ദര്‍ശന
(Search results - 323)spiceJan 21, 2021, 6:50 PM IST
'കുഞ്ഞേ, ഈ ലോകത്തേക്ക് സ്വാഗതം'; അമ്മയായ സന്തോഷം പങ്കുവച്ച് ദർശന
കറുത്തമുത്ത് എന്ന പരമ്പരയിൽ ഗായത്രി എന്ന പ്രതിനായിക കഥാപാത്രമായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദർശന ദാസ്. തുടർന്ന് നിരവധി പരമ്പരകളിൽ വേഷമിട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു താരത്തന്റെ വിവാഹം. സുമംഗലീ ഭവ എന്ന പരമ്പരയിലെ 'ദേവി' എന്ന വേഷം കൈകാര്യം ചെയ്യുന്ന സമയത്താണ് ദര്‍ശന, പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ വിവാഹം കഴിക്കുന്നത്.
ChuttuvattomDec 25, 2020, 3:09 PM IST
കൊവിഡിനും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ ശബരിമലയില്‍ ഒരു മണ്ഡലക്കാലത്ത്...
ശബരിമലയില്‍ ഇന്ന് തങ്കയങ്കിചാര്‍ത്തി ദീപാരാധന നടക്കും. നാളെ ഉച്ചയ്ക്ക് നടക്കുന്ന മണ്ഡലപൂജയോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് അവസാനമാകും. കാലങ്ങളായി മണ്ഡലകാലം കണ്ട ശബരിമലയല്ല ഇന്ന്. ആളാരവങ്ങളില്ല. ഉച്ചസ്ഥായിലുള്ള ശരണം വിളികളില്ല. ഒരു ദിവസം വെറും 3000 പേര്‍ക്കാണ് ശബരിമല ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരു ദിവസം 5000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. വസ്തുതാപരമായ കണക്കുകള്‍ പരിശോധിക്കാതെയാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്ക് പുറമേ പൊലീസ്, ആരോഗ്യം, റവന്യൂ, ദേവസ്വം വകുപ്പുകളും ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. പൊലീസുകാര്‍ ഉള്‍പ്പടെ 250 ഓളം പേര്‍ക്ക് ശബരിമലിയില്‍ നിന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ജനിതക മാറ്റം വന്ന രോഗാണുവിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തവണയും വെര്‍ച്ച്വല്‍ ക്യൂവില്‍ നിന്ന് യുവതികളെ ഒഴിവാക്കിയതായി അറിയിപ്പ് വന്നിരുന്നു. എന്നാലിത് ദേവസ്വം അല്ല പൊലീസ് ആണ് തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. കൊറോണാ വ്യാപന കാലത്ത് ലഭിച്ച ശബരിമല ഡ്യൂട്ടിയ്ക്കിടെ പഴയ മണ്ഡലകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനായ വിനോദ് കുളപ്പട.
KeralaDec 24, 2020, 2:02 PM IST
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ദിവസം 25 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതി. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേർ മാത്രമേ പാടുള്ളൂ.
KeralaDec 17, 2020, 3:37 PM IST
ആളും ആരവവുമില്ലാതെ ശബരിമലയില്‍ ഒരു മണ്ഡലകാലം
ഒരു മണ്ഡലകാലം കൂടി കഴിഞ്ഞ് പോകുന്നു. കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്തവണ. 2018 ല്‍ കേരളം മാത്രമായിരുന്നില്ല ഇന്ത്യയും എന്തിന് ലോക മാധ്യമങ്ങള്‍ വരെ ശബരിമലയിലേക്ക് കണ്ണുനട്ടിരുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയായിരുന്നു അതിനിടയാക്കിയത്. എന്നാല്‍ ഇന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, കൊറോണക്കാലത്ത് ഒട്ടും തിരക്കില്ലാതെയാണ് മണ്ഡലകാലം കഴിയുന്നത്. കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രക്ഷോഭവുമെല്ലാം ചേര്‍ന്ന് പ്രക്ഷുബ്ധമായ കഴിഞ്ഞ വര്‍ഷത്തെ അവസ്ഥ ഇന്നോര്‍മ്മ മാത്രമായി. ശബരിമലയില്‍ നിന്നുള്ള പുതിയ മണ്ഡലകാല ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് കൃഷ്ണ കുമാര്‍.
KeralaDec 14, 2020, 5:36 PM IST
ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല; നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനം
ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ...
