Search results - 38 Results
 • rajitha

  column18, Jan 2019, 4:34 PM IST

  പ്രവാസിയെന്ന വേഷം ഒരിക്കല്‍ കെട്ടിയാല്‍ അഴിച്ചുവയ്ക്കാന്‍ പാടാണ്...

  'സജി ചേട്ടാ, ഇനി നാട്ടിൽ പൊക്കൂടെ?' എന്ന് ചോദിച്ചപ്പോൾ 'പോണമെടോ വീട് പണിയുടെ കടം ഒന്ന് തീര്‍ന്നിട് വേണം. പിന്നെ, നാട്ടിൽ കൂടണം.
  നിനക്കറിയാമോ എന്റെ പുതിയ വീട് ഒരു കമുകിൻ തോട്ടത്തിനു നടുവിൽ ആണ്. ഇറയത്തിരുന്നാൽ നല്ല കാറ്റാണ്. പുള്ളി വീടിനെ കുറിച്ച് വാചാലനായി. 'ഇനിയുള്ള കാലം അവിടെ ഒരു കസേര ഒക്കെ ഇട്ടു കാറ്റും കൊണ്ട് ഇരിക്കണം.' സജി ചേട്ടൻ അതും പറഞ്ഞു ചിരിച്ചു. 

 • ps anil kumar

  column16, Jan 2019, 3:08 PM IST

  പ്രാഞ്ചിയേട്ടനിലെ അരിപ്രാഞ്ചി ഇതിനെക്കാൾ എത്രയോ ഭേദമാണ്...

  ഞങ്ങൾ തിരിച്ചു റൂമിലെത്തി. അല്‍പസമയം കഴിഞ്ഞ് രാമനും എത്തി. ഒന്നിച്ചൊരേക്ലാസിൽ, ഒരേ ബഞ്ചിലിരുന്ന് പഠിച്ചവർ വർഷങ്ങൾക്കു ശേഷം ഒന്നിച്ചൊരേ കട്ടിലിൽ ഒന്നിച്ചിരുന്നപ്പോൾ കാലം മറന്നു, പ്രായം മറന്നു. ഇന്നുകളുടെ വ്യാകുലതകൾ മറന്നു. മനസ്സ് കൊച്ചുകുട്ടികളുടേതായി മാറി. പഴയ സ്കൂളങ്കണത്തിലേക്ക് പറന്നുപറന്നു പോയി.

 • deshantharam

  column14, Jan 2019, 7:16 PM IST

  മരണാനന്തര ചടങ്ങുകൾക്ക് ആറിൽ താഴെ പേർ മാത്രം; ഇന്ന് ഇവിടം ഒരു ദേവാലയം!

  സ്വന്തം ജീവിത കാലത്ത് കാഫ്ക മൂന്ന് ചെറുകഥാ സമാഹാരങ്ങൾ മാത്രമേ പ്രസിദ്ധികരിച്ചിട്ടുള്ളു. ഇതിൽ “മെറ്റമോർഫോസിസ്” എന്ന പ്രസിദ്ധമായ ചെറുകഥയും ഉള്‍പ്പെടുന്നു മരണശേഷം ലഭിച്ച രാജ്യാന്തര പ്രശസ്തിയും ആരാധക വൃന്ദവും അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച മൂന്ന് നോവലുകളുടെ പേരിലാണ്. അമേരിക്ക, ദിട്രയൽ, ദികാസിൽ എന്നിവയാണ് ആ അപൂർണമായ കൃതികൾ. 

 • deshaa

  column13, Jan 2019, 5:15 PM IST

  ഇന്ത നാട് താൻ വാഴ്‌കൈ, ഇത് താൻ ഉയിര്...

  പിന്നെയും  ഞാൻ ഫിറോസിനെ കണ്ടു. അയാളെ കാണുമ്പോഴെല്ലാം വര്‍ഷങ്ങളുടെ കണക്കെടുക്കാതെ നിസ്സംഗരായി ഈ മരുഭൂമിയിൽ ജീവിച്ചു തീർക്കുന്ന പേരില്ലാത്ത അനേകരെ കുറിച്ച് ഞാൻ ഓർത്തു. ഓടിയോടിമറഞ്ഞു പോകുന്ന പുരുഷാരത്തിൽ എത്രയെത്ര ഫിറോസുമാർ, സുഖദുഃഖ വേർതിരിവുകൾ അറിയാതെ, ഒരേ ചിന്തയും ഒരേ പ്രവൃത്തിയും മടിയില്ലാതെ മടുപ്പില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്നു.
   

