ഡ്രോണ്‍  

(Search results - 85)
 • Turki Al Maliki

  pravasam6, Aug 2020, 11:13 PM

  സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം; വിഫലമാക്കി സഖ്യസേന

  സൗദി അറേബ്യക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്ച രാവിലെ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയച്ചത്. എന്നാൽ സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയുമായിരുന്നെന്ന സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. 

 • International6, Aug 2020, 2:30 PM

  ഉഗ്രസ്ഫോടനത്തില്‍ ഒരു പിടിച്ചാരമായി ബെയ്റൂട്ട്


  നിമിഷനേരം കൊണ്ട് ഇല്ലാതായത് കലങ്ങളായി ഒരു ജനത പടുത്തുയര്‍ത്തിയ നഗരവും ജീവിതവുമായിരുന്നു. ബെയ്റൂട്ടില്‍ നിന്നുള്ള ഡ്രോണ്‍ ചിത്രങ്ങളില്‍ നഗരത്തിന്‍റെ നാശം പൂര്‍ണ്ണമാണെന്ന് കാണാം. ലെബനൻ തലസ്ഥാനത്ത് നടന്ന ഇരട്ട ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് 10 ബില്യൺ യുഎസ് ഡോളറിനും 15 ബില്യൺ യുഎസ് ഡോളറിനും (13.8 ബില്യൺ മുതൽ 20.8 ബില്യൺ ഡോളർ) നാശനഷ്ടമുണ്ടാകുമെന്ന് ബെയ്‌റൂട്ട് അധികൃതർ കണക്കാക്കുന്നു. ചിത്രങ്ങള്‍ ഗെറ്റി. 

 • International9, Jul 2020, 12:15 PM

  നന്ദി പറയാനായി മിന്നാമിനുങ്ങുപോലെ മിന്നി മറഞ്ഞത് 300 ഡ്രോണുകള്‍; കാണാം ആ കാഴ്ചകള്‍


  കൊറോണാ വൈറസ് ലോകം മുഴുവനും സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം ഏഴ് മാസങ്ങള്‍ക്ക് ശേഷവും തുടരുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ കഴിഞ്ഞ ദവസം രാത്രി 300 ഓളം ഡ്രോണുകള്‍ മിന്നിത്തെളിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഹാൻ നദിക്ക് മുകളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരമര്‍പ്പിച്ച് വെളിച്ചം കൊണ്ട് ആകാശത്തവ ചിത്രങ്ങൾ വരച്ചു. കാണാം ആ അപൂര്‍വ്വ ദൃശ്യങ്ങള്‍.

 • <p>ajith kumar Karnataka Deputy CM </p>

  Movie News28, Jun 2020, 7:43 PM

  കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ നടന്‍ അജിത്തിന് കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ അഭിനന്ദനം

  ദക്ഷ എന്ന ഡ്രോണ്‍ നിര്‍മ്മിച്ച മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘത്തിന്‍റെ മെന്‍ററായിരുന്നു സിനിമാ താരം അജിത് കുമാര്‍. 2018ല്‍ ആയിരുന്നു മദ്രാസ് ഐഐടിയിലെ സിസ്റ്റം അഡ്വൈസറും ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റുമായി അജിത്തിനെ നിയമിച്ചിരുന്നു.

 • Turki Al Maliki

  pravasam29, May 2020, 10:53 PM

  വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ സൗദി ലക്ഷ്യമിട്ട് ആക്രമണം; പ്രതിരോധിച്ചതായി സഖ്യസേന

  സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനിലെ ഹൂതി വിമതരാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

 • Kerala23, Apr 2020, 9:13 PM

  ലോക്ക് ഡൗണ്‍: സംസ്ഥാന അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഡ്രോണ്‍, പിടിച്ചെടുത്ത വാഹനങ്ങൾ പിഴയീടാക്കി വിട്ടുനല്‍കും

  മനുഷ്യക്കടത്ത് തടയുന്നതിനായി അതിര്‍ത്തി കടക്കുന്ന എല്ലാ വാഹനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോയിന്‍റുകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും നിർദ്ദേശം.

