ഡല്‍ഹി ക്യാപിറ്റല്‍സ്
(Search results - 65)CricketJan 20, 2021, 6:36 PM IST
പൃഥ്വി ഷായെ കൈവിടാതെ ഡല്‍ഹി, 19 കളിക്കാരെ നിലനിര്‍ത്തി; ആറ് താരങ്ങളെ ഒഴിവാക്കി
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി 19 താരങ്ങളെ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യാ രഹാനെ, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തി.
IPL 2020Nov 8, 2020, 11:31 PM IST
മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റ് ഡല്‍ഹി, ഐപിഎല്ലില്‍ മുംബൈ-ഡല്‍ഹി കലാശപ്പോര്
കെയ്ന്‍ വില്യംസണിന്റെ പോരാട്ടവീര്യത്തിനും അബ്ദുള്‍ സമദിന്റെ ചോരത്തിളപ്പിനും സണ്‍റൈസേഴ്സിനായി ഫൈനല്‍ ടിക്കറ്റുറപ്പിക്കാനായില്ല. ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തി.
IPL 2020Nov 8, 2020, 9:25 PM IST
പൊളിച്ചെഴുത്തില്‍ പൊളിച്ചടുക്കി ഡല്‍ഹി, ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം
ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയുടയെും ഹെറ്റ്മെയര്‍(22 പന്തില്‍ 42*), സ്റ്റോയിനിസ്(27 പന്തില്‍ 38) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെയും കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.
IPL 2020Nov 8, 2020, 8:04 PM IST
കത്തിക്കയറി സ്റ്റോയിനിസ്, മീശ പിരിച്ച് ധവാന്; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് നല്ല തുടക്കം
അബുദാബി: ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നല്ല തുടക്കം. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ റണ്‍സെടുത്തിട്ടുണ്ട്. റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനസും റണ്‍സോടെ ശിഖര്‍ ധവാനും ക്രീസില്‍
IPL 2020Nov 8, 2020, 7:09 PM IST
ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, ഡല്‍ഹി ടീമില്‍ നിര്‍ണായക മാറ്റം
ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈക്കെതിരെ ആദ്യ പ്ലേ ഓഫ് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്.
IPL 2020Oct 27, 2020, 7:08 PM IST
ജീവന്മരണപ്പോരില് ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, വന്‍ മാറ്റങ്ങളുമായി ഹൈദരാബാദ്
ഐപിഎല്ലില്‍ പ്ലേ ഓഫാ സാധ്യത നിലനിര്‍ത്താനുള്ള ജീവന്മരണപ്പോരാട്ടത്തില് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതെ ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.
IPL 2020Oct 22, 2020, 6:15 PM IST
അയാള്‍ക്കെന്തോ പ്രശ്നമുണ്ട്, ഡല്‍ഹി യുവതാരത്തിനെതിരെ ഗവാസ്കര്‍
ഐപിഎല്ലില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നാലു കളികളില്‍ ഒരു ജയം കൂടി നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ ഡല്‍ഹിയുടെ യുവതാരം പൃഥ്വി ഷായുടെ ഫോം അത്ര ആശാവഹല്ല.
IPL 2020Oct 20, 2020, 11:07 PM IST
പുരാന് പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്
ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കിംഗ്സ് ഇലവന് പഞ്ചാബ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തുടര്‍തോല്‍വികളില്‍ വലഞ്ഞ പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
IPL 2020Oct 20, 2020, 9:58 PM IST
രാഹുലും ഗെയ്ലും മായങ്കും വീണു, പഞ്ചാബിന്റെ തലയരിഞ്ഞ് ഡല്‍ഹി
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിംഗ്സ് ഇലവന് പഞ്ചാബിന് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. കെ എല്‍ രാഹുല്‍(11 പന്തില്‍ 15), മായങ്ക് അഗര്‍വാള്‍(5), ക്രിസ് ഗെയ്ല്(13 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സോടെ നിക്കോളാസ് പുരാനും ഒരു റണ്ണുമായി ഗ്ലെന്‍ മാക്സ്വെല്ലും ക്രീസില്‍.
IPL 2020Oct 20, 2020, 9:12 PM IST
ഒറ്റയാനായി ധവാന്, ഐപിഎല്ലില്‍ രണ്ടാം സെഞ്ചുറി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഒറ്റയാന് ബാറ്റിംഗ് കരുത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ധവാന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 61 പന്തില്‍ 106 റണ്‍സുമായി ധവാന് പുറത്താകാതെ നിന്നു.
IPL 2020Oct 20, 2020, 7:11 PM IST
പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ടോസ്, വന്‍ മാറ്റവുമായി ഡല്‍ഹി
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഡല്‍ഹി ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫിലെത്താന്‍ ജീവന്മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്.
IPL 2020Oct 19, 2020, 5:39 PM IST
അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎല്ലിനിടെ വിരലിന് പരിക്കേറ്റ് ടൂര്ണൺമെന്റില് നിന്ന് പിന്മാറിയ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെ ആണ് മിശ്രയുടെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തുക.
IPL 2020Oct 17, 2020, 11:22 PM IST
ധവാന് മുന്നില്‍, 'തല' കുനിച്ചു; ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈയെ വീഴ്ത്തി ഡല്‍ഹി ഒന്നാമത്
ഡല്‍ഹിക്കുവേണ്ടി ശീഖര്‍ ധവാന് മീശപിരിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തല കുനിച്ച് മടങ്ങി. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ശീഖര്‍ ഖവാന്റെയും അക്സര്‍ പട്ടേലിന്റെയും പോരാട്ടവീര്യത്തിന് മുന്നില്‍ മുട്ടുമടക്കി.
IPL 2020Oct 17, 2020, 10:24 PM IST
ഒറ്റയേറില്‍ മൂന്ന് റെക്കോര്‍ഡ്, ഐപിഎല്‍ ഇതിഹാസങ്ങളെ പിന്നിലാക്കി റബാദ
ഈ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ മുന്‍നിരയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കാഗിസോ റബാദയുടെ സ്ഥാനം. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ റബാദ പര്‍പ്പിള്‍ ക്യാപ്പ് ഇതുവരെ ആര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല.
IPL 2020Oct 17, 2020, 9:18 PM IST
അടിച്ചുതകര്‍ത്ത് ഡൂപ്ലെസി, ആളിക്കത്തി ജഡേജ; ഡല്‍ഹിക്കെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍
ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയും അംബാട്ടി റായുഡുവും അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും തകര്‍ത്തടിച്ചപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.