ദളിത് പെണ്‍കുട്ടി
(Search results - 54)MagazineDec 14, 2020, 12:16 PM IST
13 -ാം വയസില്‍ പീഡിപ്പിക്കപ്പെട്ട ദളിത് പെണ്‍കുട്ടി, ഇന്നവള്‍ക്ക് സമൂഹത്തോട് പറയാനുള്ളത് ഇതാണ്
ഒടുവിൽ ജനങ്ങളുടെ സമ്മർദ്ദം കൂടി വന്നപ്പോൾ, പൊലീസ് നാലുപേരെ അറസ്റ്റുചെയ്തു. കോടതി വിചാരണ നടന്നപ്പോഴും, ജഡ്ജിമാർ അവളോട് അല്പം പോലും അനുകമ്പ കാണിച്ചില്ല.
IndiaDec 4, 2020, 11:09 AM IST
രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ 26 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ മിന്നല്‍ പരിശോധന
രാജ്യമാകെ 26 സ്ഥലങ്ങളിലെ പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരേ സമയം റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസികളിലുമായി 8 സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരത്തും മലപ്പുറത്തും പരിശോധന നടത്തിയപ്പോള്‍, തമിഴ്നാടില്‍ ചെന്നൈയിലും തെങ്കാശിയിലും മധുരയിലുമുള്ള പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടന്നത്തി. ബംഗാളില്‍ കൊല്‍ക്കത്തയിലും മുര്‍ഷിദാബാദിലും കര്‍ണ്ണാടകയിലെ ബെംഗളൂരുവിലും ഇഡിയുടെ പരിശോധന നടന്നു. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും യുപിയിലെ ലക്നൌവിലും ബാരാബങ്കിയിലും ബിഹാറിലെ ദര്‍ഭംഗയിലും പൂര്‍ണിയയിലും മഹാരാഷ്ട്രിയിലെ ഔറംഗാബാദിലും രാജസ്ഥാനിലെ ജയ്പൂരിലുമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്നലെ രാവിലെ 8 മണിക്ക് തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മിന്നല്‍ പരിശോധന നടത്തി. 'നമസ്തേ ട്രംപ്' പരിപാടി നടക്കവെ ഡല്‍ഹിയിലെ ചില സ്ഥലങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ കലാപത്തിലും ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലും പോപ്ലുലർ ഫ്രണ്ട് ഇടപെട്ടതായി നേരത്തെ ദില്ലി - യുപി പൊലീസും ദേശീയ ഏജനൻസികളും ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ റെയ്ഡെന്നാണ് വിവരം.
crimeNov 13, 2020, 5:41 PM IST
ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു
ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച അന്ന് മുതല്‍ പലകോണുകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആകാശിന്റെ സഹോദരന് പറഞ്ഞു.
IndiaOct 24, 2020, 5:51 PM IST
പഞ്ചാബ് ബലാത്സംഗക്കേസില്‍ രാഹുലിനും പ്രിയങ്കയ്ക്കും മൗനമെന്ന് പ്രകാശ് ജാവദേക്കര്‍
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെയാണ് പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്.
crimeOct 13, 2020, 9:05 PM IST
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം
പെണ്‍കുട്ടികള്‍ അവരുടെ വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങുമ്പോഴാണ് ആസിഡ് ആക്രമണം നടന്നത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഇവരുടെ വീടിലേക്ക് ചാടിക്കയറിയ അജ്ഞാതർ മൂവരുടെയും ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
crimeOct 7, 2020, 5:03 PM IST
ദുരഭിമാനക്കൊല, ഗര്‍ഭിണിയായ 14കാരിയെ കൊന്ന് തല ഛേദിച്ച് ഓടയിലൊഴുക്കി അച്ഛനും സഹോദരനും
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തല ഛേദിച്ച് മൃതദേഹം സമീപത്തെ ഓടയില്‍ ഒഴുക്കി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും...
IndiaOct 7, 2020, 9:27 AM IST
'ബലാത്സംഗം നടന്നെന്ന് ആദ്യമൊഴിയിലില്ല'; ഹാഥ്റസില്‍ പുതിയ വാദവുമായി പൊലീസ്
ഹാഥ്റസ് കൊലപാതകത്തിൽ യു പി സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് നൽകും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ പ്രദേശവും സന്ദര്‍ശിച്ചിരുന്നു.
