തദ്ദേശ തെരഞ്ഞെടുപ്പ് കേരളം 2020
(Search results - 42)KeralaDec 21, 2020, 11:55 AM IST
ഇടുക്കിയിൽ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി, ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന് മരിച്ചു
തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്.
KeralaDec 16, 2020, 7:13 PM IST
'നാല് വോട്ടും കുറച്ച് സീറ്റുമല്ല, പ്രധാനം മതനിരപേക്ഷത', വെൽഫെയർ പാർട്ടിയെ തള്ളി പിണറായി
''വർഗീയതയെ പുറത്ത് എതിർക്കുകയും ഉള്ളിൽ മുസ്ലിം തീവ്രവാദപ്രസ്ഥാനങ്ങളോട് കൈകോർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കി?''
KeralaDec 16, 2020, 6:30 PM IST
'യുഡിഎഫ് അപ്രസക്തം, ബിജെപി തകർന്നടിഞ്ഞില്ലേ?', ആഞ്ഞടിച്ച് മുഖ്യമന്ത്രി
''കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോയി. എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വൻ വിജയം നേടി''
KeralaDec 16, 2020, 5:57 PM IST
ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കി; സര്‍ക്കാരിന്റെ വിജയമെന്ന് കാനം
ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന തലത്തിൽ എൽഡിഎഫിനെ ഇല്ലാതെയാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും കാനം.
ChuttuvattomDec 16, 2020, 5:50 PM IST
ഇടുക്കിയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി, ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്
ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KeralaDec 16, 2020, 4:25 PM IST
'എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം'; കേരള ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് യെച്ചൂരി
സർക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം മറുപടി നൽകി. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധത്തിനും ജനം അംഗീകാരം നൽകിയെന്നും യെച്ചൂരി.
KeralaDec 16, 2020, 3:37 PM IST
വടക്ക് 'വെൽഫെയർ' ആകാതെ യുഡിഎഫ്, മുഖം രക്ഷിച്ചെന്ന് മാത്രം, മുക്കത്ത് ത്രിശങ്കു
മുക്കം മുൻസിപ്പാലിറ്റിയിലാണ് വെൽഫെയർ പാർട്ടിയുടെയും യുഡിഎഫിന്റെയും 'സഖ്യപരീക്ഷണം' കാര്യമായി നടന്നതത്. വെൽഫെയർ പാർട്ടിയുമായി 2015-ൽ സഖ്യമുണ്ടാക്കിയപ്പോൾ എൽഡിഎഫിന് 22 സീറ്റ് കിട്ടിയ ഇടമാണ്.
KeralaDec 16, 2020, 2:52 PM IST
ഇടതിനൊപ്പം കേരളം, കരുത്തായി അഭിമാനനേട്ടം, തളർന്ന് യുഡിഎഫ്, എൻഡിഎ ക്യാമ്പിലും നിരാശ
സ്വര്‍ണക്കടത്തടക്കം വിഷയങ്ങളുന്നയിച്ച് യുഡിഎഫും ബിജെപിയും ഇടത് നേതൃത്വത്തെ വരിഞ്ഞ് മുറുക്കിയപ്പോള്‍ നാട്ടില്‍ ചെയ്ത നല്ല കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞതാണ് എല്‍ഡിഎഫിന് തുണയായത്.
KeralaDec 16, 2020, 2:18 PM IST
'പ്രതീക്ഷിച്ച വിജയം'; ജനക്ഷേമ സർക്കാരിനുള്ള അംഗീകാരം: കെ കെ ശൈലജ
പ്രതീക്ഷിച്ച വിജയമാണ് ഇടത് മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു അതുകൊണ്ട് തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നുവെന്നും കെ കെ ശൈലജ.
KeralaDec 16, 2020, 1:28 PM IST
തൃശ്ശൂർ കോർപറേഷനില്‍ ത്രിശങ്കു; 24 സീറ്റുമായി എല്‍ഡിഎഫ് മുന്നില്‍, കോൺഗ്രസ് വിമതൻ്റെ നിലപാട് നിർണായകം
കോൺഗ്രസ് വിമതൻ്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് മേയർ സ്ഥാനാർത്ഥി പി കെ ഷാജനും യുഡിഎഫ് മേയർ സ്ഥാനാർത്ഥി രാജൻ പല്ലനും പറയുന്നു.
KeralaDec 16, 2020, 1:03 PM IST
ഐക്കരനാടിൽ ട്വന്റി 20-ക്ക് 14/14, എല്ലാ സീറ്റും ജയിച്ചു, കിഴക്കമ്പലവും തൂത്തുവാരി
കിഴക്കമ്പലം വോട്ടെണ്ണൽ പൂ൪ത്തിയായ അഞ്ച് വാർഡിലും ജയിച്ചു. ഒരെണ്ണമൊഴികെ നാലിടത്തും മികച്ച ഭൂരിപക്ഷമുണ്ട്. യുഡിഎഫിനും എൽഡിഎഫിനും ഐക്കരനാട്ടിൽ ഒറ്റ സീറ്റില്ല.
KeralaDec 16, 2020, 12:31 PM IST
വന്‍ മുന്നേറ്റവുമായി ട്വന്റി 20; കിഴക്കമ്പലത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക്
കിഴക്കമ്പലത്ത് ആകെ എണ്ണിയ അഞ്ച് വാർഡുകളിലും ട്വന്റി 20 യാണ് ജയിച്ചത്. ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 കേവല ഭൂരിപക്ഷം ഉറപ്പാക്കി.
KeralaDec 16, 2020, 12:27 PM IST
തിരുവനന്തപുരം പൂജപ്പുരയിൽ ബിജെപി നേതാവ് വി വി രാജേഷ് ജയിച്ചു
തിരുവനന്തപുരം അഭിമാനപ്പോരാട്ടമായാണ് ബിജെപി കണക്കാക്കിയിരുന്നത്. ശക്തമായ ത്രികോണപ്പോരാട്ടമാണ് നഗരകേന്ദ്രത്തിലെ മണ്ഡലമായ പൂജപ്പുരയിൽ നടന്നത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു പൂജപ്പുര.
KeralaDec 16, 2020, 12:13 PM IST
ഉള്ള്യേരി ആറാം വാർഡിൽ കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു
ജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കെ സുരേന്ദ്രന്റെ സ്വന്തം നാടാണ് ഉള്ള്യേരി.
KeralaDec 16, 2020, 11:58 AM IST
അലന്റെ അച്ഛൻ ഷുഹൈബ് കോഴിക്കോട് വലിയങ്ങാടിയിൽ പരാജയപ്പെട്ടു
മാവോയിസ്റ്റെന്ന് കാട്ടി യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട അലന്റെ അച്ഛനാണ് ശുഹൈബ്. മത്സരിക്കാനിറങ്ങിയത് തന്നെ കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിക്കുന്നതിനെതിരായിട്ടാണെന്ന് ശുഹൈബ് പറഞ്ഞിരുന്നു.