നിര്‍ഭയ കേസ്  

(Search results - 127)
 • rahul gandhi nirbhaya
  Video Icon

  Explainer20, Mar 2020, 7:44 PM IST

  'താങ്ങായും തണലായും നിന്നത് രാഹുല്‍'; നിര്‍ഭയയുടെ മാതാപിതാക്കള്‍ പറയുന്നു, വീഡിയോ

  നിര്‍ഭയ കേസ് കുറ്റവാളികളെ നീണ്ട ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ തൂക്കിലേറ്റി. വിധി നടപ്പിലാക്കാന്‍ വൈകുന്നതിനെച്ചൊല്ലി നിരവധി തവണ കലഹിച്ചിട്ടുള്ള നിര്‍ഭയയുടെ രക്ഷിതാക്കള്‍ക്ക് ഇനി ആശ്വസിക്കാം. നിര്‍ഭയയുടെ കുടുംബത്തെ സഹായിക്കുകയും സഹോദരനെ പൈലറ്റ് ആവാന്‍ പഠിപ്പിച്ചതും രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ കുടുംബം നിരവധി തവണ പറഞ്ഞിട്ടുണ്ട്. 

 • nirbhaya

  India20, Mar 2020, 1:06 PM IST

  തൂക്കിലേറ്റപ്പെട്ടവരില്‍ ഒരാള്‍ക്ക് ശരീരം ദാനം ചെയ്യാന്‍ ആഗ്രഹം, മറ്റൊരാള്‍ക്ക് താന്‍ വരച്ച ചിത്രങ്ങളും

  നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതികളിലൊരാള്‍ സ്വന്തം ശരീരം ദാനം ചെയ്യാന്‍‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, മറ്റൊരാള്‍ താന്‍ വരച്ച പെയിന്‍റിങുകളും. 

 • nirbhaya bus

  auto blog20, Mar 2020, 11:27 AM IST

  ഇതാണ് ആ ബസ്; നിര്‍ഭയ കൊടും ക്രൂരതയ്‍ക്ക് ഇരയായ ഇടം

  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന, ലജ്ജിപ്പിക്കുന്ന ഒരു സ്‍മാരകമായി വെളുത്ത നിറമുള്ള ആ ബസ്

 • undefined

  India20, Mar 2020, 11:22 AM IST

  അവള്‍, നിര്‍ഭയയുടെ അമ്മ; മകളുടെ നീതിക്കായി പോരാടിയ അമ്മ


   
  2012 ഡിസംബര്‍ 16 ന് രാത്രി 12 മണിക്ക് ആറംഗ ക്രിമിനല്‍ സംഘം ബലാത്സംഗം ചെയ്ത് ബസില്‍ നിന്ന് എറിഞ്ഞ് കൊന്ന മകള്‍ക്ക് നീതി തേടി ഒരു അമ്മ ഇന്ത്യന്‍ നീതി പീഠത്തിന് മുന്നില്‍ കയറി ഇറങ്ങിയത് ഏഴ് വര്‍ഷം. ആ അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ ഇന്ന് പുലര്‍ച്ചെ കുറ്റവാളികളില്‍ നാല് പേരെ തൂക്കികൊന്നു. ഇന്ത്യന്‍ നിതീപീഠത്തിന്‍റെ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്രയേറെ സങ്കീര്‍ണ്ണമായ വാദപ്രതിവാദത്തിനിടയിലൂടെ കടന്നുപോയ ബലാത്സംഗകേസ് വെറേയുണ്ടാകില്ല. തന്‍റെ മകളുടെ കൊലയാളികള്‍ക്ക് നിതീപീഠനല്‍കുന്ന പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ആ അമ്മ ഉണ്ണാതെ ഉറങ്ങാതെ കഴിച്ചുകൂട്ടിയ ദിനങ്ങള്‍.. 

