തമിഴ് സിനിമ
(Search results - 97)Movie NewsJan 24, 2021, 5:08 PM IST
'മാസ്റ്റര്‍' നേടിയ വിജയം; ഒടിടി റിലീസ് ഒഴിവാക്കി കൂടുതല്‍ തമിഴ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്
മാസങ്ങളോളം തിയറ്ററില്‍ പോയുള്ള സിനിമകാണല്‍ ഒഴിവാക്കിയിട്ടുള്ള പ്രേക്ഷകര്‍ വീണ്ടും അവിടേയ്ക്ക് എത്തുമോ എന്ന സംശയം സിനിമാവ്യവസായത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെല്ലാം അകറ്റുന്നതായി തമിഴ് ചിത്രം 'മാസ്റ്റര്‍' നേടിയ തിയറ്റര്‍ പ്രതികരണം.
Movie NewsDec 18, 2020, 10:18 PM IST
'നിങ്ങളെ ഇനിയും തമിഴ് സിനിമകളില്‍ കാണണം'; 'പാവ കഥൈകളി'ലെ പ്രകടനത്തിന് കാളിദാസിന് അഭിനന്ദന പ്രവാഹം
നാല് സംവിധായകരും കേരളത്തിലും ഏറെ ആരാധകര്‍ ഉള്ളവരെങ്കിലും മലയാളികളെ സംബന്ധിച്ച് ചിത്രത്തോടുള്ള പ്രത്യേക കൗതുകം കാളിദാസ് ജയറാം ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു
Movie NewsDec 15, 2020, 11:09 AM IST
തമിഴ് ഹൊറര്‍ മൂവി 'ബിയ' റിലീസായി, ശ്രദ്ധേയനായി മലയാളി താരം ജനക് മനയത്ത്
മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല സ്വീകരണം. സംവിധായകന് രാജ് ഗോകുല്‍ ദാസ് സംവിധാനം ചെയ്ത ഹൊറര്‍ മൂവി 'ബിയ'യിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് മനയത്ത് ശ്രദ്ധേയനായത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ജനക് ചെയ്തത്. പ്രണയം പ്രമേയമായ ഈ ഹൊറര്‍ മൂവി കഴിഞ്ഞ ദിവസമാണ് തമിഴ് നാട്ടില്‍ റിലീസായത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്റെ ഡേവിഡ് എന്ന കഥാപാത്രം.
IndiaDec 5, 2020, 4:19 PM IST
എംജിആറിന്റെ കൈപിടിച്ച് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് 'വളർന്ന' പെൺകുട്ടി!
തമിഴ് സിനിമയിലെ പ്രിയ നായിക രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയപ്പോൾ സംഭവിച്ചത് സിനിമയേക്കാൾ വലിയ ട്വിസ്റ്റുകളാണ്. കൊണ്ടും കൊടുത്തും വീണും എഴുന്നേറ്റും തിരിച്ചടിച്ചും ജയലളിത എഴുതിച്ചേർത്തത് ഒരു ചരിത്രമാണ്.
ExplainerNov 21, 2020, 4:50 PM IST
അമേരിക്കയിൽ നിന്നൊരു ആശ്വാസ വാർത്ത; പ്രൊഗേറിയക്ക് മരുന്ന്
രാക്ഷസൻ എന്ന തമിഴ് സിനിമ ഓർമ്മയുണ്ടോ? അതിലെ ചെറുപ്പത്തിൽത്തന്നെ വയസാകുന്ന ക്രിസ്റ്റഫർ എന്ന കുട്ടിയെയോ? മറന്നുകാണാൻ ഇടയില്ല. കുട്ടിയായിരിക്കുമ്പോൾ തന്നെ പ്രായാധിക്യം ബാധിച്ചവരെ പോലെയാകുന്ന പ്രൊഗേറിയ എന്ന ജനിതക രോഗമാണിത്.
ExplainerNov 21, 2020, 4:13 PM IST
'28 വർഷങ്ങൾ ധാരാളമാണ് ഗവർണർ'; ശബ്ദമുയർത്തി തമിഴ് സിനിമ മേഖലയും
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി. നളിനി മുരുഗൻ ,പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ എന്നിവരാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്നത്.
