ദുബൈ വിമാനത്താവളം
(Search results - 12)pravasamJan 16, 2021, 9:59 PM IST
പഴങ്ങള്ക്കിടയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; സന്ദര്‍ശക വിസയിലെത്തിയ യുവാവ് അറസ്റ്റില്‍
പഴങ്ങള്‍ നിറച്ച പെട്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
pravasamJan 9, 2021, 11:04 PM IST
കൊവിഡ് സാഹചര്യത്തിലും ദുബൈയ്ക്ക് ഉണർവ് ; 2020ൽ ദുബൈ എയർപോർട്ടിലുടെ യാത്രചെയ്തത് 17 ദശലക്ഷത്തിലധികം പേര്
കൊവിഡ് സാഹചര്യത്തിലും ദുബൈ തങ്ങളുടെ ആവേശവും പ്രതാപവും പതിയെ വീണ്ടെടുക്കുന്നു. ഇതിന്റെ വലിയ സൂചകമാണ് ജി.ഡി.ആർ.എഫ്.എ കഴിഞ്ഞ ദിവസം പുറത്തുവിട്ട യാത്രക്കാരുടെ കണക്ക്. 2020ൽ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലധികം പേരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വെളിപ്പെടുത്തി.
pravasamDec 9, 2020, 6:34 PM IST
വരും ദിവസങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി അധികൃതര്‍
ക്രിസ്മസ് അവധിക്കാലത്ത് തങ്ങളുടെ രണ്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നതിന് പുറമെ സ്വദേശികളും വിദേശികളുമെല്ലാം വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കാരണം വിമാനത്താവളത്തില്‍ ഈ ദിവസങ്ങളില്‍ വലിയ ജനത്തിരക്കേറുമെന്നാണ് മുന്നറിയിപ്പ്.
pravasamDec 8, 2020, 10:29 PM IST
ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ മുന്‍കൂര്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മുന്‍കൂര്‍ കൊവിഡ് പി.സി.ആര് പരിശോധന നടത്തേണ്ടതില്ലെന്ന് ദുബൈയിലെ എയര്‍പോര്‍ട്ട് കണ്ട്രോള് സെന്റര്‍ അറിയിച്ചു. പകരം ദുബൈയിലെത്തിയ ശേഷം ഇവര്‍ കൊവിഡ് പരിശോധന നടത്തിയാല്‍ മതിയാവും.
pravasamDec 7, 2020, 11:27 PM IST
ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശനം അനുവദിച്ചു
ദുബൈ വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ കുടുങ്ങിയ ഇരുനൂറോളം ഇസ്രയേലി ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം അനുവദിച്ചു. തെല്‍ അവീവില്‍ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് ചില തെറ്റിദ്ധാരണകളുടെ പേരിലാണ് ആദ്യം പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
pravasamDec 2, 2020, 3:54 PM IST
ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി
യുഎഇയും ഇസ്രയേലും സാധാരണ ബന്ധം സ്ഥാപിച്ച ശേഷം ചരിത്രം കുറിച്ചുകൊണ്ട് ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി. ഇസ്രയേലി വിമാനക്കമ്പനിയായ ഇസ്ര്എയറിന്റെ 6H 663 വിമാനമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്.
pravasamOct 23, 2020, 10:27 AM IST
ജോലി അന്വേഷിച്ച് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിസാ ചട്ടങ്ങള്‍ പാലിക്കാത്തതിന് നിരവധി ഇന്ത്യക്കാര്‍ക്ക് അടുത്തിടെ യുഎഇയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുതെന്നാണ് അധികൃതരുടെ അറിയിപ്പ്.
pravasamOct 15, 2020, 11:37 PM IST
വിമാനത്താവളത്തിലെ ടോയ്ലെറ്റില് വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചു; യുഎഇയില്‍ ശുചീകരണ തൊഴിലാളിക്ക് ശിക്ഷ
വിമാനത്താവളത്തിലെ ടോയ്ലെറ്റില് പെണ്‍ക്കുട്ടിയെ പൂട്ടിയിടുകയും അപമര്യാദയായി സ്പര്‍ശിക്കുകയും ചെയ്ത സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
pravasamOct 15, 2020, 10:41 PM IST
ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിബന്ധന
ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധന. ട്രാവല്‍ ഏജന്റുമാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
pravasamOct 15, 2020, 6:57 PM IST
സന്ദര്‍ശക വിസയിലെത്തി ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവരെ തിരിച്ചയച്ചു
സന്ദര്‍ശക വിസയില്‍ ദുബൈ വിമാനത്താവളത്തിലെത്തിയ ഇരുനൂറോളം പേര് പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചു. സന്ദര്‍ശക വിസയിലെത്തുന്നവരുടെ പക്കല്‍ രാജ്യത്ത് താമസിക്കാനായി 2000 ദിര്‍ഹമെങ്കിലും കൈവശം വേണമെന്നും ഹോട്ടല്‍ ബുക്കിങ് രേഖകളടക്കം ഹാജരാക്കണമെന്നുമുള്ള നിബന്ധനയാണ് ഇവര്‍ പാലിക്കാത്തിരുന്നത്. വിവിധ രാജ്യക്കാരായ നിരവധിപ്പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
pravasamOct 14, 2020, 7:54 PM IST
ഇരുനൂറോളം പാകിസ്ഥാന് പൗരന്മാര് ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങി
സന്ദര്‍ശക വിസയിലെത്തിയ ഇരുനൂറോളം പാകിസ്ഥാന് പൗരന്മാര് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. പാകിസ്ഥാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രാദേശിക മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ദുബൈയിലെ പാകിസ്ഥാന് കോണ്‍സുലേറ്റ് അറിയിച്ചത്.
pravasamOct 8, 2020, 3:53 PM IST
ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് പ്രവേശന അനുമതി നല്കി; നടപടികള്‍ പൂര്‍ത്തിയാക്കിയത് പ്രത്യേക സംഘം
കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്, വിമാനത്താവളത്തിലെയും പാസ്പോര്‍ട്ട് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേം ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.