തവള

(Search results - 34)
• undefined

GALLERYNov 23, 2020, 11:46 AM IST

പശ്ചിമഘട്ട കാടുകളില്‍ അത്യപൂര്‍വ്വമായ ' നൃത്തക്കാരന്‍ തവള ' യെ കണ്ടെത്തി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാനപ്പെട്ട ഉഷ്ണമേഖലാ പർവത ശൃംഖലയാണ് പശ്ചിമഘട്ടം. ഉഭയജീവികളുടെ കാര്യത്തിൽ ഈ പ്രദേശം വൈവിധ്യത്തിന്‍റെ കേന്ദ്രമാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത അനേകം ജീവജാലങ്ങളെ ഇവിടെ മാത്രം ജീവിക്കുന്നു. ഇവിടെ നിന്ന് പുതുതായി നൃത്തക്കാരന്‍ തവള കുടുംബത്തെ കണ്ടെത്തി.
പുതുതായി 14 ഇനം തവളകളെയാണ് കണ്ടെത്തിയത്. ഇവയിൽ മൂന്നെണ്ണത്തിനെ മൂന്നാറിലാണ് കണ്ടെത്തിയത്. ഡാൻസിംഗ് ഫ്രോഗ് (മൈക്രി സ്വാലസ്) എന്ന വംശത്തിൽപ്പെട്ടവയാണ് ഇവ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഉഭയജീവ ജീവശാസ്ത്രജ്ഞൻ സത്യഭാമ ദാസ് ബിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്. തവളകള്‍ നിലനില്‍ക്കുന്ന ജൈവപ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള ജീവി വര്‍ഗ്ഗമാണ് തവളകള്‍. 2014 ൽ ഡോ. ബിജുവും സംഘവും ആരംഭിച്ച പശ്ചിമഘട്ട തവളകളെ കുറിച്ചുള്ള പഠനത്തിനൊടുവിലാണ് 14 ഇനം പുതിയ നൃത്തക്കാരന്‍ തവളകളെ കണ്ടെത്തിയത്. 2015 ല്‍ ബിജുവും സംഘവും ഉത്തരേന്ത്യയില്‍ മരത്തവളയെ വീണ്ടും കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അവരുടെ കുഞ്ഞുങ്ങൾ അമ്മമാരുടെ മുട്ട തിന്നുവെന്ന പ്രത്യേക അദ്ദേഹമാണ് തിരിച്ചറിഞ്ഞത്. തവളകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനനേട്ടങ്ങള്‍ അദ്ദേഹത്തിന്  “ഫ്രോഗ്മാൻ ഓഫ് ഇന്ത്യ” എന്ന വിളിപ്പേര് നേടികൊടുത്തു.

purple frog may be keralas official amphibian

Video Icon

ExplainerNov 9, 2020, 6:00 PM IST

കേരളത്തിന്റെ ഔദ്യോഗിക തവളയാകാന്‍ പാതാള തവള; അത്ഭുതമാണ് ഈ തവളയുടെ വിശേഷങ്ങള്‍

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ഇനങ്ങളിലൊന്നായ പർപ്പിൾ തവളയെ ഉടൻ തന്നെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. കേരളത്തിലെ തവളകളെക്കുറിച്ച് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസാണ് ഈ തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള അഭിപ്രായം മുന്നോട്ടുവച്ചത്. വർഷത്തിൽ 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇത് പ്രജനനത്തിനായി മാത്രമാണ് ഒരുദിവസം വെളിയിൽ വരുന്നത്. അതിന്‍റെ ഈ പ്രത്യേകത കൊണ്ടുതന്നെ അതിനെ പാതാള തവളയെന്നും, മഹാബലി തവളയെന്നും വിളിക്കുന്നു.

frog

Web SpecialsNov 9, 2020, 11:05 AM IST

'മഹാബലി തവള' അഥവാ 'പാതാള തവള' ഇനി കേരളത്തിന്‍റെ ഔദ്യോഗിക തവളയാവും?