ChuttuvattomDec 12, 2020, 9:37 AM IST
കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് വിലക്ക്
22 ക്ഷേത്ര ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. പൂജകളും ചടങ്ങുകളും നടക്കും. ക്ഷേത്ര പരിസരം നിയന്ത്രിത മേഖലയാക്കി.
KeralaDec 9, 2020, 10:57 AM IST
ശബരിമലയിൽ മുപ്പത്തിയൊന്നായിരം പേര് ദര്‍ശനം നടത്തി, കൂടുതൽ പേർ തമിഴ്നാട്ടിൽ നിന്ന്, വരുമാനം 3 കോടി കടന്നു
തമിഴ്നാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ശബരിമലയില്‍ ദര്‍ശനത്തിന്എത്തിയത്. 19743 പേരാണ് തമിഴ്നാട്ടിൽ നിന്ന് ദർശനം നടത്തിയത്. ആന്ധ്രയില്‍ നിന്ന് 5570 പേര്‍ദര്‍ശനം നടത്തി.pravasamNov 25, 2020, 4:31 PM IST
ബഹ്റൈനില്‍ 200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് മനാമയിലെ പുരാതന ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബഹ്റൈന്‍ തലസ്ഥാനത്തെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് അദ്ദേഹം ബുധനാഴ്ച രാവിലെ ദര്‍ശനത്തിനെത്തിയത്. ഇന്ത്യയും ബഹ്റൈനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉറ്റ സൗഹൃദത്തിന്റെ സാക്ഷ്യമാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
spiceNov 18, 2020, 4:19 PM IST
'പുതിയ ജീവിതത്തിന്റെ സന്തോഷം'; കുഞ്ഞിനായുള്ള കാത്തിരിപ്പിനെക്കുറിച്ച് ദര്‍ശന
കറുത്തമുത്തിനു ശേഷം പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് വരികയാണ് താരം
spiceNov 5, 2020, 2:20 PM IST
'ഇനിയും കാത്തിരിക്കാന്‍ വയ്യ' : കുഞ്ഞുവയറിന്റെ ചിത്രം പങ്കുവച്ച് ദര്‍ശന
ഗർഭകാല ചിത്രമാണ് ദർശന പങ്കുവച്ചത്. താരത്തിന് ആശംസകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മൗനരാഗത്തിലേക്ക് ഇനിയെപ്പോഴാണ് മടങ്ങിയെത്തുക എന്നാണ് ആരാധകര്‍ ദര്‍ശനയോട് ചോദിക്കുന്നത്.
KeralaOct 15, 2020, 6:44 PM IST
മല കയറുമ്പോള്‍ മാസ്ക് നിര്‍ബന്ധമല്ല, ദിവസം 250 ഭക്തര്‍; കൂട്ടം ചേര്‍ന്ന് ദര്‍ശനത്തിനെത്തരുത്
ശബരിമലയില്‍ നാളെ മുതല്‍, വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്ക് ദര്‍ശനാനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 10 വയസിനും 60 വയസിനും ഇടയ്ക്കുള്ളവര്ക്കാണ് ദര്‍ശനത്തിന് അവസരം.
KeralaOct 7, 2020, 7:22 PM IST
ശബരിമലയിൽ ഈ മാസം തന്നെ ഭക്തർക്ക് ദര്‍ശനം; ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേർ അനുമതി
ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. നിലക്കലില്‍ ആന്റിജന്‍ പരിശോധനയും നടത്തും.
KeralaSep 28, 2020, 7:56 PM IST
ശബരിമല തീര്‍ത്ഥാടനം കര്‍ശന നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് ഉടന്‍ മലയിറങ്ങണം. വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരി വയ്ക്കാന്‍ അനുവദിക്കും.
KeralaSep 28, 2020, 7:42 PM IST
ശബരിമല ദര്‍ശനം 65 വയസ്സിന് മുകളിലുള്ളവരും കുട്ടികളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ശബരിമലയില്‍ ദര്‍ശനം നടത്തിയ ഉടന്‍ മലയിറങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു
KeralaSep 24, 2020, 7:49 PM IST
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുക്കിങ് പ്രകാരമുള്ള സന്ദർശകർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് ദര്‍ശനം അനുവദിക്കും
ഈ വർഷത്തെ ചെമ്പൈ സംഗീതോൽസവം ചടങ്ങ് മാത്രമാക്കി നടത്താനും ചെമ്പൈ പുരസ്കാര ജേതാവിന്റെ സംഗീത കച്ചേരി ഏകാദശി നാളിൽ നടത്തുന്നതിനും തീരുമാനമായി.