ഡിങ്കോ  

(Search results - 9)
  • Other Sports20, May 2020, 10:38 PM

    ചികിത്സ തുടരാനായില്ല; 2400 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് ഡിങ്കോ സിംഗ് വീട്ടിലേക്ക്

    ക്യാന്‍സര്‍ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിച്ച ബോക്സിംഗ് താരം ഡിങ്കോ സിംഗിന് മഞ്ഞപ്പിത്തം പിടിപ്പെട്ടതിനാല്‍ ചികിത്സ തുടരാനാവാതെ നാട്ടിലേക്ക് തിരിച്ചു. ആംബുലന്‍സില്‍ 2400 കിലോ മീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഡിങ്കോ സിംഗ് നാട്ടിലേക്ക് തിരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ കീമോ തെറാപ്പി തുടരാനാകില്ലെന്ന് ഡിങ്കോയെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലെ(ഐഎല്‍ബിഎസ്) ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഡിങ്കോ സിംഗ് തിരികെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതനായത്.

  • <p>Dingho Singh Air Lift</p>

    Other Sports25, Apr 2020, 10:34 PM

    ബോക്സിംഗ് താരം ഡിങ്കോ സിംഗിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയില്‍ എത്തിച്ചു

    കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ബോക്സിംഗ് താരം ഡിങ്കോ സിംഗിനെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു. ഇംഫാലില്‍ നിന്ന് സ്പൈസ് ജെറ്റിന്റെ എയര്‍ ആംബുലന്‍സിലാണ് ഡിങ്കോ സിംഗിനെ ഡല്‍ഹിയില്‍ എത്തിച്ചത്. പത്മ അവാര്‍ഡ് ജേതാവായ ഡിങ്കോ സിംഗിന് സൗജന്യമായാണ് സ്പൈസ് ജെറ്റ് എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയത്.

  • <p>Dingko Singh</p>

    Other Sports21, Apr 2020, 5:02 PM

    ഡിങ്കോ സിംഗിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിക്കും

    കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ബോക്സിംഗ് താരം ഡിങ്കോ സിംഗിന് സഹായഹസ്തം നീട്ടി ബോക്സിംഗ് ഫെഡറേഷന്‍. തുടര്‍ ചികിത്സകള്‍ക്കായി ഡിങ്കോ സിംഗിനെ ഈ മാസം 25ന് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ സചേതി വ്യക്തമാക്കി.

  • <p>Dingko Singh</p>

    Other Sports20, Apr 2020, 6:56 PM

    ലോക്ക് ഡൗണ്‍ ചതിച്ചു; ക്യാന്‍സര്‍ ചികിത്സക്ക് ഡല്‍ഹിയില്‍ എത്താനാവാതെ ബോക്സിംഗിലെ ഗോള്‍ഡന്‍ ബോയ് ഡിങ്കോ സിംഗ്

    കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്യാന്‍സര്‍ ചികിത്സ തുടരാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായ്) സഹായം അഭ്യര്‍ത്ഥിച്ച് ബോക്സിംഗ് താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഡിങ്കോ സിംഗ്. കരളിലെ ക്യാന്‍സറിന് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍(ഐഎല്‍ബിഎസ്)ചികിത്സ തേടുന്ന ഡിങ്കോ സിംഗ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജന്മനാടായ മണിപ്പൂരില്‍ കുടുങ്ങുകയായിരുന്നു.

  • prasanth nair

    WEB2, Dec 2018, 7:19 PM

    പേര് മാറ്റി; ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷനായി 'കളക്ടര്‍ ബ്രോ'

    കളക്ടര്‍ ബ്രോ എന്ന് ഫേസ്ബുക്കില്‍ അറിയപ്പെടുന്ന ഐഎഎസ് ഓഫീസര്‍ പ്രശാന്ത് നായരുടെ അക്കൗണ്ട് അടുത്തിടെ ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിരുന്നു

