നിയമസഭാ തെരഞ്ഞെടുപ്പ്

(Search results - 523)

up

IndiaMay 30, 2021, 4:36 PM IST

'ബിജെപിക്കെതിരെ യുപിയിൽ പ്രചാരണം നടത്തും'; മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍

നിയമങ്ങൾ പിൻവലിക്കാതെ ഉത്തർപ്രദേശിൽ തെരഞ്ഞടുപ്പ് നേരിടാനാണ്  തീരുമാനമെങ്കിൽ വലിയ നഷ്ടം ബിജെപിക്കുണ്ടാകുമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

• undefined

KeralaMay 20, 2021, 7:21 PM IST

സത്യവാചകം ഏറ്റുചൊല്ലി മുഖ്യമന്ത്രിയും 20 മന്ത്രിമാരും അധികാരമേറ്റു

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സത്യപ്രതിജ്ഞ ചെയ്ത അതേ വേദിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിലെ 13-ാമത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാറിനും തുടര്‍ഭരണം നേടാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തെരഞ്ഞെടുപ്പുകളിലും ജനം മുന്നണികളെ മാറി മാറി പരീക്ഷിച്ചപ്പോള്‍, പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടത് മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ തുടര്‍ഭരണം സ്വന്തമാക്കി. ഗവര്‍ണ്ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകം സഗൗരവം ഏറ്റ് ചൊല്ലി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും മാത്രമാണ് പുതിയ മന്ത്രിസഭയിലുള്ളത്. മറ്റെല്ലാവരും  പുതുമുഖങ്ങള്‍‌.

• undefined

Kerala Elections 2021May 20, 2021, 1:50 PM IST

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി സെന്‍ട്രല്‍ സ്റ്റേഡിയം

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തിനിടെയില്‍ 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് വേദിയിലും പന്തലിലും ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 80,000 സ്ക്വയര്‍ ഫീറ്റോളം വരുന്ന വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് 500 പേരായി ആളുകളുടെ എണ്ണം ചുരുക്കി. കേരളം പോലൊരു സംസ്ഥാനത്ത് 500 വലിയ സംഖ്യയല്ലെന്നായിരുന്നു വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തുടര്‍ഭരണത്തിനായി സത്യപ്രതിജ്ഞ ചെയ്യാനെത്തുമ്പോള്‍ സെന്‍‌ട്രല്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കൊടി പുതച്ചിരിക്കുകയാണ്. ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്ഷസാക്ഷി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മന്ത്രി സംഘം തിരിവനന്തപരത്തേക്ക് തിരിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം. ആലപ്പുഴ വലിയ ചുടുകാട് രക്തസക്ഷി മണ്ഡപത്തിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് സുഭാഷ് എം.

• undefined

KeralaMay 13, 2021, 10:50 AM IST

സി.കെ. ജാനുവിനെതിരെ നടപടിക്കൊരുങ്ങി ജെ.ആര്‍.എസ്; തനിക്കെതിരായുള്ള നീക്കം നടപ്പാകില്ലെന്ന് ജാനു

2016-ലെ തെരഞ്ഞെടുപ്പില്‍ ജാനു എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മത്സരിച്ചപ്പോള്‍ 27,920 വോട്ടാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 15,198 വോട്ടുകള്‍ മാത്രമാണ് സികെ ജാനുവിന് ലഭിച്ചത്. 12,722 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്. മണ്ഡലത്തില്‍ ബി.ജെ.പി. വോട്ടുകള്‍ക്ക് പുറമേ തനിക്ക് സ്വന്തമായി 25,000-ത്തിലേറെ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു എന്‍.ഡി.എയുമായി സഹകരിക്കുമ്പോഴുള്ള ജാനുവിന്‍റെ അവകാശവാദം.

congress

Kerala Elections 2021May 11, 2021, 9:19 PM IST

കേരളത്തിലേതടക്കം തോൽവി പഠിക്കാൻ കോൺഗ്രസിന് അഞ്ചംഗസമിതി, അശോക് ചവാൻ അധ്യക്ഷൻ

കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തോൽവിയാണ് പ്രധാനമായും എഐസിസിക്ക് മുന്നിലെ വലിയ ആശങ്കയായി നിലനിൽക്കുന്നത്. പശ്ചിമബംഗാളിൽ സിപിഎമ്മുമായി അടക്കം കൂട്ടുചേർന്നുള്ള കോൺഗ്രസ് സഖ്യം തകർന്നടിഞ്ഞിരുന്നു.

BJP Thumb

KeralaMay 9, 2021, 3:39 PM IST

തോൽവി വിലയിരുത്താൻ ചേർന്ന ബിജെപി യോഗത്തിൽ വിഴുപ്പലക്കൽ, നേതാക്കളുടെ വാക്പോര്

നെടുമങ്ങാട്ടെ തോൽവിയിലെ റിപ്പോർട്ട് അവതരണത്തിൽ സ്ഥാനാർത്ഥി ജെ ആർ പത്മകുമാറിനെ മണ്ഡലം പ്രസിഡന്‍റ് വിമർശിച്ചു. പിന്നാലെ തനിക്ക് ജില്ലാ നേതൃത്വത്തിൽ നിന്നും വേണ്ട സഹായം കിട്ടിയില്ലെന്ന് പത്മകുമാർ രോഷത്തോടെ മറുപടി നൽകി.

