തമാശ

(Search results - 133)

Mohanlal

Movie News20, May 2020, 9:30 PM

ആ ചമ്മലുകള്‍ അത്രയും നമ്മുടെ ചിരിയായിരുന്നു!

ലാലേട്ടന്റെ ചമ്മിയ ചിരി ഇഷ്‍ടപ്പെടാത്ത മലയാളികള്‍ ആരുമുണ്ടാകില്ല. ലാലേട്ടന്റെ തമാശപ്പടങ്ങള്‍ മിക്കതും മലയാളികള്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആഴവും പരപ്പുമുള്ള നിരവധി കഥാപാത്രങ്ങളായി പകര്‍ന്നാടി അഭിനയപ്പെരുമയുടെ കിരീടമണിഞ്ഞ അതേ മോഹന്‍ലാല്‍ തന്നെയാണ് കുസൃതിത്തരങ്ങളുമായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മോഹന്‍‌ലാലിന്റെ കോമഡി ചിത്രങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയുമാണ്. ശുദ്ധ നര്‍മ്മമുള്ള ഒരു മോഹന്‍ലാല്‍ സിനിമയ്‍ക്കായി ആരാധകര്‍ തീര്‍ച്ചയായും എപ്പോഴും കാത്തിരിക്കുന്നുമുണ്ട്.

aditi singh priyanka gandi

India20, May 2020, 5:10 PM

'ക്രൂരമായ തമാശ'; പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ബസുകളെച്ചൊല്ലിയുള്ള വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ

ദുരന്ത സമയത്ത് ഇത്ത താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയെ കളിക്കേണ്ടതിന്‍റെ ആവശ്യമെന്തായിരുന്നുവെന്ന് അദിതി ട്വീറ്റില്‍ ചോദിക്കുന്നു. ആയിരം ബസുകളുടെ വിവരം നല്‍കിയതില്‍ പകുതിയില്‍ അധികം രജിസ്ട്രേഷന്‍ നമ്പറുകള്‍ വ്യാജമായിരുന്നു. 98 വാഹനങ്ങള്‍ ഓട്ടോറിക്ഷ, ആംബുലന്‍സ് എന്നിവയായിരുന്നു. 68 വാഹനങ്ങള്‍ക്ക് രേഖകള്‍ ഉണ്ടായിരുന്നില്ല. എന്ത് ക്രൂരമായ തമാശയാണ് ഇതെന്ന് അദിതി സിംഗ്

Mohanlal and Innocent

Movie News20, May 2020, 4:52 PM

യഥാര്‍ഥ ജീവിതത്തിലും മോഹൻലാലും ഇന്നസെന്റും നീലകണ്ഠനും വാര്യരുമായ കഥ!

ഇന്നസെന്റിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു വാര്യര്‍. ദേവാസുരം എന്ന സിനിമയിലെ കഥാപാത്രം. ഇന്നും ആ കഥാപാത്രത്തിന് ആരാധകരുണ്ട്. വാര്യരുടെ വേഷത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹൻലാല്‍ ആയിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ മോഹൻലാല്‍ കാട്ടുന്ന തമാശകളെ കുറിച്ചും ഇന്നസെന്റ് പറയുന്നു.

Resul Pookutty and Irfan

Movie News18, May 2020, 4:55 PM

ഇത് ശരിക്കും ഇന്ത്യയില്‍ മാത്രം നടക്കുന്നതാണ്, ഇര്‍ഫാന്റെ തമാശ പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി

ഹിന്ദി ചലച്ചിത്ര ലോകത്തെ ഇതിഹാസ നടനായിരുന്നു ഇര്‍ഫാൻ ഖാൻ. അടുത്തിടെയാണ് ഇര്‍ഫാൻ ഖാൻ അര്‍ബുദത്തെ തുടര്‍ന്ന് വിടപറഞ്ഞത്. ഞെട്ടലോടെയായിരുന്നു ചലച്ചിത്രരംഗത്തുള്ളവര്‍ ഇര്‍ഫാൻ ഖാന്റെ മരണവാര്‍ത്ത കേട്ടത്. ഇപ്പോഴിതാ ഇര്‍ഫാൻ ഖാന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് സുഹൃത്തും ഓസ്‍കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. തമാശ ബോധമുള്ള, നടനായിരുന്നു ഇര്‍ഫാൻ ഖാനെന്നാണ് റസൂല്‍ പൂക്കുട്ടി വനിതയില്‍ പറയുന്നത്.

