പടയപ്പ  

(Search results - 8)
 • Chuttuvattom8, Jun 2020, 3:37 PM

  കാട്ടാന ശല്യം; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ റോഡ് ഉപരോധിച്ചു

  ലോക്ഡൗണ്‍ കാലത്ത് കാട്ടാലശല്യം വര്‍ദ്ധിച്ച മൂന്നാറില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പടയപ്പ, ഗണേശന്‍ എന്ന് നാട്ടുകാര്‍ തന്നെ പേരിട്ട കാട്ടാനകളാണ് മൂന്നാര്‍ ടൗണില്‍ ലോക്ഡൗണ്‍ കലത്ത് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. 

 • Chuttuvattom25, May 2020, 3:07 PM

  ലോക്ഡൗണ്‍ കാലത്ത് മൂന്നാര്‍ അടക്കിവാണ് കാട്ടുകൊമ്പന്‍മാര്‍

  ലോക്ഡൗൺ കാലത്ത് മനുഷ്യര്‍ വീടുകളല്‍ അടച്ചിരുന്നപ്പോള്‍ മൂന്നാറില്‍ രാവും പകലും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം. രാത്രിയില്‍ മൂന്നാര്‍ ടൗണിലിറങ്ങുന്ന കാട്ടുകൊമ്പന്മാര്‍ നേരം പുലര്‍ന്നാലും കാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ എന്ന കാട്ടാന ഫോറസ്റ്റ് ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പടയപ്പയും ഗണേശനും ഒന്നിച്ചാണ് നഗരത്തിലെ കടകളില്‍ നിന്നുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നത്. കാണാം ആ രാത്രിവിഹാരം. 

 • <p>Elephant padayappa</p>

  Chuttuvattom19, May 2020, 4:41 PM

  മൂന്നാറിനെ കിടുക്കി വീണ്ടും "പടയപ്പ"യും സംഘവും: ടൗണിലെ പഴക്കട തകര്‍ത്തു

  ലോക്ഡൗണിൽ ആളൊഴിഞ്ഞതോടെ കാട്ടാനകൾ ടൗണിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

 • <p>padayappa</p>

  Chuttuvattom24, Apr 2020, 9:14 PM

  തെരുവുകള്‍ കീഴടക്കി ലോക്ക്ഡൗണ്‍ ആഘോഷവുമായി മൂന്നാറിലെ 'പടയപ്പ'

  ആളും തിരക്കുമൊഴിഞ്ഞ മൂന്നാറിലെ വീഥികള്‍ കൈയ്യടക്കി ലോക്ക്ഡൗണ്‍ ആനന്ദകരമാക്കുകയാണ് പടയപ്പ. കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും നഗരവീഥികളില്‍ ഈ കൊമ്പന്‍റെ വിഹാരവേദിയാണ്. 

 • Chuttuvattom15, Apr 2020, 11:52 AM

  'ഞാൻ നാടുകാണാൻ വന്നതാ..'; ആളൊഴിഞ്ഞ മൂന്നാര്‍ ടൗണില്‍ നൈറ്റ് സവാരിക്കിറങ്ങി പടയപ്പ !-വീഡിയോ

  കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. നിരത്തുകളെല്ലാം ഒഴിഞ്ഞതോടെ മൃഗങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെ തെരുവുകൾ കീഴടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ ആളൊഴിഞ്ഞ മൂന്നാർ ടൗൺ സന്ദർശിച്ചിരിക്കുകയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. 
 • elephant
  Video Icon

  Explainer24, Jun 2019, 7:06 PM

  'പടയപ്പ' കലിപ്പില്‍; മാട്ടുപ്പെട്ടിയില്‍ ഒറ്റയാന്റെ അഴിഞ്ഞാട്ടം

  പടയപ്പ എന്ന ഒറ്റയാന്‍ മൂന്നാറുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പടയപ്പ കലിപ്പിലായിരുന്നു. മാട്ടുപ്പെട്ടിയിലെ വഴിയോരത്തെ പെട്ടിക്കടകളെല്ലാം ഈ ഒറ്റയാന്‍ തകര്‍ത്തു.

 • Chuttuvattom24, Jun 2019, 3:53 PM

  കലിതുള്ളി 'പടയപ്പ'; മാട്ടുപ്പെട്ടിയില്‍ അഴിഞ്ഞാടി കാട്ടുകൊമ്പന്‍ 'പടയപ്പ'

  പടയപ്പയെന്നാല്‍ എല്ലാവര്‍ക്കും രജനീകാന്താണ്... എന്നാല്‍, ഇടുക്കിക്കാര്‍ക്ക് പ്രിയപ്പെട്ട മറ്റൊരു പടയപ്പ കൂടിയുണ്ട്. ഒരു കൊമ്പന്‍, ഒറ്റയാന്‍. ഇടുക്കിക്കാരുടെ കൂട്ടുകാരന്‍. രാജമല വഴി ദേശീയ പാതയിലേക്കിറങ്ങുന്ന പടയപ്പ ഇടുക്കിക്കാര്‍ക്കൊക്കെ കൂട്ടുകാരനായിരുന്നു. കാണാം പടയപ്പയുടെ പരാക്രമം.

 • wild elephant padayappa

  Chuttuvattom24, Jun 2019, 12:16 PM

  പരിക്ക്; കലിതുള്ളിയ 'പടയപ്പ' മാട്ടുപ്പെട്ടിയില്‍ പെട്ടിക്കടകള്‍ തകര്‍ത്തു

  മുന്‍വശത്തെ വലതു കാലിന് പരിക്കേറ്റ 'പടയപ്പ' വൈകുന്നേരത്തോടെ മാട്ടുപ്പെട്ടി ടൗണില്‍ ഇറങ്ങുകയായിരുന്നു. നാട്ടാനയെന്ന് കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകൾ തകർക്കുകയും ചെയ്തു.