1) Congress

Randeep Surjewala, Congresss chief spokesperson: "The interests of capitalists cannot be bigger than crores of farmers of the country. Follow Rajdharma. Modi ji, Why are you playing with the country's food providers and public sentiment? Don't test their patience. Pick up the pen and apologize to the food providers and repeal the black farm laws immediately."

IndiaMay 8, 2021, 2:03 PM IST

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കോൺ​ഗ്രസ് പ്രവർത്തക സമിതി തിങ്കളാഴ്ച ചേരും

തെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി  അപ്രതീക്ഷിതവും നിരാശജനകവുമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധി ഇന്നലെ ചേർന്ന പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു

• undefined

Movie NewsMay 6, 2021, 12:03 PM IST

‘സ്വതന്ത്രനായി മത്സരിക്കൂ, ഞങ്ങള്‍ തൃശൂര്‍ തരാം’; സുരേഷ് ഗോപിയോട് ഒമര്‍ ലുലു

സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ്.

MB Rajesh vs V T Balram

KeralaMay 4, 2021, 5:34 PM IST

'തൃത്താലയ്ക്ക് വേണ്ടത് ഇതൊക്കെയാണ്'; പുതിയ എംഎല്‍എയോട് ചെയ്യാനുള്ള കാര്യങ്ങള്‍ ഒര്‍മിപ്പിച്ച് വിടി ബല്‍റാം

അധികാരത്തിന്‍റെയും പദവികളുടേയും ആടയാഭരണങ്ങളില്ലാതെ, തൃത്താലയിലെ ഏറ്റവും സാധാരണ സിറ്റിസണായി, എന്‍റെ പ്രിയപ്പെട്ട നാട്ടിൽ ഞാനുണ്ടാവും- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

MM Mani

KeralaMay 4, 2021, 4:35 PM IST

'വാക്ക് പാലിക്കാനുള്ളതാണ്'; എംഎം മണിയോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി തല മൊട്ടയടിച്ചു

തന്‍റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചതെന്നും തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രതികരണം.

pinarayi mgr

Video Icon

programMay 3, 2021, 10:04 PM IST

മുന്നണിയോ പാര്‍ട്ടിയോ അല്ല, ഈ തെരഞ്ഞെടുപ്പില്‍ കുറിക്കപ്പെട്ട ചരിത്രത്തിന്റെ പേരാണ് പിണറായി വിജയന്‍

മുന്നണിയോ പാര്‍ട്ടിയോ അല്ല, ഈ തെരഞ്ഞെടുപ്പില്‍ കുറിക്കപ്പെട്ട ചരിത്രത്തിന്റെ പേരാണ് പിണറായി വിജയന്‍, പ്രത്യേക പരിപാടി

k surendran

ChuttuvattomMay 3, 2021, 7:11 PM IST

കെ സുരേന്ദ്രന്റെ ജില്ലയായ കോഴിക്കോടും ബിജെപിയ്ക്ക് വന്‍ വോട്ട് ചോര്‍ച്ച

കൊയിലാണ്ടിയില്‍ 4532 വോട്ടും നാദാപുരത്ത് 4203 വോട്ടും വടകരയില്‍ 3712 വോട്ടും കുറ്റ്യാടിയില്‍ 3188 വോട്ടും ബാലുശ്ശേരിയില്‍ 2834 വോട്ടും കൊടുവള്ളിയില്‍ 2039 വോട്ടും ബേപ്പൂരില്‍ 1092 വോട്ടും തിരുവമ്പാടിയില്‍ 1048 വോട്ടും 2016ലേക്കാള്‍ കുറഞ്ഞു.

CM Thumb

Kerala Elections 2021May 3, 2021, 6:04 PM IST

'അതുക്കും മേലെ', സീറ്റ് കൂടുമെന്ന് നേരത്തേ പറഞ്ഞതെങ്ങനെ? പിണറായിയുടെ മറുപടി

''സാമ്പത്തിക താത്പര്യം ഉള്ള ആളുകൾ കച്ചവടം ഉറപ്പിച്ചു. അതിന് നേതൃത്വം കൊടുത്ത യുഡിഎഫ് നേതാക്കൾ ഞങ്ങൾ ജയിച്ചെന്നും കണക്കുകൂട്ടി. കേരള രാഷ്ട്രീയത്തിലെ ജനമനസ്സ് അതിനൊപ്പമായിരുന്നില്ല. ..