  ഒരു പക്ഷേ ഇന്ത്യന്‍ നീതി വ്യവസ്ഥയെ തന്നെ ഇത്രയേറെ നിരായുധമാക്കിയ കേസും വേറെയുണ്ടാകില്ലി. അതിവേഗ വിചാരണയുടെ ആവശ്യത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിധി പ്രഖ്യാപിച്ച കേസാണ് നിര്‍ഭയ കേസ്. പക്ഷേ പിന്നെഴും ആറ് വര്‍ഷമെടുത്തു, പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇത്രയും കാലം ശിക്ഷ നിട്ടിക്കൊണ്ട് പോയത് ഇന്ത്യന്‍ നിതീന്യായ വ്യവസ്ഥ ഇന്ന് നേരിടുന്ന പ്രതിസന്ധിയാണെന്ന നിരീക്ഷണങ്ങളും ഉണ്ടായി. പ്രതികളുടെ ശിക്ഷ നടപ്പാക്കിയ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക്, രണ്ട് മണിക്കൂര്‍ മുമ്പുവരെ പ്രതിയുടെ അഭിഭാഷകര്‍ വധശിക്ഷ ഇളവ് ചെയ്യാനായി കോടതി മുറികളില്‍ നിരര്‍ത്ഥകമായ വാദമുഖങ്ങള്‍ ഉയര്‍ത്തികൊണ്ടേയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന പരമാവധി ശിക്ഷതന്നെ ലഭിച്ചു. കാണാം നിര്‍ഭയെന്ന് നാം പേരിട്ട് വിളിക്കുന്ന ജ്യോതി സിങ്ങിന്‍റെ അമ്മ ആശാ ദേവിയുടെ പോരാട്ടങ്ങള്‍.. 

 • undefined

  India20, Mar 2020, 10:04 AM IST

  രാത്രി ഉറങ്ങിയില്ല, കുളിച്ചില്ല, അവസാന ആഹാരവും നിരസിച്ചു; നിര്‍ഭയ കേസ് പ്രതികൾ അവസാന ആഗ്രഹവും പറഞ്ഞില്ല

  കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികൾ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാൽ അവസാന കൂടിക്കാഴ്ച നടന്നില്ല.

 • undefined

  India20, Mar 2020, 9:13 AM IST

  നീതി, എല്ലാ സ്ത്രീകള്‍ക്കുമുള്ള നീതി: നിര്‍ഭയയുടെ അമ്മ

  ഒടുവില്‍, നീണ്ട ഏഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയയ്ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥമുന്നോട്ട് വച്ച നീതി ലഭിച്ചു. അതിനായി ഒരു അമ്മയും അച്ഛനും ഏഴ് വര്‍ഷമായി കയറിയിറങ്ങാത്ത വാതിലുകളില്ല. ഒടുവില്‍ ഇന്നലെ രാത്രി, കുറ്റവാളികളായ നാല് പേരെ  തൂക്കിലേറ്റി. കുറ്റവാളികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് എല്ലാ കോടതികളും ഉത്തരവിട്ടിട്ടും ഇന്നലെ പുലര്‍ച്ചെ മൂന്നരവരെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ വാദം നടന്നു. ഒടുവില്‍ എല്ലാ ഹര്‍ജികളും നിരസിക്കപ്പെട്ടു. നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
   

 • tihar jail procedures
  Video Icon

  India20, Mar 2020, 9:09 AM IST

  ഇഷ്ടഭക്ഷണത്തിനും പ്രാര്‍ത്ഥനയ്ക്കും അനുമതി നല്‍കിയിട്ടും നിഷേധിച്ച് പ്രതികള്‍, മകനെ കാണണമെന്ന് അക്ഷയ് സിംഗ്

  തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ കോംപ്ലക്‌സിലാണ് നിര്‍ഭയ കേസ് പ്രതികള്‍ക്കായി നാലു കഴുമരങ്ങള്‍ ഒരുക്കിയിരുന്നത്. സുപ്രീംകോടതി വിധി കൂടി പുറത്തുവന്ന ശേഷം വിവരം പ്രതികളെ അറിയിക്കുകയും ഇഷ്ടഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരാരും ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വിവരം.
   

 • nirbhaya

  India20, Mar 2020, 8:56 AM IST

  'നിര്‍ഭയ ആവര്‍ത്തിക്കരുത്, നിയമത്തിലെ പഴുതുകള്‍ കുറ്റവാളികള്‍ രക്ഷപ്പെടാനാകരുത്': അരവിന്ദ് കെജ്രിവാള്‍

  നിയമ വ്യവസ്ഥയിൽ പഴുതുകൾ ഉണ്ട്. ഈ പഴുതുകളുപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടും. കൃത്യം നടന്നതിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്കും മൂന്ന് മാസങ്ങള്‍ക്കും ശേഷമാണ് നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കപ്പെടുന്നത്.  

