ഡബ്ല്യുസിസി
(Search results - 102)Movie NewsOct 23, 2020, 8:03 PM IST
ഡബ്ല്യുസിസി വരുന്നതുവരെ ഞങ്ങളൊക്കെ ചെറു തുരുത്തുകളായിരുന്നു: പാര്‍വ്വതി
"സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ഇവിടെ ഉണ്ടായിരുന്നു.."
ExplainerOct 17, 2020, 12:15 PM IST
ബാബുച്ചേട്ടന് പറഞ്ഞതിനെ ഇങ്ങനെ വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ല;പിന്തുണയുമായി ഒമര്‍ ലുലു
ആക്രമിക്കപ്പെട്ട നടിക്കെതിരായി താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിനിടെ ഇടവേള ബാബുവിന് പിന്തുണയുമായി സംവിധായകന് ഒമര്‍ ലുലു. അമ്മ നിര്‍മ്മിക്കുന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടി ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.ഈ സംഭവത്തിലാണ് ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു എത്തിയിരിക്കുന്നത്
Movie NewsOct 17, 2020, 12:14 PM IST
'നീതിക്കുവേണ്ടിയുള്ള ഈ കാത്തിരിപ്പ് ദുസ്സഹം'; മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി
നീതിക്കുവേണ്ടി തങ്ങളുടെ സഹപ്രവര്‍ത്തക മൂന്ന് വര്‍ഷമായി തുടരുന്ന കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
Movie NewsOct 7, 2020, 9:10 AM IST
സ്ത്രീശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണം'റെഫ്യൂസ് ദ അബ്യൂസ്'; ക്യാമ്പയിനുമായി ഡബ്ല്യുസിസി
സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ സെെബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി.
Movie NewsSep 27, 2020, 9:57 PM IST
അശ്ലീല വീഡിയോക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; വിമര്‍ശനവുമായി ഡബ്ല്യസിസി
'കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത്. അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല'
Movie NewsSep 19, 2020, 10:04 PM IST
'അവൾക്കൊപ്പം'; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി
റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ,രേവതി എന്നിവർ വ്യക്തിഗത പ്രതികരണം നടത്തിയെങ്കിലും ആദ്യമായാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. വിചാരണക്കിടയിൽ ഭാമ, സിദിഖ് തുടങ്ങിയവർ കോടതിയിൽ കൂറുമാറിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
EntertainmentSep 19, 2020, 8:43 AM IST
നടിയ ആക്രമിച്ച കേസ്; സിദ്ദിഖും ഭാമയും മൊഴിമാറി, എതിര്‍പ്പുമായി ഡബ്ല്യുസിസി, അമ്മയുടെ നിലപാടെന്ത്?
നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നല്കിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണെന്നും രേവതിയും ഫേസ്ബുക്കില്‍ കുറിച്ചു.
KeralaSep 19, 2020, 6:42 AM IST
നടിയെ ആക്രമിച്ച കേസിലെ താരങ്ങളുടെ കൂറ് മാറ്റം; 'അവൾക്കൊപ്പം' ഹാഷ് ടാഗ് വീണ്ടും സജീവമാക്കി ഡബ്ല്യുസിസി
അതിജീവിച്ചവൾക്ക് ഒപ്പം നിൽക്കേണ്ടവർ കൂറ് മാറിയത് സത്യമാണെങ്കിൽ അതിൽ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്.
Movie NewsSep 18, 2020, 9:02 PM IST
നടിയെ ആക്രമിച്ച കേസ് അട്ടിമറിയിലേക്കോ; കൂറൂമാറ്റത്തില്‍ പ്രതിഷേധിച്ച് താരങ്ങള്‍
കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി സാധ്യതകള്‍ പങ്കുവെച്ച് നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസിന്റെ തുടക്കത്തില്‍ തന്നെ നടിക്കൊപ്പം നിലയുറപ്പിച്ച റിമ കല്ലിങ്ങല്‍, രേവതി, രമ്യാ നമ്പീശന് എന്നിവരാണ് ആശങ്കയും നിരാശയും പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
Movie NewsSep 8, 2020, 4:22 PM IST
'വിധുവിന്റെ തീരുമാനം ദൗര്‍ഭാഗ്യകരം'; രാജി സ്വീകരിച്ചതായി ഡബ്ല്യുസിസി
'കേട്ടുകേൾവിക്കോ പുറമെ നിന്നുണ്ടായ വിമര്ശനങ്ങൾക്കോ ചെവി കൊടുക്കാതെ താങ്കൾക്ക് സംഘടനയോട് പറയാനുള്ള വാക്കുകൾക്ക് വേണ്ടി ക്ഷമയോടെ കാത്തുനിൽക്കുകയായിരുന്നു ഡബ്ല്യൂസിസി. സംഘടന ഇതേ പരസ്പര ബഹുമാനവും കരുതലും പ്രതീക്ഷിച്ചെങ്കിലും അവ താങ്കളിൽ നിന്ന് സംഘടനക്ക് ലഭിച്ചിട്ടില്ല.'