 • deshantharam

  column12, Jan 2019, 5:19 PM IST

  'അക്കൽ അക്കൽ മാഷാ അള്ളാ ബച്ചാ ഇത്തനീൻ ഈജി', കഴിച്ചോളൂ, കഴിച്ചോളൂ ദൈവം സഹായിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാകട്ടെ എന്ന്

  അങ്ങനെ ഇല ഒപ്പിക്കാനായി  തപ്പിനടന്നപ്പോഴാണ്  ഞങ്ങൾ  താമസിക്കുന്ന ഫ്ലാറ്റിന്‍റെ വഴിയിൽ ഒരു അറബിവില്ല കണ്ടത്. നല്ല ഭംഗിയുള്ള വില്ല. മതിൽകെട്ടിനുള്ളിൽ മുറ്റത്തു നിറയെ വൃക്ഷങ്ങൾ ഈന്തപ്പനയും മാവും ഞാവലുമൊക്കെ. ഏറെ ഉയരമില്ലാത്ത മതിലിലൂടെ മരക്കൊമ്പുകൾ പുറത്തേക്ക് എത്തിനോക്കുന്നു. നാലുചുറ്റും മതിലുള്ള വീടിന്‍റെ പുറകുവശത്തായി കുറേ വാഴകൾ. അവയുടെ ഇലകൾ പുറത്തേക്ക് നോക്കി എന്നെ കൈമാടി വിളിക്കുന്നു. 

 • shibin

  column10, Jan 2019, 6:53 PM IST

  അതിനു മുമ്പോ, പിമ്പോ ഇത്രയും ആഴത്തിൽ ഞാൻ ഉറങ്ങിയിട്ടില്ല!

  റൂമിൽ കയറി ബാഗ് എടുത്തു വയ്ക്കുന്നതിനിടയിൽ ട്രാവൽ ഏജന്‍റ് പറഞ്ഞത്  എല്ലാം ഒരിക്കൽ കൂടി ഓർത്തു. അവിടെ എയർപോർട്ടിൽ എന്നെ വിളിക്കാൻ വണ്ടി വരും. താമസം ഹോട്ടലിൽ ആണ്. 300 ദിർഹം ഡെപ്പോസിറ്റ് നൽകണം. വിസ വരാൻ താമസം വന്നാൽ ഓരോ ദിവസവും 60 ദിർഹം നൽകണം. കേട്ടപ്പോൾ ബോധിച്ചു. വിളിക്കാൻ വണ്ടി, താമസിക്കാൻ ഹോട്ടൽ, റെഡി!!
   

 • siju

  column9, Jan 2019, 5:49 PM IST

  'ഇന്നെന്‍റെ പാത്തുവിന്‍റെ പിറന്നാളാണ്' പറഞ്ഞുകൊണ്ടയാള്‍ പൊട്ടിക്കരഞ്ഞു

  വാഹനം ആ വീതികുറഞ്ഞ പാതയിലൂടെ  മുന്നോട്ട് കുതിച്ചു. വാഹനത്തിൽ കയറിയിരുന്നയാൾ എന്നോട്  ഒരു വാക്കുപോലും ചോദിക്കാൻ നിൽക്കാതെ ഡാഷ് ബോർഡിലിരിക്കുന്ന കുടിവെളളം ആർത്തിയോടെ  കുടിച്ചു തീർത്തു. ഞാനയാളോട് പേര് പറഞ്ഞു. വിരോധമില്ലെങ്കിൽ താങ്കളുടെ പേര് പറയാമോ എന്നും ചോദിച്ചു.

 • deshantharam

  column8, Jan 2019, 3:56 PM IST

  അദ്ദേഹത്തിന് രണ്ട് കണ്ണിനും കാഴ്ചയില്ലായിരുന്നു

  ഞങ്ങള്‍ തിരിച്ചിറങ്ങി പോരുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. വിദേശിയായ അദ്ദേഹം മലയാളം പഠിച്ച് മനോഹരമായി തെറ്റുകൂടാതെ സംസാരിക്കുന്നതു കണ്ടപ്പോള്‍ വളരെ ബഹുമാനം തോന്നി. മണലാരണ്യത്തില്‍ വരുന്ന ചില പ്രവാസികള്‍ അന്യഭാഷക്കാരെ ആദ്യം പഠിപ്പിക്കുക തെറിപറയാനാണ്.

 • deshantharam

  column7, Jan 2019, 6:46 PM IST

  ഈ ആയിരങ്ങളോട് നന്ദി പറഞ്ഞാലാണ് പ്രവാസജീവിതം പൂര്‍ത്തിയാകുന്നത്...

  പാതിരാവിലും ഈ പ്രവർത്തകർ തലങ്ങും വിലങ്ങും ഓടുന്നു. ഫോൺ വിളിക്കുന്നു. നിർദേശങ്ങൾ കൈമാറുന്നു, പൂട്ടിയ കട തുറപ്പിച്ചു ഫോട്ടോസ്റ്റാറ്റ് എടുക്കുന്നു. ആദ്യം വേണ്ടത് മരിച്ച ആളുടെ മാതാപിതാക്കളുടെ അപേക്ഷയാണ്. അത് എംബസ്സിയിൽ രാവിലെ കിട്ടിയിരിക്കണം. മൃതദേഹം നാട്ടിലേക്കയക്കണം എന്ന സത്യവാങ്മൂലം  ലഭിച്ചാൽ പിന്നീട് ഡോക്ടറുടെയും പോലീസിന്‍റേയും സർട്ടിഫിക്കറ്റാണ്.

