നോര്‍ക്ക രജിസ്ട്രേഷന്‍

(Search results - 7)

Gulf corona

pravasam3, May 2020, 8:49 PM

പ്രവാസികളുടെ മടക്കം; നോർക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 4.13ലക്ഷം പേര്‍ ‍‍

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയർന്നു.

• Gulf corona

pravasam30, Apr 2020, 10:52 PM

പ്രവാസികളുടെ മടക്കം; രജിസ്ട്രേഷനിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്ന് കേരളം

പ്രവാസികളുടെ മടക്കം സംബന്ധിച്ച് രജിസ്ട്രേഷനിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നോര്‍ക്ക നേരത്തെ നടത്തുന്ന രജിസ്ട്രേഷന് പുറമെ വിവിധ രാജ്യങ്ങളിലെ എംബസികളും രജിസ്ട്രേഷന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എംബസികളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട സാചര്യമുണ്ട്. ഇത് ഒഴിവാക്കണമെന്ന് കാണിച്ച് കേരളം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. നോർക്കയുടെ റജിസ്ട്രേഷൻ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിനും എംബസികൾക്കും നൽകാമെന്നും കേരളം അറിയിച്ചിട്ടുണ്ട്.

Gulf corona

pravasam30, Apr 2020, 6:06 PM

പ്രവാസികളുടെ മടക്കം; രജിസ്ട്രേഷന്‍ മൂന്നര ലക്ഷം കടന്നു, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പേര്‍

വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ വരുന്നതിനായി നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നര ലക്ഷം കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം വരെ 201 രാജ്യങ്ങളില്‍ നിന്ന് 3,53,468 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു.എ.ഇയിൽ നിന്നാണ്. 1,53,660 പേർ. സൗദി അറേബ്യയിൽ നിന്ന് 47,268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും  ഗൾഫ് നാടുകളിൽ നിന്നാണ്. യു.കെയിൽ നിന്ന് 2,112 പേരും  അമേരിക്കയിൽ നിന്ന്  1,895 പേരും ഉക്രൈയിനിൽ നിന്ന് 1,764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Gulf corona

pravasam28, Apr 2020, 12:26 PM

പ്രവാസികളുടെ മടക്കം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 181 രാജ്യങ്ങളില്‍ നിന്ന് 2.65 ലക്ഷം പേര്‍

വിദേശത്ത് നിന്നും നാട്ടിലെത്താനായി നോർക്ക വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2,65,000 ആയി. ഗർഭിണികളടക്കമുള്ള മുൻഗണനാ വിഭാഗത്തെ എങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കണണെന്നാണ് കേരളത്തിന്റെ ആവശ്യം.

Norka Registration

pravasam27, Apr 2020, 6:09 PM

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തിലധികം പ്രവാസികള്‍; എല്ലാ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കും

തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Norka Registration

pravasam26, Apr 2020, 8:25 PM

പ്രവാസികളുടെ മടക്കം; ഒരു മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തത് പതിനായിരം പേര്‍

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്ട്രേഷന് വന്‍തിരക്ക്. വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.  ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് രജിസ്ട്രേഷന്‍ തുടങ്ങാനായത്.

• Norka Roots

pravasam26, Apr 2020, 3:38 PM

നോര്‍ക്ക രജിസ്ട്രേഷന്‍ വൈകുന്നു; നാട്ടിലേക്ക് മടങ്ങാന്‍ 'ഊഴം കാത്ത്' പ്രവാസികള്‍

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നു.