ലോകമെമ്പാടുമുള്ള ബയോ-ജിയോഗ്രാഫർമാർ പർപ്പിൾ തവളയെ അപൂർവ ഇനങ്ങളിൽ ഒന്നായിട്ടാണ്   അംഗീകരിച്ചിട്ടുള്ളത്. അതുംപോരാതെ 'ഒരു നൂറ്റാണ്ടിലൊരിക്കൽ കണ്ടെത്തുന്ന' ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

glowing frog

LifestyleSep 12, 2020, 4:03 PM IST

വയറ്റില്‍ ലൈറ്റ് കത്തുന്ന തവളയോ? അമ്പരന്ന് സൈബര്‍ ലോകം...

മുന്‍പും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നേച്ചർ ഈസ് ലിറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീണ്ടും ഈ വീഡിയോ പ്രചരിക്കുന്നത്.

• undefined

KeralaSep 9, 2020, 12:55 PM IST

'ഓണക്കിറ്റെന്ന മായക്കിറ്റ്' ; സപ്ലൈക്കോ വിതരണം ചെയ്ത പപ്പടവുമായി ട്രോളന്മാര്‍

കേരള സർക്കാർ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. മഹാമാരിക്കാലത്തെ ഓണത്തിന് സര്‍ക്കാര്‍ 11 വിഭവങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം തുടങ്ങിയത് മുതല്‍ വിവാദങ്ങളും ഒപ്പം കൂടി. ആദ്യം 1500 രൂപയുടെ കിറ്റില്‍ 700-800 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്നായിരുന്നു പരാതി. പിന്നീട് പല സാധനങ്ങളുടെയും തൂക്കക്കുറവായി പ്രശ്നം. അതിന് ശേഷമാണ് തവളക്കാലും പല്ലിയും കുപ്പിച്ചില്ലുകളും ഓണക്കിറ്റില്‍ നിന്ന് പുറത്ത് ചാടിയത്. ഓണക്കിറ്റിനായി സ്വകാര്യ കമ്പനികള്‍ എത്തിച്ച 71 ലോഡ് ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാന്‍ സപ്ലൈക്കോ തയ്യാറായിട്ടില്ല. അതിനിടെയാണ് ദേ ഇപ്പോള്‍ ഓണവും കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഓണക്കിറ്റിലുണ്ടായിരുന്ന പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍  കൊടുത്ത പപ്പടം തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയയാണ് സപ്ലൈക്കോ എന്നാണ് വാര്‍ത്തകള്‍. അതിനിടെ സപ്ലൈക്കോയിലെ ഓണക്കിറ്റ് തട്ടിപ്പ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിന്‍റെ മേലെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നുമാണ് മന്ത്രി പി തിലോത്തമന്‍റെ വിശദീകരണം. പക്ഷേ തങ്ങള്‍ കഴിച്ചത് സര്‍ക്കാര്‍ തന്ന ഓണക്കിറ്റിലെ വിഷാംശമുള്ള പപ്പടമാണെന്ന തിരിച്ചറിവില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മിഴിച്ചിരിക്കുകയാണ് ജനം. പക്ഷേ വെറുതേ വിടാന്‍ ട്രോളന്മാര്‍ തയ്യാറല്ല. കാണാം ഓണക്കിറ്റിലെ പപ്പട ട്രോളുകള്‍.

frog

LifestyleJul 16, 2020, 9:03 AM IST

തണ്ണിമത്തന്‍ മുതല്‍ തവള വരെ; ഞെട്ടിക്കും ഈ മേക്കപ്പ്; ചിത്രങ്ങള്‍ കാണാം...

കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ മിമി ചോയി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചെയ്ത ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മേക്കപ്പുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

frog

Web SpecialsJul 14, 2020, 10:33 AM IST

ഇണകളെ ആകർഷിച്ചു വരുത്താൻ നിറം മാറുന്ന ആൺ തവളകൾ, മധ്യപ്രദേശിലെ പാടങ്ങൾ മഞ്ഞിച്ചതിന്റെ പിന്നിലെ രഹസ്യം

ആൺ തവളകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക്, ഇണതേടി നടക്കുന്ന എല്ലാവർക്കും പെൺതവളകളെ കിട്ടുമോ എന്ന് സംശയമുണ്ട്.