  • dinkan

    29, Jun 2016, 6:12 AM

    ഡിങ്കോയിസം ശരിക്കും പിളര്‍ന്നോ;  സമൂസ ത്രികോണാധ്യായ തുറന്നുപറയുന്നു

    ആധുനിക സമൂഹത്തിലെ ഏറ്റവും സംഘടിതമായ പ്രസ്ഥാനങ്ങളാണ് മതങ്ങള്‍. വിശ്വാസത്തിന്റെ ഉറച്ച കരിങ്കല്‍ക്കെട്ടുകളാല്‍ തീര്‍ത്തതാണ് മതങ്ങളുടെ ഘടന. രാഷ്ട്രീയവും, സംസ്‌കാരവും, ശാസ്ത്രവും ഒക്കെ മതങ്ങളുടെ ചുറ്റും കറങ്ങുന്നകാലത്ത് ആ വിശ്വാസവഴിയില്‍ ഒരു പൊളിച്ചുപണി ആഗ്രഹിക്കുന്ന ചിലരുടെ ആശയമായി ഉയര്‍ന്ന് വന്നതാണ് ഡിങ്കോയിസം. ചിതറിക്കിടന്ന ഡിങ്കോയിസം എന്ന ആശയത്തിന് അടുത്തിടെയാണ് കുറച്ചുകൂടി സംഘടിതമായ രൂപം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചത്. ചെറുതാണെങ്കിലും അന്തരാഷ്ട്ര മാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച ഒരു 'സ്പൂഫ് റിലീജിയന്‍' ആയി ഡിങ്കോയിസം മാറി. മറ്റുമതങ്ങളുടെ അപചയങ്ങളെ, അല്ലെങ്കില്‍ മതത്തിന്റെ നിരര്‍ത്ഥകതയെ തന്നെ ഡിങ്കോയിസം ചര്‍ച്ചയാക്കി..

    പക്ഷെ, അടുത്തിടെ കേട്ട ഒരു വാര്‍ത്ത ഡിങ്കോയിസത്തിന്റെ ആശയത്തോട് താല്‍പ്പര്യമുള്ളവരെയും, ഇല്ലാത്തവരെയും ഒന്ന് അമ്പരപ്പിച്ചു എന്ന് പറഞ്ഞാല്‍ അത് സത്യമാണ്. ഡിങ്കമതം പിളര്‍ന്നു, കൃത്യമായ സ്പൂഫ് എന്ന നിലയില്‍ ഇത് ഡിങ്കമതം സ്വയം പരിഹാസ്യമായി വീണ്ടും ഒരു തുറന്നുകാട്ടല്‍ ആണോ എന്ന സംശയം സമൂഹത്തിനുണ്ട്. എന്നാല്‍ എന്താണ് ഡിങ്കോയിസത്തില്‍ സംഭവിച്ചത്? ഡിങ്കോയിസം പിളര്‍ന്നതായി വ്യക്തമാക്കിയത് ഡിങ്കോയിസ്റ്റ് കൂട്ടായ്മയിലെ പ്രമുഖനായ സമൂസ ത്രികോണാധ്യായ അഥവ രാകേഷ് രഘുനാഥ് ആണ്. പിളര്‍പ്പിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും സമൂസ ത്രികോണാധ്യായ സംസാരിക്കുന്നു. വിപിന്‍ പാണപ്പുഴ നടത്തിയ അഭിമുഖം. 

  • Akshya Jettya

    9, May 2016, 12:33 PM

    ഡിങ്കോയിസ്റ്റുകള്‍ അക്ഷയജട്ടീയ ദിനം ആഘോഷിച്ചു

    പരമ്പരാഗത മതങ്ങള്‍ക്കെതിരെ പരിഹാസമായി രൂപപ്പെട്ട ഡിങ്കമത അനുനായികള്‍ അക്ഷയജട്ടീയ ദിനം ആഘോഷിച്ചു. അക്ഷയതൃതീയ ദിനത്തിന്‍റെ പരാഡിയായി ആണ് ഡിങ്കോയിസ്റ്റുകള്‍ അക്ഷയജട്ടീയ ദിനമായി ആഘോഷിച്ചത്. എറണാകുളത്താണ് ഭാഗ്യ ജട്ടികള്‍ സ്വന്തമാക്കുന്നവര്‍ക്ക് ക്ഷേമം ഉണ്ടാകുമെന്നാണ് ഡിങ്കോയിസ്റ്റുകള്‍ പറയുന്നത്. അക്ഷയതൃതീയയുടെ പേരില്‍ വില്‍പ്പനക്കൊള്ളയാണ് നടക്കുന്നത് എന്ന് പരിഹസിച്ചാണ് ഡിങ്കോയിസ്റ്റുകള്‍ അക്ഷയജട്ടീയ ആഘോഷിച്ചത്.