Movie NewsJul 13, 2020, 6:46 PM IST
വിധു വിന്‍സെന്റിന്റെ ആരോപണങ്ങള്‍; ദീര്‍ഘമായ മറുപടിയുമായി പാര്‍വ്വതി
'അധികം വൈകാതെ തന്നെ വിധു തന്റെ സ്ക്രിപ്റ്റ് റൈറ്ററേയും കൂട്ടി ഉയരെയുടെ സെറ്റിൽ വരികയും ഞാൻ സ്ക്രിപ്റ്റ് കേൾക്കുകയും ചെയ്തു. സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാൻ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂർവം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാൽ സമയ പരിമിതി ഒരു പ്രധാന പ്രശ്നമായിരുന്നു എന്ന് വധുവിനെ അറിയിച്ചു..'
Movie NewsJul 9, 2020, 8:24 PM IST
'താമസിച്ച മുറിയുടെ വാടക പോലും ഇതുവരെ നല്‍കിയില്ല'; ഗീതു തെറ്റിദ്ധരിപ്പിക്കുന്നെന്ന് കോസ്റ്റ്യൂം അസിസ്റ്റന്റ്
'വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്.'
Movie NewsJul 8, 2020, 10:01 PM IST
'ആരോപണങ്ങളില്‍ സത്യമുണ്ടെങ്കിൽ റിലീസിന് മുന്നേ എന്തുകൊണ്ട് പരാതിപ്പെട്ടില്ല?' മറുപടിയുമായി ഗീതു മോഹൻദാസ്
സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയില്‍ നിന്ന് അടുത്തിടെയാണ് സംവിധായിക വിധു വിൻസെന്റ് രാജിവെച്ചത്. കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ഡബ്ല്യുസിസിയിലെ ഒരു മുതിര്‍ന്ന സംവിധായികയില്‍ നിന്ന് തനിക്ക് തൊഴില്‍പരമായ മോശം അനുഭവമുണ്ടായിയെന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുകയും ചെയ്തു. വിവാദവുമായി. സഹസംവിധായിക ഐഷ സുല്‍ത്താന സ്റ്റെഫി പറഞ്ഞ സംവിധായിക ഗീതു മോഹൻദാസ് ആണ് എന്ന് സൂചിപ്പിച്ചും രംഗത്ത് എത്തി. ഗീതു മോഹൻദാസിന് എതിരെ വിമര്‍ശനവുമുണ്ടായി. വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് വിശദമായ കുറിപ്പുമായി ഗീതു മോഹൻദാസും ഇപ്പോള്‍ രംഗത്ത് എത്തി.
Movie NewsJul 8, 2020, 9:23 PM IST
'അപവാദപരമായ ആരോപണങ്ങൾ ദൗർഭാഗ്യകരം'; വിധുവിന്റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഡബ്ല്യുസിസി
'വിധുവിന്റെ പിന്മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു. വിധുവിന്റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം, അതിലെ അപവാദപരമായ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്ന് കൂട്ടിച്ചേർക്കട്ടെ...'
ExplainerJul 8, 2020, 2:06 PM IST
'സ്റ്റെഫി പേര് പറയാന്‍ മടിച്ചയാളുടെ പേര് ഇപ്പോള്‍ പിടികിട്ടി കാണുമല്ലോ..'; വെളിപ്പെടുത്തലുമായി ഐഷ സുല്‍ത്താന
ഡബ്ല്യുസിസി സംവിധായികയ്ക്ക് എതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിയുടെ ആരോപണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി സഹസംവിധായിക ഐഷ സുൽത്താന. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടി സ്റ്റെഫി തന്നെ വിളിച്ചിരുന്നുവെന്നും ലക്ഷദ്വീ
പിലെ ആളുകളുടെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കിയെന്നും ഐഷ പറയുന്നു. എന്നാൽ ലക്ഷദ്വീപിലേക്ക് പോകുന്ന ടീമിൽ സ്റ്റെഫിയെ ഉൾപ്പെടുത്തിയില്ല.ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ലെന്നുംഅവരിലെ സംവിധായകയേ ഇഷ്ടമാണ്, നിലപാടുകളെ എതിർക്കുന്നുവെന്നും ഐഷ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.