ദുബൈ കോടതി
(Search results - 15)pravasamDec 12, 2020, 10:48 PM IST
വീഡിയോ ഗെയിമില്‍ ജയിച്ചതിനെച്ചൊല്ലി തര്‍ക്കം; സഹോദരന്മാരുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണ് നഷ്ടമായി
വീഡിയോ ഗെയിമില്‍ ജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ച രണ്ട് അറബ് സഹോദരന്മാര്ക്കെതിരെ ദുബൈ കോടതിയില്‍ വിചാരണ തുടങ്ങി.
pravasamDec 11, 2020, 10:49 AM IST
പെട്രോളുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു
പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. സ്വയം തീകൊളുത്തുമെന്നും സ്ഥാപനത്തിന് തീയിടുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
pravasamNov 27, 2020, 7:48 PM IST
തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രവാസിക്കെതിരെ വിചാരണ തുടങ്ങി
തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ദുബൈയില്‍ 24കാരനെതിരെ വിചാരണ തുടങ്ങി. പാകിസ്ഥാന് സ്വദേശിയായ ഇയാള്‍ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി കൊണ്ടാണ് സുഹൃത്തിനെ കുത്തിയത്. കുത്തേറ്റ പാകിസ്ഥാന് സ്വദേശി ചികിത്സ തേടിയിരുന്നില്ല. പിറ്റേ ദിവസമാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇയാള്‍ മരിച്ചത്.
pravasamNov 24, 2020, 11:38 PM IST
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുഎഇയില്‍ യുവാവിനെതിരായ കുറ്റങ്ങള്‍ കോടതി റദ്ദാക്കി
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെത്തിയ യുവാവിനെതിരായ കുറ്റങ്ങള്‍ ദുബൈ പ്രാഥമിക കോടതി റദ്ദാക്കി. പരാതിക്കാരിയും കുറ്റാരോപിതനായിരുന്ന യുവാവും തമ്മില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചതോടെയാണ് കോടതി, തുടര്‍ നടപടികള്‍ റദ്ദാക്കിയത്. 10,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ സ്നാപ്പ് ചാറ്റിലൂടെ യുവതിയുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു 33കാരനായ സ്വദേശി യുവാവിന്റെ ഭീഷണി.
pravasamNov 23, 2020, 2:21 PM IST
മാസ്കുകള്‍ മോഷ്ടിച്ചുവിറ്റു; യുഎഇയില്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ ഇന്ത്യക്കാരന് ശിക്ഷ
മാസ്കുകള്‍ മോഷ്ടിച്ചുവിറ്റ കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബൈയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ. വെയര്‍ഹൌസ് സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ഇയാള്‍ 8400 ദിര്‍ഹം വിലവരുന്ന മാസ്കുകള്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമിക്കുന്നതിനിടെ പൊലീസിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങുകയായിരുന്നു. ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം. 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
pravasamNov 8, 2020, 12:54 PM IST
കോടികളുണ്ടായിരുന്ന അക്കൗണ്ടില്‍ ചില്ലിക്കാശില്ല; യുഎഇയിലെ ബാങ്ക് ഉത്തരവാദിയെന്ന് കോടതി
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ സംഭവത്തില്‍ യുഎഇയിലെ ബാങ്ക് 55 ലക്ഷം ദിര്‍ഹം ഉപഭോക്താവിന് നല്‍കണമെന്ന് കോടതി വിധി. ബാങ്കിലെ ഒരു ജീവനക്കാരനാണ് മറ്റൊരാളുമായി ചേര്‍ന്ന് പണം തട്ടിയത്. ഉപഭോക്താവായി ഭാവിച്ച് ബാങ്കിലെത്തിയ പ്രതികളിലൊരാള്‍ ജീവനക്കാരന്റെ സഹായത്തോടെ പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
pravasamNov 6, 2020, 11:12 PM IST
'അമേരിക്കന്‍ യുവതി'യെന്ന പേരില്‍ ഡേറ്റിങിന് ക്ഷണം; യുഎഇയില്‍ പൈലറ്റിനെ കൊള്ളയടിച്ചു
സ്ത്രീയെന്ന വ്യാജന ഡേറ്റിങിന് ക്ഷണിച്ച് പൈലറ്റിനെ കൊള്ളയടിച്ച സംഭവത്തില്‍ 26കാരനെതിരെ ദുബൈ കോടതിയില്‍ വിചാരണ. കേസില്‍ പ്രതിയായ നൈജീരിയക്കാരന് സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം പൈലറ്റിനെ നഗ്നനാക്കി കെട്ടിയിടുകയും പണം കൊള്ളയടിക്കുകയും പൊള്ളലേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
pravasamNov 6, 2020, 10:08 PM IST
വനിതാ ഡോക്ടറുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുഎഇയില്‍ സോഷ്യല്‍ മീഡിയാ താരത്തിനെതിരെ നടപടി
വനിതാ ഡോക്ടറുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെത്തിയ സോഷ്യല്‍ മീഡിയാ താരത്തിനെതിരെ നടപടി. 10,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ സ്നാപ്പ് ചാറ്റിലൂടെ ഡോക്ടറുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു 33കാരനായ സ്വദേശി യുവാവിന്റെ ഭീഷണി.