 • crime16, Apr 2020, 7:46 AM

  ജാഗ്രത, ഒളിച്ചിരുന്ന് വാറ്റിയാലും ഇനി കുടുങ്ങും; ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

  മലയോര മേഖലയായ കോതമംഗലത്തും സമീപ പ്രദേശങ്ങളിലും വ്യാജവാറ്റ് സജീവമായതോടെയാണ് പൊലീസ് ഡ്രോണ്‍ നിരീക്ഷണവുമായി രംഗത്തെത്തിയത്.
 • Drone panmasala

  India13, Apr 2020, 9:28 AM

  ഡ്രോണുപയോഗിച്ച് പാൻ മസാല വിതരണം; ടിക് ടോക്ക് വീഡിയോ വൈറലായി, പിന്നാലെ രണ്ട് പേര്‍ പിടിയില്‍

  ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ആളുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് ഡ്രോണ്‍ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഒരു സംഘം പാന്‍മസാല കടത്ത് നടത്തിയത്.

 • drone

  Kerala9, Apr 2020, 12:03 PM

  ഉപകരണങ്ങള്‍ക്ക് കേടുപാട്, വരുമാനമില്ല; കൊവിഡ് പോരാട്ടത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയില്‍

  ലോക്ക് ഡൗണ്‍ കാലത്ത് നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും വരുമാനം നിലച്ചതും മൂലം പ്രതിസന്ധിയിലായി കൊവിഡ് പോരാട്ടത്തിലെ പങ്കാളികളായ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍.

 • International9, Apr 2020, 11:39 AM

  ഹാര്‍ട്ട് ദ്വീപ് അഥവാ ശ്മശാന ദീപ്

  ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും 20 മൈല്‍ ദൂരെയുള്ള സിറ്റി ദ്വീപില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം മാത്രം എത്തപ്പെടാന്‍ പറ്റുന്ന ഹാര്‍ട്ട് ദ്വീപിന് പേര് കൊണ്ട് ഹൃദയത്തോടാണ് അടുപ്പമെങ്കിലും, അമേരിക്കയിലെ അജ്ഞാത മൃതദേഹങ്ങളും പകര്‍ച്ചവ്യാധി വന്ന് മരിച്ചവരെയും അടക്കം ചെയ്യുന്ന ദ്വീപാണ് ഹാര്‍ട്ട് ദ്വീപ്. ഇന്ന് മാത്രമല്ല, 1860 കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തും മൃതദേഹങ്ങള്‍ മാത്രമായിരുന്നു ഹാര്‍ട്ട് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്ന് വീണ്ടുമൊരു മഹാമാരിയുടെ കാലത്തും ഹാര്‍ട്ട് ദ്വീപില്‍ അമേരിക്കന്‍ സര്‍ക്കാര്‍ തകൃതിയായ പണിത്തിരക്കിലാണ്.  

  ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള നഗരമാണ് ന്യൂയോര്‍ക്ക്. മരണനിരക്കുകളില്‍ മുന്നിലുള്ള നഗരങ്ങളില്‍ ഒന്നും ന്യൂയോര്‍ക്ക് തന്നെയാണ്. ന്യൂയോര്‍ക്കില്‍ മരിച്ചു വീഴുന്ന കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി ഹാര്‍ട്ട്ദ്വീപിലേക്ക് എത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡ്രോണ്‍ ചിത്രങ്ങള്‍ ഇതിനുള്ള തെളിവാണെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

  അനിയന്ത്രിതമായി ഉയരുന്ന കൊവിഡ്19 ന്‍റെ വ്യാപനം അമേരിക്കയില്‍ ദിനംപ്രതി ആയിരത്തോളം പേരുടെ മരണത്തിനാണ് വഴിവെച്ചിരിക്കുന്നത്. മോർച്ചറികളും ശ്‌മശാനങ്ങളും നിറഞ്ഞു കഴിഞ്ഞു. മൃതദേഹങ്ങൾ അടക്കാന്‍ സെമിത്തേരികളില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ശീതീകരിച്ച ട്രക്കുകളില്‍ സൂക്ഷിക്കുകയാണ്. മരണ സംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയാണ് അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോർക്കിൽ മാത്രം മരിച്ചത് 450 ഓളം പേരാണ്.  ന്യൂയോർക്കിൽ ഇതുവരെയായി മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 3,400 ലേറെയാണ്. 

