നവദീപ് സെയ്നി  

(Search results - 10)
 • <p>വിരാട് കോലി</p>

  IPL 202016, Sep 2020, 10:56 PM

  'വെള്ളത്തിലാശാനായി' മസിലുകാട്ടി കോലി; സിക്സ് പായ്ക്കുമായി നവദീപ് സെയ്നി

  ദുബായ്: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകളെണ്ണിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 19ന് മുംബൈ-ചെന്നൈ മത്സരത്തോടെയാണ് പതിമൂന്നാമത് ഐപിഎല്‍ സീസണ് തുടക്കമാവുക. ഇതുവരെ കിരീടഭാഗ്യം അനുഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ഇത്തവണ കിരീടം കൊണ്ടേ മടങ്ങൂ എന്ന ഉറച്ചവാശിയിലാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ്. കഠിനമായ പരിശീലനത്തിനിടെ ലഭിച്ച ഇടവേളയില്‍ നീന്തല്‍ക്കുളത്തില്‍ മസില്‍പെരുപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് കോലിയും കൂട്ടരും. കൂടെ എ ബി ഡിവില്ലിയേഴ്സും നവദീപ് സെയ്നിയും ഉമേഷ് യാദവുമെല്ലാം ഉണ്ട്. ചിത്രങ്ങള്‍ കാണാം.

 • Navdeep Saini Batting

  Cricket8, Feb 2020, 10:00 PM

  'ഞാന്‍ പുറത്തായില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ': നവദീപ് സെയ്നി

  ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വാലറ്റത്ത് ബാറ്റിംഗ് മികവുകൊണ്ട് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോലും കൈയടി നേടിയത് നവദീപ് സെയ്നിയായിരുന്നു. വാലറ്റത്ത് രവീന്ദ്ര ജഡേജയുമൊത്ത് 76 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാനും സെയ്നിക്കായി.

 • Indian Team

  Cricket7, Feb 2020, 7:06 PM

  അയാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു; യുവതാരത്തെ പിന്തുണച്ച് കപില്‍ ദേവ്

  ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവ പേസര്‍ നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപില്‍ ദേവ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതുകൊണ്ടല്ല സെയ്നിയെ ടീമിലുള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും വിക്കറ്റെടുക്കുന്ന ബൗളറെന്ന നിലയിലാണെന്നും കപില്‍ പറഞ്ഞു.

 • navdeep saini

  Cricket11, Jan 2020, 3:37 PM

  ടി20 റാങ്കിംഗ്:കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍മാര്‍

  ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ ടി20 റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍മാര്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റെടുത്ത നവദീപ് സെയ്നി 146 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 98-ാം സ്ഥാനത്തെത്തി.

 • navdeep saini

  Cricket8, Jan 2020, 11:21 PM

  150 കിലോ മീറ്റര്‍ വേഗം; 'അതിവേഗ' ക്ലബ്ബിലേക്ക് സെയ്നിയും

  ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ നവദീപ് സെയ്നി. ലങ്കയുടെ ഒഷാനൊ ഫെര്‍ണാണ്ടോക്കെതിരെയാണ് 150 കിലോമീറ്ററിലധികം വേഗത്തില്‍ സെയ്നി പന്തെറിഞ്ഞത്.

 • Deepak Chahar

  Cricket19, Dec 2019, 3:05 PM

  വില്ലനായി വീണ്ടും പരിക്ക്; വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

  വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി. പേസ് ബൗളര്‍ ദീപക് ചാഹറിന് പരിക്കേറ്റതിനാല്‍ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ചാഹറിന് പകരക്കാരനായി നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തിനിടെയാണ് ചാഹറിന് പുറം വേദന അവുഭവപ്പെട്ടത്.

   

 • Lance Klusener

  Cricket17, Sep 2019, 6:26 PM

  150 കിലോ മീറ്റര്‍ വേഗം; ഇന്ത്യന്‍ പേസറെ പ്രശംസകൊണ്ട് മൂടി ക്ലൂസ്‌നര്‍

  ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിയെ പ്രശംസകൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നര്‍. 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അധികം ബൗളര്‍മാരൊന്നും ഇന്ത്യന്‍ ക്രിക്കറ്റിലില്ലെന്നും സെയ്നിയെ ഇന്ത്യ കണ്ടെത്തിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച് കൂടിയായ ക്ലൂസ്നര്‍ വ്യക്തമാക്കി.

   

 • Navdeep Saini

  Cricket14, Aug 2019, 1:16 PM

  ഏകദിന അരങ്ങേറ്റം കാത്ത് നവദീപ് സെയ്നി; വിന്‍ഡീസിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

  വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയിലും സമ്പൂര്‍ണ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിനം കൂടിയായിരിക്കുമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

 • Navdeep Saini

  Cricket5, Aug 2019, 5:09 PM

  ആവേശം അല്‍പം കൂടിപ്പോയി; സെയ്നിക്ക് തിരിച്ചടിയായി ഐസിസി തീരുമാനം

  വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിക്ക് ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡ‍ീ മെറിറ്റ് പോയിന്റ് പിഴ ചുമത്തി. മത്സരത്തിലെ അഞ്ചാം ഓവറില്‍ വിന്‍ഡീസ് ബാറ്റ്സ്മാന്‍ നിക്കോളാസ് പൂരന്റെ വിക്കറ്റെടുത്തശേഷം ബാറ്റ്സ്മാന് നേരെ അംഗവിക്ഷേപം

 • India vs West Indies

  Cricket3, Aug 2019, 12:51 PM

  ആദ്യ ടി20: പുതുമുഖങ്ങളെയിറക്കി വിന്‍ഡീസിനെ വിറപ്പിക്കാന്‍ ഇന്ത്യ- സാധ്യതാ ഇലവന്‍

  വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ പുതുമുഖങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിയേക്കും എന്നാണ് സൂചനകള്‍