pravasamOct 30, 2020, 9:42 AM IST
അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് ഇന്ത്യകാരന് ഉള്‍പ്പെടെ 10 പേര്‍ക്ക് യുഎഇയില്‍ ശിക്ഷ
യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് 10 നാവികര്‍ക്ക് ശിക്ഷ. സംഘത്തിലെ ഓരോരുത്തര്‍ക്കും ആറ് മാസം ജയില്‍ ശിക്ഷയാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ ജുലൈയിലാണ് യുഎഇ കോസ്റ്റ് ഗാര്‍ഡ് ഇവരെ അറസ്റ്റ് ചെയ്തത്.
pravasamOct 26, 2020, 3:55 PM IST
ലിഫ്റ്റില്‍ വെച്ച് യുവതിയെ അപമാനിച്ച വിദേശി യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു
ലിഫ്റ്റില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച യുവാവിന് ദുബൈ പ്രാഥമിക കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പിടിക്കപ്പെട്ടപ്പോള്‍ താന്‍ യുവതിയെ പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി വിധിച്ചു.
pravasamOct 15, 2020, 11:37 PM IST
വിമാനത്താവളത്തിലെ ടോയ്ലെറ്റില് വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചു; യുഎഇയില്‍ ശുചീകരണ തൊഴിലാളിക്ക് ശിക്ഷ
വിമാനത്താവളത്തിലെ ടോയ്ലെറ്റില് പെണ്‍ക്കുട്ടിയെ പൂട്ടിയിടുകയും അപമര്യാദയായി സ്പര്‍ശിക്കുകയും ചെയ്ത സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
pravasamOct 13, 2020, 7:44 PM IST
യുഎഇയില്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട് മസാജിന് പോയ ഇന്ത്യക്കാരനെ കൊള്ളയടിച്ചു
മസാജിനായി വിളിച്ചുവരുത്തി പണവും ബാങ്ക് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് വിദേശ വനിതകള്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 28ഉം 31ഉം വയസ് പ്രായമുള്ള നൈജീരിയക്കാരാണ് 40കാരനായ ഇന്ത്യക്കാരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണത്തിന് പുറമെ കാര്‍ഡ് കൈക്കലാക്കി അതില്‍ നിന്ന് 33,600 ദിര്‍ഹവും കൊള്ളയടിച്ചു. കേസിലെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
pravasamOct 9, 2020, 10:58 PM IST
ക്ലിനിക്കില്‍ വെച്ച് യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ഇന്ത്യന്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി
ക്ലിനിക്കില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ പ്ലാസ്റ്റിക് സര്‍ജനെ ദുബായ് പ്രാഥമിക കോടതി കുറ്റവിമുക്തനാക്കി. ബോട്ടോക്സ് ഇഞ്ചക്ഷനായി ക്ലിനിക്കിലെത്തിയ അമേരിക്കന്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ആലിംഗനം ചെയ്തുവെന്നുമായിരുന്നു 42കാരനായ ഡോക്ടര്‍ക്കെതിരായ പരാതി.
pravasamOct 5, 2020, 6:09 PM IST
ലിഫ്റ്റില്‍ വെച്ച് യുവതിയെ ശല്യം ചെയ്ത യുവാവിനെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി
ലിഫ്റ്റില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച യുവാവിനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. പിടിക്കപ്പെട്ടപ്പോള്‍ താന്‍ യുവതിയെ പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
pravasamAug 28, 2020, 3:59 PM IST
മദ്യ ലഹരിയില്‍ സ്ത്രീയെ അപമാനിച്ചു; ദുബൈയില്‍ യുവാവിന് ശിക്ഷ
മദ്യ ലഹരിയില്‍ ഫിലിപ്പൈന്‍ സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിന് ദുബൈ കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വെച്ച് ജൂണ്‍ എട്ടിനായിരുന്നു സംഭവം നടന്നത്. സന്ദര്‍ശക വിസയില്‍ ദുബായില്‍ താമസിക്കുകയായിരുന്ന 38കാരനാണ് ശിക്ഷിക്കപ്പെട്ടത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.