IndiaOct 23, 2020, 11:15 AM IST
തമിഴ് സിനിമാ പ്രതിഫല വിഷയം; നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചയ്ക്കില്ലെന്ന് തമിഴ്നാട് സർക്കാർ
താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
IndiaOct 19, 2020, 2:58 PM IST
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം; തമിഴ് നിർമ്മാതാക്കളുടെ സംഘടന
പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
TrailerOct 9, 2020, 5:18 PM IST
ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ആടിത്തിമിര്‍ത്ത് തമിഴില്‍ അനുപമ പരമേശ്വരൻ- വീഡിയോ
മലയാളത്തില്‍ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടി. പ്രേമത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അനുപമ പരമേശ്വരൻ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂ. അന്യ ഭാഷയില്‍ സജീവമായ അനുപമ പരുമേശ്വരന്റെ തമിഴ് സിനിമയായ തള്ളി പോകാതെയുടെ ടീസര്‍ പുറത്തുവിട്ടു. അഥര്‍വയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ആര് കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Movie NewsOct 1, 2020, 6:00 PM IST
സിനിമാ നിര്‍മാതാവ് എസ് കെ കൃഷ്ണകാന്ത് അന്തരിച്ചു
പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് എസ് കെ കൃഷ്ണകാന്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
Movie NewsSep 25, 2020, 2:37 PM IST
'എസ്പിബി സാര്‍, നിങ്ങളെ മറക്കുവതെങ്ങനെ'? വികാരഭരിതമായി തമിഴ് സിനിമാലോകം
തെലുങ്ക് സിനിമ കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ പാടിയത് തമിഴില്‍ ആയിരുന്നു. കെ വി മഹാദേവന്റെയും എംഎസ് വിശ്വനാഥന്റെയും വി കുമാറിന്റെയുമൊക്കെ സംഗീതത്തിലാണ് ആദ്യം പാടിത്തുടങ്ങിയതെങ്കില്‍ ഇളയരാജയുടെ കടന്നുവരവോടെ തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ഒരിക്കലും മായാത്ത മുദ്ര പതിപ്പിച്ചു.
Movie NewsSep 4, 2020, 5:21 PM IST
'തമിഴരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത്'; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവച്ച് വെട്രിമാരന്
2011 ഓഗസ്റ്റില്‍ കാനഡയിലെ മോന്റ്റീല്‍ ചലചിത്ര മേളയില്‍ ആടുകളം എന്ന വെട്രിമാരന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ശേഷം തിരികെ വരുമ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനില്‍ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നത്.
Movie NewsAug 23, 2020, 9:10 PM IST
തമിഴ് സിനിമ സംവിധാനം ചെയ്യാൻ അൻവര്‍ റഷീദ്, തിരക്കഥയെഴുതുന്നത് മിഥുൻ മാനുവല്‍ തോമസ്
മലയാളത്തിന്റെ ഹിറ്റ് സിനിമക്കാരാണ് അൻവര്‍ റഷീദും മിഥുൻ മാനുവല്‍ തോമസും. ഇരുവരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
Movie NewsAug 11, 2020, 1:09 PM IST
തമിഴ് സിനിമ നിര്‍മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ് സിനിമ നിര്‍മാതാവ് വി സ്വാമിനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു.
EntertainmentAug 10, 2020, 5:19 PM IST
ജെസിബിയും ബാറ്റുമായി പൃഥിയും വിജയും, വാപ്പച്ചിക്കൊപ്പം ഡിക്യൂ; കൊറോണയെ തുരത്തി താരങ്ങള്‍, 'ബ്രഹ്മാണ്ഡ' വീഡിയോ
കൊറോണയ്ക്കെതിരെ പടപൊരുതുന്ന മലയാള-തമിഴ് സിനിമാ താരങ്ങളെ അണിനിര്‍ത്തിയുള്ള ആനിമേഷന്‍ വീഡിയോ വൈറലാകുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന് തുടങ്ങി സൂര്യയുടെയും വിജയ്യുടെയും ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ബ്രഹ്മാണ്ഡ വീഡിയോ ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ കതിര് ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.