ധനുഷിന്റെ പ്രതികരണം

(Search results - 6)

Dhanush

Music28, Jul 2020, 12:26 PM

ധനുഷിന്റെ ജഗമേ തന്തിരം, ലിറിക് വീഡിയോ പുറത്തുവിട്ടു

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു.

Dhanush

Movie News4, Jul 2020, 8:06 PM

കാതല്‍ കൊണ്ടേയ്‍ന് 17 വയസ്, ശെല്‍വരാഘവനോടുള്ള കടപ്പാട് എന്നുമുണ്ടാകുമെന്ന് ധനുഷ്

ധനുഷ് നായകനായ ചിത്രമാണ് കാതല്‍ കൊണ്ടേയ്ൻ. ധനുഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രവുമാണ്. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. ധനുഷിന്റെ സഹോദരൻ ശെല്‍വരാഘവനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ഒരു കൗമാരക്കാരന്റെ കഥാപരിസരമായിരുന്നു ചിത്രം. ചിത്രം 17 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടൻ ധനുഷ്.

Dhanush

Movie News17, Jun 2020, 6:03 PM

ഒടിടി റിലീസല്ല, ധനുഷിന്റെ ജഗമേ തന്തിരം തിയറ്ററുകളില്‍ തന്നെ കാണാം

ധനുഷിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ജഗമേ തന്തിരം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയറ്ററിലായിരിക്കും റിലീസ് ചെയ്യുകയെന്ന് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് വ്യക്തമാക്കുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യില്ല എന്നുതന്നെയാണ് സംവിധായകൻ കൃത്യമായി വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രം വൻ വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Dhanush

Movie News13, Jun 2020, 11:56 PM

രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് ധനുഷ്

തമിഴകത്ത് പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ധനുഷ്. ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടൻ. ധനുഷിന്റെ ആദ്യ ചിത്രങ്ങള്‍ക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ധനുഷ് പറയുന്നു.

Dhanush

Movie News10, Jun 2020, 1:39 PM

ധനുഷ് വീണ്ടും സംവിധായകനാകുന്നു, ചിത്രത്തില്‍ നാഗാര്‍ജുനയും

തമിഴകത്തെ മിന്നും താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി എത്താനുള്ളത്. അതേസമയം ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്നതാണ് വാര്‍ത്ത. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍.

Dhanush

Movie News9, Jun 2020, 6:14 PM

ധനുഷിന്റെ അസുരന് ചൈനീസ് റീമേക്കോ?, വാര്‍ത്തയുടെ സത്യാവസ്ഥ

ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതുന്നതാണ് അസുരൻ. ചിത്രത്തില്‍ മലയാളി താരം മഞ്‍ജു വാര്യരുമായിരുന്നു നായിക. വെട്രിമാരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ല എന്നാണ് സിനിമയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.