• undefined

Kerala Elections 2021May 3, 2021, 3:44 PM IST

ഫലം വന്നു, തുടര്‍ ഭരണം തന്നെ; തോറ്റവരുടെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടി ട്രോളന്മാര്‍

ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാറിന് കേരളത്തില്‍ ഭരണ തുടര്‍ച്ച ലഭിച്ചിട്ടും അത് ആഘോഷിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് ഭരണപക്ഷം. ഭരണത്തിലേറാന്‍ കാത്തിരുന്ന് ഒടുവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ യുഡിഎഫും സമ്പൂര്‍ണ്ണ തോല്‍വിയേറ്റ് വാങ്ങിയ എന്‍ഡിഎയും പരാജയ കാരണങ്ങള്‍ അക്കമിട്ട് നിരത്തി പഠനം തുടങ്ങി. ന്യായീകരണങ്ങളൊന്നുമില്ലെങ്കിലും തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്തിയേ തീരൂ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് അവസാന മണിക്കൂറിലും പഠിച്ചാണ് ഹൈക്കമാന്‍റ് പാസാക്കി വിട്ടത്. പക്ഷേ, ആ ലിസ്റ്റ് അതേ പടി പാസാക്കിവിടാന്‍ മലയാളികള്‍ തയ്യാറായില്ല. ബിജെപിയുടെ നേതൃത്വത്തില്‍ ആളും അര്‍ത്ഥവും ആവശ്യം പോലെ ഒഴുക്കിയായിരുന്നു എന്‍ഡിഎ  തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ട് മുന്നണികളും മാറി മാറി ഭരിച്ച് തകര്‍ത്ത കേരളത്തെ രക്ഷിക്കാന്‍ സ്വമേധയാ കച്ച കെട്ടിയെത്തിയ എന്‍ഡിഎയ്ക്ക് പക്ഷേ, ഒരു അവസരം പോലും നല്‍കാതെ ഉണ്ടായിരുന്ന സീറ്റ് കൂടി ജനം തിരിച്ചെടുത്തു. വിജയിച്ചവര്‍ ആഹ്ളാദിക്കാന്‍ കഴിയാതെയും തോറ്റവര്‍ പരാജയകാരണങ്ങള്‍ തേടിയും നില്‍ക്കുമ്പോള്‍, ട്രോളന്മാര്‍ അറഞ്ചം പുറഞ്ചം ട്രോളുകളുമായി വരുന്നു. തോറ്റവര്‍ക്ക് തോറ്റതിന്‍റെയും ജയിച്ചവര്‍ക്ക് ജയിച്ചതിന്‍റെയും കാരണങ്ങള്‍ അവരുടെ കൈയിലുണ്ട്. കാണാം നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ട്രോളുകള്‍

• undefined

Kerala Elections 2021May 3, 2021, 1:29 PM IST

പതിനഞ്ചാം നിയമസഭയിലെ പതിനൊന്ന് സ്ത്രീകള്‍

എട്ട് വനിതകളായിരുന്നു കേരളത്തിന്‍റെ പതിനാലാം നിയമസഭയില്‍ ഉണ്ടായിരുന്നത്.  തുടര്‍ഭരണവുമായി പിണറായി വിജയന്‍ പതിനഞ്ചാം നിയമസഭ ഭരിക്കുമ്പോള്‍ അവിടെ പതിനൊന്ന് സ്ത്രീ എംഎല്‍എമാരാകും ഉണ്ടാവുക. കഴിഞ്ഞ തവണ നിയമസഭയില്‍ കോട്ടാരക്കരയില്‍ നിന്ന് ആയിഷാ പോറ്റി, വൈക്കത്ത് നിന്ന് ആശാ സി കെ, കുണ്ടറയില്‍ നിന്ന് മേഴ്സിക്കുട്ടിയമ്മ, കായങ്കുളത്ത് നിന്ന് പ്രതിഭ യു, കൂത്ത്പറമ്പ് നിന്ന് കെ കെ ശൈലജ, അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, ആറന്മുളയില്‍ നിന്ന് വീണ ജോര്‍ജ് എന്നിങ്ങനെയായിരുന്നു സ്ത്രീ എംഎല്‍എമാരുടെ സാന്നിധ്യം. പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ  ഇടത് തരംഗത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ത്രീ എംഎല്‍എമാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എട്ട് സിപിഎം, രണ്ട് സിപിഐ എന്നീ വനിതാ എംഎല്‍എമാരെ കൂടാതെ ചരിത്രത്തിലാദ്യമായി നിയമസഭയിലെത്തുന്ന ആര്‍എംപി തങ്ങളുടെ ആദ്യ എംഎല്‍എയായി വടകരയില്‍ നിന്ന് തെരഞ്ഞെടുത്തത് കെ കെ രമയെയാണ്. മട്ടന്നൂരില്‍ നിന്ന് മുന്‍ മന്ത്രി കെ കെ ശൈലജ ചരിത്ര വിജയം നേടിയപ്പോള്‍ മറ്റൊരു ചരിത്ര വിജയവുമായി പതിനഞ്ചാം നിയമസഭയില്‍ ആര്‍എംപിയുടെ ആദ്യ എംഎല്‍എയായി കെ കെ രമയും ഉണ്ടാകും. രണ്ട് വനിതാ മന്ത്രിമാരാണ് കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രി സഭയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ എത്ര വനിതാ മന്ത്രിമാരുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.