Innocent

Movie News18, May 2020, 4:27 PM

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണുന്നത് അതിനൊന്നുമല്ല, തമാശയുമായി ഇന്നസെന്റ്

കൊവിഡ് രോഗത്തെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അതിനെ നേരിടാൻ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താറുണ്ട്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചില വിവാദങ്ങളുമുണ്ടായി വാര്‍ത്താസമ്മേളനത്തില്‍. എന്നാല്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഒരു തമാശ പറയുകയാണ് നടനും മുൻ എംപിയുമായ ഇന്നസെന്റ്. മകന്റെ കുട്ടികള്‍ വാര്‍ത്താ സമ്മേളനം കാണുന്നത് എന്തിനെന്ന് വ്യക്തമാക്കിയാണ് ഇന്നസെന്റിന്റെ തമാശ.

anusree

spice11, May 2020, 11:20 AM

സഹോദരനൊപ്പമുള്ള ചിത്രത്തിന് മോശം കമന്‍റുകള്‍; ചുട്ട മറുപടിയുമായി അനുശ്രീ

മലയാളികളുടെ സ്വന്തം താരമാണ് അനുശ്രി. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരം. ഇന്നും ട്രോളുകളിലും തമാശകളിലും നിറഞ്ഞു നില്‍ക്കുന്ന ആ കഥാപാത്രം മലയാളികള്‍ ഒരുകാലത്തും മറക്കില്ല.

Sania-Starck-Kohli

Other Sports7, May 2020, 7:14 PM

ഗ്രൗണ്ടില്‍ ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് കുറ്റം ഭാര്യക്ക്; ഞാനും അനുഷ്കയുമെല്ലാം ഇത് കേള്‍ക്കുന്നു: സാനിയ

കായികതാരങ്ങളുടെ ഭാര്യമാരെ ശല്യങ്ങളായി കാണുന്ന രീതിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളതെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. കളിക്കളത്തില്‍ ഭര്‍ത്താവ് മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് അയാളുടെ കഴിവും മോശം പ്രകടനം നടത്തിയാല്‍ അതിന് കാരണം ഭാര്യയും ആകുന്നത് വലിയ തമാശയാമെന്നും സാനിയ പറഞ്ഞു.

Punyalan Agarbathi and Thamasha

Movie News5, May 2020, 5:12 PM

ഇതാ ജയസൂര്യക്ക് പകരം മോഹൻലാല്‍, നിവിൻ പോളിക്ക് പകരം മമ്മൂട്ടി- രസകരമായ മറ്റ് പോസ്റ്ററുകളും

തമാശ എന്ന സിനിമയില്‍ വിനയ് ഫോര്‍ട്ട് ആയിരുന്നു നായകനായിരുന്നത്. തമാശ വളരെക്കാലം മുന്നേ ഇറങ്ങുകയായിരുന്നെങ്കില്‍ ചിലപ്പോള്‍ നായകൻ ഭരത് ഗോപിയായേനെ. കോട്ടയം കുഞ്ഞച്ചൻ ഇന്നാണ് ഇറങ്ങുന്നത് എങ്കില്‍ ആരായിരുന്നേനെ നായകൻ. പൃഥ്വിരാജ് ആയിരുന്നേനെ മമ്മൂട്ടിക്ക് പകരം നായകനാകുക. അങ്ങനെ പുതിയ  സിനിമകള്‍ പണ്ട് ഇറങ്ങിയാല്‍ ആരായിരിക്കും നായകനെന്നും പഴയ സിനിമകള്‍ ഇന്നാണ് ഇറങ്ങിയിരുന്നെങ്കില്‍ ആരായിരിക്കും നായകനെന്നും ആലോചിക്കുകയാണ് ദിവകൃഷ്‍ണ എന്ന യുവാവ്. അങ്ങനെയുള്ള പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതാ രസകരമായ ആ പോസ്റ്ററുകള്‍.

Balachandra Menon

Movie News28, Apr 2020, 5:14 PM

കണ്ണാടിയിലെ പ്രതിരൂപം ആക്രമിക്കാൻ വരുന്നപോലെ!; പാട്ടുപാടി മറികടക്കാൻ ബാലചന്ദ്ര മേനോൻ

