ദുബൈ ഹെല്‍ത്ത്
(Search results - 5)pravasamMar 20, 2021, 4:57 PM IST
അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയള്ക്കും നാളെ മുതല്‍ അനുമതി നല്കി ദുബൈ ഹെല്‍ത്ത് അതോരിറ്റി
അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ നടത്താന്‍ ദുബൈയിലെ ആശുപത്രികള്‍ക്ക് ഹെല്‍ത്ത് അതോരിറ്റി അനുമതി നല്കി. കൊവിഡ് സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവര്‍ക്ക് മുന്‍ഗണന നല്കുന്നതിനായും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആരോഹ്യ സംവിധാനങ്ങളെ തയ്യാറാക്കുന്നതിന്റെയും ഭാഗമായി അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് അധികൃതര്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.
pravasamFeb 17, 2021, 11:34 PM IST
ദുബൈയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര് കോഡ് നിര്‍ബന്ധം
ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കൊവിഡ് പി.സി.ആര് പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര് കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര് കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.
pravasamJan 24, 2021, 5:55 PM IST
ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് പുതിയ ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും നിയമിച്ച് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
ദുബൈ ഹെല്‍ത്ത് അതിരോറ്റിക്ക് (ഡി.എച്ച്.എ) പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും നിയമിച്ച്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
pravasamJan 21, 2021, 4:34 PM IST
ദുബൈയില്‍ അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
അത്യാവശ്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ദുബൈയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം. ദുബൈ ഹെല്‍ത്ത് അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തീരുമാനം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
pravasamSep 13, 2020, 6:04 PM IST
ദുബൈയില്‍ കൊവിഡ് പി.സി.ആര് പരിശോധനയുടെ നിരക്ക് കുറച്ചു
കൊവിഡ് രോഗബാധ കണ്ടെത്താനുള്ള പി.സി.ആര് ടെസ്റ്റിന്റെ നിരക്ക് കുറച്ചതായി ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. ഇനി മുതല്‍ പരിശോധനയ്ക്ക് 250 ദിര്‍ഹമായിരിക്കും ഈടാക്കുക. പൊതുജനങ്ങള്‍ക്ക് പരിശോധന കൂടുതല്‍ പ്രാപ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരക്ക് കുറച്ചത്.