ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍  

(Search results - 11)
 • Tawhid Abdullah Chairman, Dubai Gold and Jewellery Group

  pravasamFeb 10, 2020, 7:37 PM IST

  ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് സമ്മാനമായി നല്‍കിയത് 40 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ നാണയങ്ങള്‍

  ഇത്തവണത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇരുനൂറിലധികം വിജയികള്‍ക്ക് 40 ലക്ഷത്തിലധികം ദിര്‍ഹത്തിന്റെ സ്വര്‍ണനാണയങ്ങളാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനിച്ചത്. ദുബായിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അഞ്ചാഴ്ച നീണ്ടുനിന്ന സമ്മാന പദ്ധതി സംഘടിപ്പിച്ചത്.  പ്രതിദിനം 75 സ്വര്‍ണനാണയങ്ങള്‍ വീതം ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചുകൊണ്ട്, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഈ പ്രത്യേക സമ്മാനപദ്ധതി, ഫെസ്റ്റിവലിലെത്തന്നെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായിരുന്നു.

 • Sreejith Dubai Raffle

  pravasamJan 20, 2020, 8:22 PM IST

  10 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനെ യുഎഇയില്‍ ഭാഗ്യം കടാക്ഷിച്ചത് ഇങ്ങനെ

  വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് പറയുമെങ്കിലും ഇത് ജീവിതത്തില്‍ പാലിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്. അവരിലൊരാളാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശ്രീജിത്ത്. പത്ത് വര്‍ഷത്തെ ഭാഗ്യപരീക്ഷണങ്ങള്‍ ശ്രീജിത്തിന് ഇതുവരെയും നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ ഒരു പതിറ്റാണ്ട് നീണ്ട ക്ഷമയുടെ ഫലമെന്നോണം ഇന്ന് രണ്ട് ലക്ഷം ദിര്‍ഹവും (38 ലക്ഷത്തിലധകം ഇന്ത്യന്‍ രൂപ) ഒരു ഇന്‍ഫിനിറ്റി QX50 കാറുമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

 • DSF Lucky draw winners

  pravasamJan 3, 2020, 12:32 PM IST

  ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍; മലയാളികള്‍ക്ക് 6.6 ലക്ഷത്തിന്റെ സ്വര്‍ണ സമ്മാനം

  സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും 34,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം സമ്മാനം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് മലയാളികളെ ഭാഗ്യം തുണച്ചത്.

 • Dubai Super Sale

  pravasamDec 23, 2019, 11:12 PM IST

  90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ 12 മണിക്കൂര്‍ വ്യാപാര മേള വരുന്നു

  ഷോപ്പിങ് ഫെസ്റ്റിവലിന് കാത്തിരിക്കുകയാണ് ദുബായ് നഗരം. 26, 27 തീയ്യതികളില്‍ ഡൗണ്‍ ടൗണ്‍ ബുര്‍ജ് പാര്‍ക്കില്‍ നടക്കുന്ന രണ്ട് ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.

 • Dubai City of Gold

  pravasamDec 23, 2019, 3:35 PM IST

  ദുബായ് സിറ്റി ഓഫ് ഗോൾഡിന്റെ 25 വർഷം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് നഗരം

  വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി 200 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോൾഡ് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

 • Dubai Sale

  pravasamJan 28, 2019, 5:43 PM IST

  ദുബായില്‍ 90 ശതമാനം വിലക്കുറവോടെ മൂന്ന് ദിവസത്തെ മെഗാ സെയില്‍ വരുന്നു

  ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 90 ശതമാനം വിലക്കുറവുമായി മെഗാ ഡിസ്കൗണ്ട് സെയില്‍ വരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ നടക്കുന്ന അവസാനത്തെ സൂപ്പര്‍ സെയിലായിരിക്കും ഇത്.

 • joy alukkas

  NEWSJan 7, 2019, 4:05 PM IST

  ജോയ് ആലുക്കാസ് നറുക്കെടുപ്പ്; ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ പ്രഖ്യാപിച്ചു

  ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന ഗോള്‍ഡ് ജ്വല്ലറി റാഫിളില്‍ മൊത്തം 32 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കും. ഇതു കൂടാതെ ഫെബ്രുവരി രണ്ടിന് ഒരു കിലോ സ്വര്‍ണ്ണം നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് സമ്മാനമായി നല്‍കും.

 • undefined

  pravasamDec 26, 2018, 10:06 AM IST

  ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍; തുടക്കം 12 മണിക്കൂര്‍ സൂപ്പര്‍ സെയിലിലൂടെ

  ദുബായ്: ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്.

 • Dubai Sale

  pravasamDec 25, 2018, 3:32 PM IST

  90 ശതമാനം ഡിസ്‍കൗണ്ടുമായി നാളെ ദുബായില്‍ സൂപ്പര്‍ സെയില്‍

  ദുബായ്: ദുബായില്‍ ഇനി ഷോപ്പിങ് ഉത്സവങ്ങളാണ് വരാനിരിക്കുന്നത്. ഷോപ്പിങ് പ്രേമികള്‍ കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും. 3200 ഔട്ട്‍ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.

 • Dubai Shopping Festival

  pravasamDec 11, 2018, 4:21 PM IST

  90 ശതമാനം വരെ ഡിസ്കൗണ്ടുമായി ദുബായില്‍ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍

  ദുബായ്: ദുബായില്‍ ഇനി ഷോപ്പിങ് ഉത്സവങ്ങളാണ് വരാനിരിക്കുന്നത്. ഷോപ്പിങ് പ്രേമികള്‍ കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. 3200 ഔട്ട്‍ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.

 • undefined

  pravasamOct 5, 2018, 11:37 PM IST

  ലോകം ദുബായിലേക്ക്; ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു

  ദുബായ്: 24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ദുബായ് നഗരത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്ത് ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ദുബായ് ടൂറിസം വകുപ്പിന് കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്‍.