കൊവിഡ് കാലമാണ്. ലോക്ക് ഡൗണിലാണ്. ബുദ്ധിമുട്ടുകളുണ്ട്. ആദ്യത്തെ തമാശകളും ഒക്കെ പോയി. ഇപ്പോള്‍ കാര്യങ്ങള്‍ മുഷിയാൻ തുടങ്ങിയെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. കുക്കിംഗ് പഠിച്ചുവെന്ന്ൊക്കെ പറയാനും കേള്‍ക്കാനുമൊക്കെ ആദ്യം രസം തോന്നിയിരുന്നു. ബെഡ് റൂമിലേക്ക് പോകുന്ന വഴി  പൂർണ്ണരൂപം കാണത്തക്കവണ്ണം ഒരു കണ്ണാടിയുണ്ട് . ഓരോ തവണയും ഞാൻ ബെഡ്‌റൂമിൽ പോകുമ്പോൾ എന്റെ പ്രതിരൂപം എന്നെ ആക്രമിക്കാൻ വരുന്നപോലെ ഒരു തോന്നൽ. വട്ടൊന്നുമില്ല. എപ്പോഴും മിണ്ടിക്കൊണ്ടിരിക്കുന്ന ഒരാളെ മാസത്തിലേറെ ജയിലില്‍ ഇട്ടതുപോലെ കൈകാര്യം ചെയ്‍താല്‍ എങ്ങനെയാണ്. പാട്ട് പാടുകയാണ് വഴിയെന്ന് ഞാൻ കണ്ടെത്തി.  പാട്ടുകാരനായിട്ടാണ് കലാകാരൻ എന്ന അംഗീകാരം ആദ്യം കിട്ടിയത് എന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

• Rimi Tomy

News15, Apr 2020, 11:44 PM

'മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേ'; ഫോട്ടോ ഷെയര്‍ ചെയ്‍ത് റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയായി മാത്രമല്ല അവതാരകയായും റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട കലാകാരിയായി മാറിയിട്ടുണ്ട്. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പതിവുപോലെ റിമി ടോമിയുടെ തമാശയോടെയുള്ള അടിക്കുറിപ്പാണ് ആരാധകര്‍ക്ക് ഇഷ്‍ടപ്പെട്ടത്.
• undefined

India4, Apr 2020, 10:49 PM

കൊവിഡ് 19 ബാധിക്കുന്നത് മതം നോക്കിയല്ല; വര്‍ഗീയ വൈറസുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

വര്‍ഗീയ വൈറസുകള്‍ പടരുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തമാശയ്ക്ക് പോലും സമൂഹത്തിലേക്ക് പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവും. അത്തരം പ്രവര്‍ത്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്.

• KP RASHEED

column31, Mar 2020, 11:11 PM

ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

'എന്നെ ഓര്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിന്തകള്‍' എന്തൊക്കെയാണ് എന്ന ഫേസ്ബുക്ക് കലാപരിപാടി തിരികെ വന്നു. പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുമ്പോള്‍ സംഭവിക്കുന്ന കളിതമാശകളുടെ നേരം മടങ്ങിവന്നു.

• liquor prescription

Kerala29, Mar 2020, 3:29 PM

"നിലക്കടലയും കൂട്ടി വൈകീട്ട് മൂന്നെണ്ണം" മദ്യ കുറിപ്പടി എഴുതി ഡോക്ടര്‍ വെട്ടിലായി

ഡോക്ടറുടെ പഴയ ലെറ്റര്‍ പാഡ് ആരെങ്കിലും ദുരുപയോഗം ചെയ്തതാണെന്നായിരുന്നു കണ്ടവരൊക്കെ കരുതിയത്.  സത്യം അറിയാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ തേടിപ്പിടിച്ചു. അപ്പോഴാണ് വസ്തുത പുറത്തുന്നത്.

• KP RASHEED

column27, Mar 2020, 9:44 PM

ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

അയാളുടെ ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ എന്റെ മോളിലാണ് ഇപ്പോള്‍. എപ്പോഴും പണി ചെയ്‌തോണ്ടിരിക്കണം. മൊബൈലില്‍ ഒരു കോളെങ്ങാന്‍ വന്നാല്‍ കലിയിളകും. കുട്ടികളുടെ മുന്നില്‍നിന്നും തെറിയും വഴക്കും. രാത്രിയും പകലും എന്നില്ലാതെ അയാള്‍ക്കിപ്പോള്‍ ഒപ്പം കിടക്കണം'

• tik tok
Video Icon

Explainer26, Mar 2020, 7:13 PM

'കൊറോണ ഒരു തമാശയല്ല,ദയവായി മനസിലാക്കൂ'; അഭ്യർത്ഥനയുമായി ടിക്ക് ടോക്ക് താരം

തന്റെ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ ചൂണ്ടിക്കാണിച്ച് കൊറോണയുടെ പേരിലുള്ള തമാശകൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് ടിക്ക് ടോക്ക് താരം ബ്ലെയ്ക്ക് യാപ്പ്. ബ്ലെയ്ക്ക് പങ്കുവയ്ക്കുന്ന വിഡിയോകൾക്കു താഴെ 'ഇവൻ ചൈനക്കാരനല്ലേ, ഇവനെ തിരിച്ചയക്കൂ' 'അയ്യോ,കൊറോണ. ഓടിക്കോ' എന്നെല്ലാമാണ് ആളുകളിടുന്ന കമന്റുകൾ.