന്നെ പിഎസ്സി പരീക്ഷ എഴുതി പാസായാണ് എസ്ഐ ആയതെന്ന് എസ്ഐ അമൃത രംഗന്‍റെ സംഭാഷണ വാചകം എടുത്ത്, സഹപാഠിയെ കുത്തിയ കേസില്‍ അകത്തായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാക്കളുമായ ശിവരജ്ഞിത്തും നസീറും പിഎസ്സി പരീക്ഷ കോപ്പിയടിച്ച് പൊലീസ് ടെസ്റ്റ് പാസായ സംഭവുമായി ബന്ധപ്പെടുത്തിയും വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ മീമുകള്‍ ഇറക്കിയിട്ടിണ്ട്. 

 • Pillechan Troll

  auto blog1, Sep 2019, 2:02 PM IST

  പതുങ്ങി വരുന്ന പിള്ളേച്ചനെ കൂട്ടുപിടിച്ച് കേരള പൊലീസ്, പൊട്ടിച്ചിരിച്ച് ജനം!

  പൊലീസിന്‍റെ ട്രോളില്‍ മീശമാധവന്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിള്ളേച്ചന്‍ എന്ന കഥാപാത്രം

 • sania mirza

  viral29, Aug 2019, 1:18 PM IST

  സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്ര സര്‍ക്കാറിന്‍റെ ഫ്ലെക്സ്; ട്രോളോട് ട്രോള്‍

  സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്‍റെ കായിക രംഗത്തെ അ‍ജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. 

 • Ravi Shastri

  Special27, Aug 2019, 11:07 AM IST

  കൊടും ചൂട്, ജ്യൂസ് കുടിക്കണമെന്ന് രവി ശാസ്‌ത്രി; 'ചിയേഴ്‌സ്' പറഞ്ഞ് ട്രോളര്‍മാര്‍

  ജ്യൂസിന് പകരം ബിയറും മദ്യവും ട്രോളുകളിലൂടെ ശാസ്‌ത്രിക്ക് നല്‍കുകയാണ് ആരാധകര്‍. തടി നോക്കണമെന്നും കുടവയര്‍ കാണണമെന്നും വരെ നീണ്ടു കമന്‍റുകള്‍.
   

 • Tapsi and Kangana

  News15, Aug 2019, 1:15 PM IST

  കങ്കണയെ ട്രോളിയും വിമര്‍ശിച്ചും തപ്‍സി വീണ്ടും

  കങ്കണയെ വീണ്ടും ട്രോളി തപ്‍സി രംഗത്ത്. മിഷൻ മംഗള്‍ എന്ന സിനിമയ്‍ക്ക് പിന്തുണയുമായി കങ്കണ രംഗത്ത് എത്തിയില്ലല്ലോയെന്നാണ് തപ്‍സി ചോദിക്കുന്നത്. നേരത്തെ കങ്കണ തപ്‍സിക്ക് എതിരെ രംഗത്ത് എത്തിയ സംഭവം പരാമര്‍ശിച്ചാണ് ട്രോള്‍.  സ്‍ത്രീകള്‍ പരസ്‍പരം പിന്തുണയ്‍ക്കണമെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. മാത്രവുമല്ല തപ്‍സി കങ്കണയുടെ കോപ്പിയാണെന്ന് പറഞ്ഞ് രംഗോളി ചന്ദലും രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ സഹോദരിയാണ് രംഗോളി.

   

 • GALLERY11, Aug 2019, 11:01 AM IST

  കരകയറാം ഒത്തൊരുമിച്ച്... കയറിവാടാ മക്കളെ...

  കേരളം രണ്ടാം പ്രളയത്തെ നേരിടുകയാണ്. പൊതുജനങ്ങള്‍ക്കായുള്ള അവബോധവുമായി ട്രോള്‍ ഗ്രൂപ്പുകളും രംഗത്തുണ്ട്. വ്യാജവാര്‍ത്തകള്‍ക്കെതിരെയാണ് മിക്കവാറും ട്രോളുകള്‍. രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്നതും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ട്രോളുകളും നിരവധിയാണ്. കാണാം പ്രളയ മീമുകള്‍...

 • GALLERY7, Aug 2019, 11:24 AM IST

  'പിഎസ്‍സി പരീക്ഷയാ , മൊബൈല്‍ എടുത്തോ സഖാവേ ?'; ട്രോള്‍ കാണാം

  കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തകര്‍ക്കപ്പെട്ട മറ്റൊരു വിശ്വാസമായിരുന്നു, പിഎസ്‍സി പരീക്ഷകളില്‍ ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്നത്. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി പ്രവര്‍ത്തകരുമായ ശിവരജ്ഞിത്തും പ്രണവും നസീമും കേരളാ പൊലീസിലേക്കുള്ള പിഎസ്‍സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയാണ് റാങ്ക് ലിസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയതെന്നുമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. പിഎസ്‍സി പരീക്ഷകളില്‍ അത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആണയിട്ട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് തന്‍റെ വാദം തെറ്റാണെന്നും പിഎസ്‍സി പരീക്ഷയിലും ക്രമക്കേട് നടത്താന്‍ കഴിയുമെന്നും  സമ്മതിക്കേണ്ടിവന്നു. ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി നേതാക്കളും ക്രിമിനല്‍ കേസില്‍ പ്രതികളുമായവര്‍ക്ക് കേരളാ പൊലീസിലേക്കുള്ള പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാമെങ്കില്‍, മറ്റ് പിഎസ്‍സി പരീക്ഷകളുടെ ഗതിയെന്താണെന്നത് ചോദ്യമായി അവശേഷിക്കുന്നു. പക്ഷേ, സമൂഹമാധ്യമങ്ങള്‍ പിഎസ്‍സിക്ക് സംഭവിച്ച മൂല്യശോഷണത്തേക്കാള്‍ എസ്എഫ്ഐ നേതാക്കളെ ട്രോളാനാണ് താല്‍പര്യം കാണിച്ചത്. കാണാം ഇന്നത്തെ ട്രോളുകള്‍.

