തമിഴ് രാഷ്ട്രീയം
(Search results - 8)Other StatesApr 6, 2021, 12:55 PM IST
ഇന്ധന വിലയിലെ പ്രതിഷേധമോ ? കറുത്ത മാസ്ക്കണിഞ്ഞ്, സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്
തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ആദിദ്രാവിഡ രാഷ്ട്രീയം ശക്തമാകും മുമ്പ് കോണ്‍ഗ്രസായിരുന്നു തമിഴ് രാഷ്ട്രീത്തിലെ പ്രധാനപ്പെട്ട ശക്തി. എന്നാല്‍ പെരിയോറിലൂടെ ശക്തി പ്രാപിച്ച ദ്രാവിഡ ബോധം തമിഴ്നാട്ടില്‍ ദേശീയ പാര്‍ട്ടികളെ അപ്രസക്തമാക്കുകയും ദ്രാവിഡ പാര്‍ട്ടികളെ ശക്തമാക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ആള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്നീ മുന്നണികളെ ചുറ്റിയായിരുന്നു തമിഴ് രാഷ്ട്രീയം മുന്നോട്ട് നീങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തി പകര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രശസ്തരായ സിനിമാ താരങ്ങള്‍ കൂടി എത്തിയതോടെ തമിഴ് രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധും നിലനിന്നു. ഏറ്റവും ഒടുവിലായ കമലാഹസനും രജനീകാന്തും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും രജനീകാന്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് പിന്മാറിയിരുന്നു. എന്നാല്‍ ശക്തമായ നിലപാടുകളോടെ കമലാഹസന് തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കാന്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഇളയ ദളപതി വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിമിഷങ്ങള്‍ക്കകം തരംഗമായി.KeralaJan 27, 2021, 6:48 AM IST
ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു; തമിഴ്നാട്ടിലേക്ക് മടക്കം രോഗമുക്തയായ ശേഷം
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം.
Web ExclusiveFeb 14, 2020, 1:28 PM IST
വിജയ് വരുമോ, രജനിയും കമല്‍ ഹാസനും കോര്‍ക്കുമോ; താരങ്ങള്‍ക്കു ചുറ്റും വീണ്ടും തമിഴ് രാഷ്ട്രീയം
ബിജെപിയുടെ പരോക്ഷ പിന്തുണയുണ്ടായാല്‍ പിഎംകെ രജനി പാളയത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്. മറുകണ്ടം ചാടാന്‍ പല പ്രമുഖ നേതാക്കളും തയ്യാറെന്നാണ് രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകന് തമിഴരുവി മണിയന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലെ വെളിപ്പെടുത്തല്‍. അണ്ണാഡിഎംകെയില്‍ അസ്വസ്ഥരായ ഒ പനീര്‍സെല്‍വം പക്ഷത്തെ പ്രമുഖ നേതാക്കള്‍ രജനിക്കൊപ്പം ചേരുമെന്നാണ് വെളിപ്പെടുത്തല്‍.
newsMay 7, 2019, 8:45 AM IST
പനീര്‍ശെല്‍വം ബിജെപിയിലേക്ക് ? തമിഴകം കലങ്ങി മറിയുന്നു
തേനി മണ്ഡലത്തില്‍ മകന് രവീന്ദ്രനാഥായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. തേനിയില്‍ പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനം തേടിയാണ് ഒപിഎസ് വാരാണസി യാത്ര നടത്തിയതെന്നാണ് ഡിഎംകെ വാദം.INDIAOct 6, 2018, 7:02 AM IST
പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും നീക്കാന്‍ പനീർശെല്‍വം സഹായം തേടി: ടി.ടി.വി. ദിനകരൻ
എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും താഴെയിറക്കാൻ ഉപമുഖ്യമന്ത്രി ഒ. പനീർശെല്‍വം തന്റെ സഹായം തേടിയെന്ന് അമ്മ മക്കള്‍ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരൻ. ദിനകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച ഒപിഎസ്, പക്ഷെ മറ്റ് ആരോപണങ്ങള്‍ നിഷേധിച്ചു.
INDIAAug 7, 2018, 8:55 PM IST
13 തെരഞ്ഞെടുപ്പുകള്‍, 60 വര്‍ഷം നിയമസഭയില്‍
പെരിയോറിന്റെ ദ്രാവിഡ മുന്നേറ്റ ആശയത്തില്‍ തുടങ്ങി അണ്ണാദുരെെയിലൂടെ തുടര്‍ന്ന വിപ്ലവം പിന്നീട് ഏറ്റെടുത്ത നേതാവിയിരുന്നു കരുണാനിധി. ഒപ്പം എംജിആര്‍ എന്ന തമിഴ് മനസ് അറിഞ്ഞ നായകന് കൂടെ എത്തിയതോടെ തമിഴ് രാഷ്ട്രീയം കരുണാനിധിയും തലെെവറും മാത്രമായി.
Dec 31, 2017, 4:33 PM IST
Feb 8, 2017, 12:53 AM IST