ഡിങ്കോ സിംഗ്  

(Search results - 4)
 • Other Sports20, May 2020, 10:38 PM

  ചികിത്സ തുടരാനായില്ല; 2400 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് ഡിങ്കോ സിംഗ് വീട്ടിലേക്ക്

  ക്യാന്‍സര്‍ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിച്ച ബോക്സിംഗ് താരം ഡിങ്കോ സിംഗിന് മഞ്ഞപ്പിത്തം പിടിപ്പെട്ടതിനാല്‍ ചികിത്സ തുടരാനാവാതെ നാട്ടിലേക്ക് തിരിച്ചു. ആംബുലന്‍സില്‍ 2400 കിലോ മീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഡിങ്കോ സിംഗ് നാട്ടിലേക്ക് തിരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ കീമോ തെറാപ്പി തുടരാനാകില്ലെന്ന് ഡിങ്കോയെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലെ(ഐഎല്‍ബിഎസ്) ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഡിങ്കോ സിംഗ് തിരികെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതനായത്.

 • <p>Dingho Singh Air Lift</p>

  Other Sports25, Apr 2020, 10:34 PM

  ബോക്സിംഗ് താരം ഡിങ്കോ സിംഗിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയില്‍ എത്തിച്ചു

  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ബോക്സിംഗ് താരം ഡിങ്കോ സിംഗിനെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു. ഇംഫാലില്‍ നിന്ന് സ്പൈസ് ജെറ്റിന്റെ എയര്‍ ആംബുലന്‍സിലാണ് ഡിങ്കോ സിംഗിനെ ഡല്‍ഹിയില്‍ എത്തിച്ചത്. പത്മ അവാര്‍ഡ് ജേതാവായ ഡിങ്കോ സിംഗിന് സൗജന്യമായാണ് സ്പൈസ് ജെറ്റ് എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയത്.

 • <p>Dingko Singh</p>

  Other Sports21, Apr 2020, 5:02 PM

  ഡിങ്കോ സിംഗിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിക്കും

  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ബോക്സിംഗ് താരം ഡിങ്കോ സിംഗിന് സഹായഹസ്തം നീട്ടി ബോക്സിംഗ് ഫെഡറേഷന്‍. തുടര്‍ ചികിത്സകള്‍ക്കായി ഡിങ്കോ സിംഗിനെ ഈ മാസം 25ന് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ സചേതി വ്യക്തമാക്കി.

 • <p>Dingko Singh</p>

  Other Sports20, Apr 2020, 6:56 PM

  ലോക്ക് ഡൗണ്‍ ചതിച്ചു; ക്യാന്‍സര്‍ ചികിത്സക്ക് ഡല്‍ഹിയില്‍ എത്താനാവാതെ ബോക്സിംഗിലെ ഗോള്‍ഡന്‍ ബോയ് ഡിങ്കോ സിംഗ്

  കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്യാന്‍സര്‍ ചികിത്സ തുടരാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായ്) സഹായം അഭ്യര്‍ത്ഥിച്ച് ബോക്സിംഗ് താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഡിങ്കോ സിംഗ്. കരളിലെ ക്യാന്‍സറിന് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍(ഐഎല്‍ബിഎസ്)ചികിത്സ തേടുന്ന ഡിങ്കോ സിംഗ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജന്മനാടായ മണിപ്പൂരില്‍ കുടുങ്ങുകയായിരുന്നു.