 • praveesh kv

  column6, Jan 2019, 2:51 PM IST

  അദ്ദേഹം കേരളത്തില്‍ വരുന്നതിനായി, ഞാന്‍ കാത്തിരിക്കുകയാണ്...

   'കുറച്ചു പൈസ എന്‍റെ കൈയിലുണ്ട് ഒരു ലോൺ എടുത്താൽ ഒരു നല്ല വീടെടുക്കാം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്നെ സഹായിക്കാം. കുറേശ്ശെ തന്നു തീർത്താൽ മതി'. ഇന്നത്തെ കാലത്ത് ഇത് പോലെ സഹായിക്കുന്നവർ ഉണ്ടോ, ഇത്രയും നന്മ നിറഞ്ഞവർ

 • deshantharam jaccob

  column5, Jan 2019, 12:51 PM IST

  എന്നാലും എന്‍റെ അച്ചായാ, എന്തൊരു ആത്മവിശ്വാസമാണിത്...

  അള്‍സറിനു രണ്ടു ഓപ്പറേഷന്‍ കഴിഞ്ഞ അച്ചായന്‍ ഇനിയും സൂക്ഷിച്ചില്ലെങ്കില്‍ അത് അപകടം ആണെന്ന് ഡോക്ടര്‍ അന്ത്യശാസനയും കൊടുത്തിട്ടുണ്ട്. ഒന്ന് രണ്ടു കൊല്ലത്തെ പരിചയവും അടുപ്പവും കൊണ്ടാണ് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന അച്ചായനോട് എരിവിന്‍റെ കാര്യം ഓര്‍മിപ്പിച്ചത്.
   

 • deshantharam

  column3, Jan 2019, 1:05 PM IST

  കണ്ണീർ പടർത്തിയ ആ കാഴ്ച്ചയുടെ ഓർമ്മയാണിത്; പ്രാര്‍ത്ഥനകളോടെ...

  കടലിന്‍റെ ഓരത്ത്‌ നമ്മൾ  തിമർത്താടുകയാണ്. അപ്പോൾ  അങ്ങകലെ  കടൽ  കലിതുള്ളി പാഞ്ഞുവരുന്നത്  നമ്മളാരും അറിഞ്ഞില്ല. 

 • shamzeer

  column2, Jan 2019, 4:11 PM IST

  അറബിക്കഥയിലെ രാജകുമാരിയെപ്പോലെ ഒരു പെണ്ണ്!

  'എന്തായി പൈസ വല്ലതും ശരിയായോ? എന്നൊരു ചോദ്യം' ഇല്ല എന്ന് പറയാതെ തന്നെ എന്‍റെ മൗനത്തിൽ ജ്യേഷ്ഠന് കാര്യം മനസ്സിലായി. നീ എന്താ ഒന്നും മിണ്ടാത്തത്, നീ ഷോപ്പിലേക്ക് വാ. വഴിയുണ്ടാക്കാം. നീ ബേജാറാകണ്ടയെന്നും  അദ്ദേഹം പറഞ്ഞപ്പോൾ തീ പോലെ എരിഞ്ഞ  സങ്കടങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടായി.

 • raj babu

  column31, Dec 2018, 3:37 PM IST

  ഒരു ദൈവത്തെ പോലെ അദ്ദേഹം വന്നു, വിശപ്പിനാല്‍ വലഞ്ഞ എനിക്ക് ഭക്ഷണം തന്നു...

  തണുത്ത് വിറച്ച് ഞാന്‍ ക്യാമ്പ് ബോസ്സിന്‍റെ അടുത്തേക്ക് ചെന്നു (ക്യാമ്പ് ബോസ് ആണ് ഞങ്ങളുടെ ക്യാമ്പിലെ അല്ലെങ്കില്‍ താമസസ്ഥലത്തിലെ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിക്കുന്നത്) "എനിക്ക് നല്ല പനി, അതിനാൽ ഇന്ന് ഡ്യൂട്ടിക്ക് പോകാൻ കഴിയില്ല എന്ന് പറയുക ആണ് ഞാൻ.

 • deshantharam

  column30, Dec 2018, 2:36 PM IST

  ഇങ്ങനെയൊക്കെയാണ് പ്രവാസം നമുക്ക് പ്രിയപ്പെട്ടതാകുന്നത്...

  രണ്ടുമാസം പ്രിയപ്പെട്ടവരോടൊപ്പം അവധിയാഘോഷിക്കാൻ പോയതാണ് അവൻ. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും കെടുത്തി "തലതെറിച്ച" പുതിയ തലമുറയുടെ ഇരുചക്രവാഹനം അവന്റെ ജീവിതത്തിലേക്ക് ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത കറുത്ത നിഴലായി എത്രപെട്ടെന്നാണ് കടന്നു വന്നത്.