 • president kovind
  Video Icon

  India20, Mar 2020, 7:41 AM IST

  ഏത് പ്രതിക്ക് വേണ്ടി വാദിക്കുന്നെന്ന് പോലും മറന്ന് അഭിഭാഷകന്‍, കോടതിയില്‍ നടന്നത് അസാധാരണ സംഭവങ്ങള്‍..

  പുലര്‍ച്ചെ വരെ പോലും നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ നടപടിയുണ്ടായത്. '2.30 മണിക്ക് അസാധാരണമായ വാദം കേള്‍ക്കല്‍ നടത്തി'യെന്ന് രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ഭാനുമതി വിധിപ്രസ്താവം നടത്തിയത്.
   

 • NIRBHAYA

  India20, Mar 2020, 7:24 AM IST

  'ധനഞ്ജോയ്', ബലാത്സംഗക്കേസിൽ ഇന്ത്യ ഇതിന് മുമ്പ് തൂക്കിലേറ്റിയ ആ പ്രതി ഇയാളാണ്

  ഏഴ് വര്‍ഷവും മൂന്ന് മാസവുമാണ് നിര്‍ഭയ നീതിക്ക് വേണ്ടി കാത്തിരുന്നതെങ്കിൽ കൊൽക്കത്തയിലെ പതിനാലുകാരിക്ക് നീതി നടപ്പാക്കി കിട്ടാൻ നീണ്ട പതിനാല് വര്‍ഷത്തെ നിയമ പോരാട്ടമാണ് വേണ്ടിവന്നത് 

 • undefined

  India20, Mar 2020, 6:26 AM IST

  നിര്‍ഭയ കേസ്: മരണം ഉറപ്പിക്കാനായി മൃതദേഹങ്ങള്‍ അരമണിക്കൂറോളം തൂക്കുകയറില്‍

  പുലര്‍ച്ചെ 4.45-ഓടെ  പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് നാല് പ്രതികള്‍ക്കും പത്ത് മിനിറ്റ് നേരം പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചു.

 • justice for nirbhaya

  India20, Mar 2020, 6:06 AM IST

  നീതിക്കായി രാജ്യം ഒന്നാകെ അണിനിരന്ന നിര്‍ഭയ കേസ്; നാള്‍വഴി

  കോടതികളായ കോടതികള്‍ കയറിയിറങ്ങി അവസാനം കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ ലഭിച്ചപ്പോള്‍ മകള്‍ക്ക് വേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്‍റെ വിജയം കൂടിയാണ് രചിക്കപ്പെട്ടത്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ ആ കേസ് നാൾവഴി...

 • dcp

  Web Specials20, Mar 2020, 5:52 AM IST

  നിര്‍ഭയ കേസ്: തുമ്പില്ലാത്ത കേസില്‍ നിന്ന് കഴുമരം വരെ, ഈ വിജയത്തിൽ ഡിസിപി ഛായാ ശർമയ്ക്കും അഭിമാനിക്കാം

  തങ്ങൾ ചെയ്ത കുറ്റം മറച്ചുവെക്കാനും പൊലീസിന്റെ പിടിയിൽ അകപ്പെടാതിരിക്കാനും പ്രതികൾ പരമാവധി പരിശ്രമിച്ചു. മനുഷ്യസാധ്യമായതെന്തും ചെയ്ത് അവരെ നിയമത്തിനുമുന്നിൽ കൊണ്ട് നിർത്താൻ ഡിസിപി ഛായാ ശർമ്മയും 

 • nirbhaya case convicts hanged to death
  Video Icon

  India20, Mar 2020, 5:35 AM IST

  നിര്‍ഭയ കേസ് പ്രതികളെ ഒടുവില്‍ തൂക്കിലേറ്റി


  ഏറെനാള്‍ നീണ്ടു നിന്ന നിയമ പോരാട്ടത്തിന് ഒടുവില്‍ പ്രതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കി


   

 • justice for nirbhaya

  India20, Mar 2020, 5:30 AM IST

  ഒടുവില്‍ ഇന്ത്യയുടെ മകള്‍ക്ക് നീതി; നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

  നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്