 • RPF Drone

  auto blog8, Apr 2020, 3:51 PM

  സൂക്ഷിച്ചോളൂ, നിരീക്ഷണത്തിനു ഡ്രോണുമായി ആര്‍പിഎഫും!

  സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനയ്ക്ക് ഡ്രോണുമായി രംഗത്തിറങ്ങിയിരിക്കുകയാണ് റെയിൽവേ സുരക്ഷാ സേനയും

 • Kozhikode police

  Chuttuvattom6, Apr 2020, 10:16 PM

  ഇനി ആകാശത്ത് നിന്നും പിടിവീഴും; ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി കോഴിക്കോട് പൊലീസ്

  പൊതുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലോടുന്നതും ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി 

 • Marriage

  Chuttuvattom3, Apr 2020, 8:20 PM

  ഡ്രോണ്‍ പരിശോധനക്കിടെ സ്ക്രീനില്‍ 'ആള്‍ക്കൂട്ടം'; ഓടിയെത്തിയ പൊലീസ് കണ്ടത് പെണ്ണുകാണല്‍ ചടങ്ങ്

  അമ്പലപ്പുഴില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതിനിടെ കണ്ട ആള്‍കൂട്ടത്തിനടുത്തേക്ക് ഓടിയെത്തിയ പൊലീസ് കണ്ടത് ഒരു പെണ്ണുകാണല്‍ ചടങ്ങാണ്.
   

 • Chuttuvattom1, Apr 2020, 2:17 PM

  കൊവിഡ്19 ലോക്ക് ഡൗണ്‍; മലപ്പുറവും ഡ്രോണിന് കീഴില്‍

  ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയില്‍  പൊലിസ് നിരീക്ഷണം ശക്തമാകുന്നതിനായി നടപ്പാക്കുന്ന ഡ്രോൺ നിരീക്ഷണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വേങ്ങരയിൽ ജില്ലാ പൊലിസ് മേധാവി യു അബ്ദുൽ കരിം നിർവഹിച്ചു. ഇതോടെ ഡ്രോൺ നിരീക്ഷണം ഉറപ്പാക്കുന്ന സംസ്ഥാനത്തെ എട്ടാമത്തെ ജില്ലയായി മലപ്പുറം. എമർജൻസി റസ്ക്യൂ ഫോഴ്സിന്‍റെ സഹകരണത്തോടെ കോട്ടക്കലിലെ ഐക്കാമാണ് സൗജന്യമായി ഡ്രോൺ നിരീക്ഷണത്തിന് വിട്ടു നൽകിയത്. ചിത്രങ്ങള്‍:  സിഫൈറൂസ്, എ.ഫഹദ്, പി.ഫത്താഹ് എന്നിവരുടെ നേതൃത്യത്തിലാണ് ഡ്രോൺ പ്രവർത്തിപ്പിക്കുന്നത്.
   

 • munroe island drone mapping
  Video Icon

  Kerala17, Feb 2020, 11:12 AM

  മണ്‍റോ തുരുത്തില്‍ ഡ്രോണ്‍ മാപ്പിങ്ങിന് പദ്ധതി, പ്രളയ സഹായഫണ്ട് ഉപയോഗിക്കും

  മണ്‍റോ തുരുത്തിന്റെ മുക്കും മൂലയും അടയാളപ്പെടുത്താന്‍ ഡ്രോണ്‍ മാപ്പിംഗ് നടത്താന്‍ തീരുമാനം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം ഭാവി വികസന പദ്ധതികള്‍ക്ക് കൂടി ഡ്രോണ്‍ മാപ്പിംഗ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.