 • GALLERY1, Aug 2019, 3:04 PM IST

  അഹിന്ദുവാണോ ? എന്നാ വേണ്ട...; സൊമാറ്റോയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രോള്‍

  ഇരുകമ്പനികൾക്കും എതിരെ ഉത്തരേന്ത്യന്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ബോയ്കോട്ട് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എന്നാല്‍ കേരളത്തില്‍ ഭക്ഷണം വിളമ്പുന്നതിലും മതമേതെന്ന് നോക്കുന്ന തീവ്രസ്വഭാവത്തിനെതിരെയാണ് ട്രോളുകളേറെയും. ഇത്തരത്തില്‍ ഭക്ഷണത്തിലും മതം നോക്കുന്നയാള്‍ നാളെ മറ്റെല്ലാകാര്യത്തിലും മതത്തിന്‍റെ കണ്ണിലൂടെയാകും കാണുക. ഇത്തരത്തിലുള്ള ചില രസകരമായ ട്രോളുകളാണ് ഇപ്പോള്‍ കേരളത്തിലെ ട്രെന്‍റ്റിങ്ങ്. 

 • Chuttuvattom25, Jul 2019, 11:26 AM IST

  സാര്‍... ബോണ്ടയുടെ കാശ് ? കാശ് അണ്ണന്‍ തരും... അണ്ണനാര് ? കാണാം ട്രോളുകള്‍


  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍, അടുത്തുള്ള ഹോട്ടലില്‍ നിന്ന് കഴിച്ച ചായയുടെയും ബോണ്ടയുടെയും കാശ് കൊടുത്തില്ലെന്ന ഹോട്ടലുടമയുടെ പരാതിയായിരുന്നു കഴിഞ്ഞ് ദിവസം ട്രോളന്മാര്‍ എറ്റെടുത്ത പ്രധാന വിഷയം.  വെള്ളയും വെള്ളയുമിട്ട പത്ത്, മുപ്പത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചായയും ബോണ്ടയും കഴിച്ചു. മൂന്ന് പേര് കാശ് തന്നു. മറ്റുള്ളവരോട് കാശ് ചോദിച്ചപ്പോള്‍ പുറത്തേക്ക് ചൂണ്ടി കാണിച്ച് 'അണ്ണന്‍ തരു'മെന്ന് പറഞ്ഞ് പോയി. പുറത്തേക്ക് നോക്കിയ ഹോട്ടലുകാരന്‍ ഞെട്ടി. പത്ത് നാപ്പത് പേര് നില്‍ക്കുന്നു. എല്ലാവരും വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് നില്‍ക്കുന്നത്. കൈവിട്ടെന്ന് മനസിലാക്കിയ ഹോട്ടലുടമ, കടയുടെ ഷട്ടറിട്ടു. ഹോട്ടലുടമയുടെ വേദന ഇന്നലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതേ തുടര്‍ന്നായിരുന്നു ട്രോള്‍ പ്രവാഹം.

 • England Cricket Team

  Cricket24, Jul 2019, 11:19 PM IST

  'പവനായി ശവമായി'; ബാറ്റിംഗ് ദുരന്തമായ ഇംഗ്ലണ്ടിനെ ട്രോളി ഐസിസിയും!

  അയര്‍ലന്‍ഡിനെതിരെ ബാറ്റിംഗ് ദുരന്തമായ ഇംഗ്ലണ്ടിനെ ട്രോളി ഐസിസിയും. ഐസിസി ട്വീറ്റ് ചെയ്ത ചിത്രം വൈറല്‍. 
   

 • karnataka troll

  viral24, Jul 2019, 10:05 PM IST

  ആടിസെയില്‍ മുതല്‍ പിണറായി എഫക്ട് വരെ; കര്‍ണാടകയില്‍ സംഭവിച്ചത് ട്രോള്‍ കണ്ണിലൂടെ

  പതിനാല് മാസം നീണ്ടു നിന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് നിലം പൊത്തിയതിന്‍റെ കാരണം എന്താണെന്നാണ് ഇന്നത്തെ ട്രോളുകളിലെ പ്രധാന ചര്‍ച്ച. ട്രോളന്‍മാരുടെ ഭാവനയില്‍ വിവിധങ്ങളായ കാരണങ്ങളാണ് വിരിയുന്നത്

 • England vs Ireland

  Cricket24, Jul 2019, 8:07 PM IST

  "ലോക ചാമ്പ്യന്മാര് മെരിച്ചു, അയര്‍ലാന്‍റ് കൊന്നു" ; ഇംഗ്ലണ്ടിന് ട്രോള്‍ മഴ

  ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡ് അത്ഭുതം കാട്ടിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടീം മുര്‍ത്താഗാണ് എറിഞ്ഞൊതുക്കിയത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.