Fact CheckOct 6, 2020, 4:05 PM IST
കുരിശുമാലയണിഞ്ഞോ പ്രിയങ്ക ഹാഥ്റസിലെത്തിയത്? സത്യമിതാണ്
കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഹാഥ്റസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്കയും രാഹുലും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വൈറലാവുന്നത്.
IndiaOct 6, 2020, 3:54 PM IST
ഹാഥ്റസില്‍ സ്വാന്തനവുമായി ഇടത് നേതാക്കളും; ഐക്യദാര്‍ഢ്യവുമായി രാജ്യം
ഹാഥ്റസിലെ സവര്‍ണ്ണ, ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.IndiaOct 4, 2020, 2:53 PM IST
നോട്ടം കൊണ്ട് നിയന്ത്രിച്ച്, ചേര്‍ത്ത് പിടിച്ച് പ്രിയങ്കയും രാഹുലും; പ്രതിഷേധ തീയായി ഹാഥ്റാസ്
നിരോധനാജ്ഞ മറികടന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് കുര്‍ത്തയില്‍ പിടിച്ച പൊലീസ് ഉദ്യോഗസ്ഥനെ നോട്ടം കൊണ്ട് എതിരിട്ടും സഹോദരനെ മുന്സീറ്റിലിരുത്ത് കാര്‍ ഓടിച്ചുമാണ് പ്രിയങ്ക ഹാഥ്റാസില് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയത്. അടുത്ത കാലത്ത് കോൺഗ്രസിന് ദേശീയതലത്തിൽ ഉയർത്താൻ കഴിഞ്ഞ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഹാഥ്റാസ് വിഷയത്തിൽ കാണാനായത്.
IndiaOct 4, 2020, 12:10 PM IST
സംസ്കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ല, ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ഹാഥ്റാസ് പെൺകുട്ടിയുടെ ബന്ധുക്കൾ
ആരെയും അടുത്ത് പോകാന്‍ അനുവദിക്കാതെ പുലര്‍ച്ചെ 2.30ഓടെയാണ് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു.
IndiaOct 4, 2020, 10:44 AM IST
'പിന്തുടരും, വഴിതടയും'; പ്രതികള്‍ ഇതിന് മുന്‍പും അപമാനിച്ചിരുന്നതായി ഹാഥ്റാസ് പെണ്‍കുട്ടിയുടെ അമ്മ
മകള്‍ വീടിന് പുറത്ത് ആവശ്യങ്ങള്‍ക്ക് പോവുമ്പോള്‍ കാലുകള്‍ കൊണ്ട് അവര്‍ വഴി തടയുമായിരുന്നു. സന്ദീപ്, ലവ്കുശ് എന്നിവര്‍ പെണ്‍കുട്ടിയെ പിന്തുടരുമായിരുന്നുമെന്നും ദളിത് പെണ്‍കുട്ടിയുടെ അമ്മ
IndiaOct 4, 2020, 10:03 AM IST
യോഗിജിയുടെ നാട്ടില്‍ വനിതാ പൊലീസില്ലേ; പ്രിയങ്കയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തതിനെതിരെ ശിവസേന
യോഗിജിയുടെ രാജ്യത്ത് വനിതാ പൊലീസില്ലേയെന്നാണ് പ്രിയങ്കയെ കയ്യേറ്റം ചെയ്യുന്ന ചിത്രം പങ്കുവച്ച് സഞ്ജയ് റാവത്ത് ചോദിക്കുന്നത്. പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിക്കുന്ന പൊലീസുകാരന്റെ ചിത്രം ഇതിനോടകം രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
IndiaOct 4, 2020, 9:01 AM IST
പെണ്‍കുട്ടികളെ മൂല്യമുള്ളവരാക്കി വളര്‍ത്തൂ; അധികാരം കൊണ്ട് മാത്രം പീഡനം തടുക്കാനാവില്ല ബിജെപി എംഎല്‍എ
പെണ്മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ അവരെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ല
IndiaOct 3, 2020, 3:10 PM IST
ബിഹാറില്‍ ക്രൂരപീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഹാറിലും സമാനമായ ക്രൂരത നടക്കുന്നത്.