frog

LifestyleJun 10, 2020, 11:17 AM IST

20 ലക്ഷം വർഷം പഴക്കമുള്ള അപൂർവയിനം തവളയുടെ ഫോസിൽ കണ്ടെത്തി, അമ്പരന്ന് ​ഗവേഷകർ

ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ഈ തവളകളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് ഗവേഷകൻ ഫെഡറിക്കോ അഗ്നോലിൻ പറഞ്ഞു.

tawang

AgricultureMay 15, 2020, 3:54 PM IST

അത്യപൂർവയിനം ചൈനീസ് തവളയെ അരുണാചൽപ്രദേശിൽ കണ്ടെത്തി ശാസ്ത്രജ്ഞർ

1981 -ൽ ചൈനയിലെ ടിബറ്റിലാണ് ശാസ്ത്രജ്ഞർ ഈ തവളയെ ആദ്യമായി കണ്ടെത്തുന്നത്.

• punishment

IndiaMar 27, 2020, 12:09 PM IST

ലോക്ക് ഡൗൺ ലംഘിച്ചു; പൊരിവെയിലത്ത് റോഡിൽ 'തവളച്ചാട്ടം' ശിക്ഷ വിധിച്ച് പൊലീസ്; വീഡിയോ

യാത്ര ചെയ്യാൻ വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ കാൽനടയായി വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു ഇവർ. ഇതിനിടയിൽ പൊലീസ് പിടിയിലാകുകയായിരുന്നു.

• frog inside capsicum

LifestyleFeb 20, 2020, 3:42 PM IST

കാപ്‌സിക്കം മുറിച്ചപ്പോള്‍ അതിനകത്ത് ജീവനുള്ള തവള!

പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ അത് പച്ചക്കറികളായാലും പഴങ്ങളായാലുമെല്ലാം നല്ലത് പോലെ വൃത്തിയാക്കിയ ശേഷം മാത്രമേ നമ്മള്‍ ഉപയോഗിക്കാറുള്ളൂ അല്ലേ? എങ്കിലും എത്ര വൃത്തിയാക്കിയാലും ചിലപ്പോഴെങ്കിലും ചെറുജീവികളെയോ പ്രാണികളെയോ പുഴുക്കളെയോ ഒക്കെ അതില്‍ നിന്ന് കിട്ടാറുമുണ്ട്, അല്ലേ?

• frog

viralFeb 6, 2020, 12:46 PM IST

കൊടും വിഷപ്പാമ്പിനെ അകത്താക്കി, കടിയേറ്റിട്ടും അതിജീവിച്ച് പച്ച തവള; വൈറൽ വീഡിയോ

ചൊവ്വാഴ്ചയാണ് വീടിന് പുറകിൽ വിഷ പാമ്പിനെ കണ്ടെന്ന വിവരം ജാമി ചാപ്പലിനെ വീട്ടമ്മ അറിയിക്കുന്നത്. ഇതിന് പിന്നാലെ വൻ ഒരുക്കത്തോടെ പാമ്പിനെ പിടിക്കുന്നതിനായി ജാമി പ്രദേശത്തേക്ക് പുറപ്പെട്ടു.

• synthetic frog

InternationalNov 22, 2019, 10:42 PM IST

അവയവ പഠനത്തിനായി തവളകളെ കീറിമുറിക്കേണ്ട, കൃത്രിമ തവളകളുമായി ലോകത്തിലെ ആദ്യത്തെ സ്കൂള്‍

അവയവ പഠനത്തിനായി കൃത്രിമ തവളകളെ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്കൂള്‍

• Frog Marriage Video

viralSep 12, 2019, 5:24 PM IST

മഴ പെയ്യാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളെ മഴ നില്‍ക്കാന്‍ വേര്‍പിരിച്ചു

വേനല്‍ കടുത്തപ്പോള്‍ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന

• idukki

ChuttuvattomSep 2, 2019, 10:38 AM IST

മഴക്കെടുതി; ഭൗമശാസ്ത്ര വിദഗ്ധര്‍ ജില്ല സന്ദര്‍ശിക്കുമെന്ന് ഇടുക്കി കളക്ടര്‍

മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഭൗമശാസ്ത്ര വിദഗ്ധര്‍ ഉടന്‍ ഇടുക്കിയിലെത്തുമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേഷൻ.