തീരദേശം

(Search results - 30)
• undefined

International4, Sep 2020, 12:43 PM

ശ്രീലങ്കന്‍ തീരത്ത് ചരക്ക് കപ്പലില്‍ പൊട്ടിത്തെറി; ആശങ്കയോടെ തീരദേശം

മൗറീഷ്യസിന് പുറകേ ശ്രീലങ്കയുടെയും കേരളമടക്കമുള്ള ഇന്ത്യന്‍ തീരത്തിവും ആശങ്കയുടെ നിഴലില്‍. ശ്രീലങ്കയുടെ കീഴക്കന്‍ തീരത്ത് ഉണ്ടായ ഒരു എണ്ണക്കപ്പല്‍ തകര്‍ച്ചയാണ് ഇന്ന് ശ്രീലങ്കയുടെയും ഇന്ത്യയുടെയും തീരദേശത്തിന്‍റെ ഉറക്കം കെടുത്തുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചാർട്ടേഡ് ചെയ്ത വളരെ വലിയ ക്രൂഡ് കാരിയർ (വി‌എൽ‌സി‌സി) എണ്ണ കപ്പലായ ന്യൂ ഡയമണ്ടിനാണ് ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് വച്ച് തീപിടിച്ചത്. ന്യൂ ഡയമണ്ട് ഏകദേശം 2 ദശലക്ഷം ബാരൽ എണ്ണ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണെന്ന ഐഒസി വ്യക്തമാക്കുന്നു. കുവൈത്തിലെ മിനാ അല്‍ അഹമ്മദി എന്ന തുറമുഖത്ത് നിന്നാണ് എണ്ണയുമായി ന്യൂ ഡയമണ്ട് പുറപ്പെട്ടത്. ടാങ്കറിൽ നിന്ന് എണ്ണ ചോർച്ചയുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് ശ്രീലങ്കയിലെ മറൈൻ പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചു.

relaxation at thiruvananthapuram coastal area containment zone

Video Icon

Kerala16, Aug 2020, 4:53 PM

തിരുവനന്തപുരം തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ്

കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെ തുറക്കാന്‍ അനുമതി.മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി

medical bulletin on covid spread in coastal areas

Video Icon

program1, Aug 2020, 7:08 PM

മൂന്ന് തീരദേശ നഗരങ്ങള്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമാകുന്നത് എങ്ങനെ?

കേരളത്തിന്റെ പ്രധാനനഗരങ്ങളായ തിരുവനന്തപുരം, കൊച്ചി. കോഴിക്കോട് എന്നിവ തീരദേശനഗരങ്ങളാണ്. ഏത് പകർച്ചവ്യാധിയും ക്രമാതീതമായി ബാധിക്കാൻ പാകത്തിൽ എന്നും അവഗണിക്കപ്പെട്ടൊരു തീരദേശജീവിതം ഈ നഗരങ്ങൾക്കുമുന്നിലെ വെല്ലുവിളിയുമാണ്. അതിൽ തിരുവനന്തപുരം സംസ്ഥാനത്തിന്റെ കോവിഡ് തലസ്ഥാനപ്പട്ടവുമായി മുന്നേറുന്നു. കൊച്ചിയും കോഴിക്കോടും അപകടമുനമ്പിലാണ്. മൂന്ന് തീരദേശ നഗരങ്ങൾ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമാവുന്നതെങ്ങനെ ?

ജൂലൈ 8

കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും നേരിട്ടും അല്ലാതെയും ഏതാണ്ട് മൂന്നൂറോളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ നടത്തിയ 600 സാമ്പിള്‍ ടെസ്റ്റുകളില്‍ 119 പേര്‍ക്കും പോസറ്റീവ് ആയത് ഭയം വളര്‍ത്തി. ഇതോടെ പൂന്തറയില്‍ നിരീക്ഷണം ലംഘിക്കുന്നവരെ നിയന്ത്രിക്കാനായി കമാന്‍ഡോകളെ വിന്യസിച്ചു. പൂന്തുറയില്‍ നിന്ന് ആളുകള്‍ പുറത്തേക്കോ അകത്തേക്കോ കടക്കാതെ പ്രദേശം അടച്ചു.

Kerala1, Aug 2020, 6:51 AM

തിരുവനന്തപുരത്ത് തീരദേശത്തെ കൊവിഡ് രോഗവ്യാപനം തുടരുന്നു

രണ്ട് ദിവസത്തിനുള്ളിൽ 20ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചുതെങ്ങിലും അഞ്ചു തെങ്ങിനോട് ചേർന്നുള്ള കടയ്ക്കാവൂരിലും ഇന്ന് കൂടുതൽ പരിശോധനയുണ്ടാകും.

thiruvananthapuram rain

Video Icon

Kerala29, Jul 2020, 9:08 AM

കൊവിഡ് പിടിമുറുക്കിയ തീരദേശം പേമാരിയെ എങ്ങനെ നേരിടും? കേരളത്തില്‍ ആശങ്ക

സംസ്ഥാനത്ത് എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഭീഷണിയിലാണ്. അരുവിക്കര ഡാം നിറയുന്നതും ആശങ്കയാകുന്നുണ്ട്.

Continous sea attack at Trivandrum coastal areas and fake promises by Governments

Video Icon

Web Exclusive27, Jul 2020, 3:43 PM

അശാസ്ത്രീയ വികസന പദ്ധതികളിൽ ഇല്ലാതാകുന്ന തീരദേശങ്ങൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി തിരുവനന്തപുരത്തിന്റെ തീരദേശം അതിഭീകരമായ രീതിയിൽ കടലെടുക്കുകയാണ്. കടലുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ തീര നഷ്ടത്തിന് കാരണമെന്ന് തീരദേശവാസികൾ പറയുന്നു.

• undefined

Chuttuvattom24, Jul 2020, 3:02 PM

കടലെടുത്ത് ഇല്ലാതാകുന്ന കൊച്ച്തോപ്പ് ഗ്രാമം

ഒരു ആയുഷ്കാലം മുഴുവനും കഷ്ടപ്പെട്ട് നിർമ്മിച്ച വീട് നിന്നനില്‍പ്പില്‍ കടലെടുത്ത് പോവുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരാണ് തീരദേശവാസികള്‍. വര്‍ഷാവര്‍ഷം കടലെടുപ്പും തീരനഷ്ടവും വീടുകളുടെ തകര്‍ച്ചയും അഭയാര്‍ത്ഥി ക്യാമ്പുകളും ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കടലേറ്റത്തിനെ തുടര്‍ന്ന് വീട് തകര്‍ന്നവര്‍ ഇന്നും ക്യാമ്പുകളില്‍ തന്നെ കഴിയുന്നു. അപ്പോഴും പുതിയ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാഗ്ദാനങ്ങളും. കാണാം കൊച്ചുതോപ്പിന്‍റെ ഇപ്പോഴത്തെ അവസ്ഥ. തയ്യാറാക്കിയത് : കെ ജി ബാലു. ചിത്രങ്ങള്‍:  റോബിന്‍ കൊച്ചുതോപ്പ്.

• undefined

Chuttuvattom22, Jul 2020, 12:03 PM

കൊവിഡിന് പിന്നാലെ തിരുവനന്തപുരം ജില്ലയുടെ തീരം തകര്‍ത്ത് രൂക്ഷമായ കടലേറ്റവും

ഏതാണ്ട് 60 കിലോമീറ്ററോളം ദൂരമുള്ള കടല്‍ത്തീരമാണ് തിരുവനന്തപുരത്തിന്‍റെത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ തീരദേശം ഏതാണ്ട് മുഴുവനായും കനത്ത കടലേറ്റം മൂലം ദുരിതത്തിലാണ്. കൊവിഡ് 19 വൈറസിന്‍റെ വ്യാപനം മൂലം കഴിഞ്ഞ ഏഴ് മാസത്തോളമായി പലതരത്തിലുള്ള ലോക്ഡൗണുകളിലൂടെയാണ് തീരദേശവും കടന്ന് പോകുന്നത്. അതിനിടെയുണ്ടായ ശക്തമായ കടലേറ്റം തീരദേശവാസികളുടെ ജീവിതപ്രതീക്ഷകളെക്കൂടിയാണ് തല്ലിക്കെടുത്തുന്നത്. ചിത്രങ്ങള്‍: അജിത്ത് ശംഖുമുഖം.

• undefined

Chuttuvattom21, Jul 2020, 3:27 PM

മഹാമാരിക്ക് പുറകേ കടലേറ്റവും; തീരാദുരിതത്തില്‍ തീരദേശം

മഹാമാരി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ പല സ്ഥലങ്ങളും ലോക്ഡൗണിലാണ്. ഇതിന് പുറമേ തിരുവനന്തപുരം ജില്ലയുടെ തീരദേശമേഖലയില്‍ രോഗവ്യാപനമുണ്ടായതോടെ ഏതാണ്ട് 70 കിലോമീറ്റര്‍ തീരദേശം മുഴുവനായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 ന്‍റെ സമൂഹവ്യാപനം നേരിട്ട പ്രദേശത്ത് മാത്രമല്ല, രോഗം രൂക്ഷമാകാത്ത, എന്നാല്‍ കടലേറ്റം രൂക്ഷമായ തീരദേശങ്ങളില്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനോ ദുരന്തപ്രദേശം സന്ദര്‍ശിച്ച് നഷ്ടക്കണക്കെടുക്കാനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും എത്തുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കടലേറ്റം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.

tvm covid

Kerala18, Jul 2020, 6:30 PM

തലസ്ഥാനത്ത് 173 രോഗികള്‍ കൂടി, സമ്പര്‍ക്കത്തിലൂടെ 152, സാമൂഹിക വ്യാപന മേഖലകളില്‍ കനത്ത ജാഗ്രത, തീരദേശം അടച്ചു

തിരുവനന്തപുരം സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര, പേരൂർക്കട എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് മുഖ്യമന്ത്രി. നാല് പേരുടെ ഉറവിടം അവ്യക്തം.സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിതാന്തജാഗ്രത.

LOCK DOWN

Kerala18, Jul 2020, 3:37 PM

കൊവിഡ്  പടരുന്നു, തലസ്ഥാനത്തെ തീരദേശം പത്ത് ദിവസത്തേക്ക് അടച്ചു

ഇടവ-പെരുമാതുറ, പെരുമാതുറ- വിഴിഞ്ഞം,വിഴിഞ്ഞം-പൊഴിയൂർ എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തും.

coastal lock down

Video Icon

Kerala18, Jul 2020, 11:43 AM

തീരത്തേക്ക് ആരും വരാനോ തീരത്തുനിന്ന് പുറത്തുപോകാനോ പാടില്ല, കനത്ത ജാഗ്രത

തിരുവനന്തപുരത്തിന്റെ തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തീരത്തേക്ക് ആരും കടക്കാനോ ആരും പുറത്തുപോകാനോ പാടില്ല. തീരദേശത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പാടാക്കുമെന്നും മന്ത്രി അറിയിച്ചു.

• undefined

Chuttuvattom13, Jul 2020, 2:27 PM

കൊവിഡ് 19 ; എന്തായിരുന്നു പൂന്തുറയില്‍ സംഭവിച്ചത് ?

കേരളത്തിന്‍റെ തീരദേശ മേഖല 580 കിലോമീറ്ററാണ്. ഒമ്പത് ജില്ലകളിലായി വിഭജിക്കപ്പെട്ട് കിടക്കുന്ന ഈ തീരദേശത്ത് നൂറ്ക്കണക്കിന് മത്സ്യബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഈ തീരദ്ദേശ ഗ്രാമങ്ങിലെ പ്രധാനവരുമാന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്. കേരളതീരത്ത് മത്സ്യത്തിന്‍റെ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി എന്നതിനാലും മത്സ്യ ലഭ്യതയിലുള്ള കുറവും തീരദേശഗ്രാമങ്ങളെ അരപ്പട്ടിണിയിലാക്കിയിട്ട് കാലമേറെയായി. ഇത്തരമൊരു അവസ്ഥാവിശേഷത്തില്‍ നില്‍ക്കുന്ന ഗ്രാമങ്ങളിലേക്കാണ് കൊവിഡ്19 പോലൊരു മഹാമാരി കടന്നു ചെല്ലുന്നത്. കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ പരിഗണന അര്‍ഹിക്കുന്ന തീരദേശമേഖലയിലാണ് കേരളത്തിലെ ആദ്യ കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് രേഖപ്പെടുത്തിയതും. തലസ്ഥാനനഗരമായ തിരുവനന്തപുരത്തിന് തെക്കുള്ള പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായത്. എന്നാല്‍ രണ്ട് ദിവസം കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളാണ് പൂന്തുറയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്തായിരുന്നു പൂന്തുറയില്‍ സംഭവിച്ചത്.?

thiruvananthapuram mayor response on triple lockdown

Video Icon

Kerala9, Jul 2020, 11:36 AM

തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്ക് രോഗം; പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് അതീവ ജാഗ്രതയിൽ തീരദേശം

തിരുവനന്തപുരം നഗരത്തിലെ ട്രിപ്പില്‍ ലോക്ക് ഡൗണില്‍ നിയന്ത്രണം ഗ്രാമങ്ങളിലേക്കും നീങ്ങുന്നു. തിരുവനന്തപുരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മേയര്‍

• tvm

Kerala8, Jul 2020, 11:15 AM

കൊവിഡ് ജാഗ്രതയിൽ തിരുവനന്തപുരം; പനവൂർ പി ആർ ആശുപത്രി അടച്ചു, പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു

ഇന്നലെ മാത്രം തിരുവനന്തപുരത്ത് 54 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇത് വരെയുള്ള കണക്കനുസരിച്ച് 346 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 158 പേരാണ്.