പണം നഷ്ടമായി
(Search results - 27)IndiaDec 13, 2020, 9:05 AM IST
രാജ്യതലസ്ഥാനത്ത് കോടികളുടെ ജോലി തട്ടിപ്പ്; 22 മലയാളികൾക്കും പണം നഷ്ടമായി, പൊലീസ് അന്വേഷണം തുടങ്ങി
ന്യൂസിലാൻഡിലെ കമ്പനികളിലേക്ക് വിവിധ ഒഴിവുകളിൽ ആളെ ആവശ്യമുണ്ടെന്ന് കാട്ടിയാണ് ട്രീക്കോൺ ഏന്റർപ്രെസസ് പരസ്യം നൽകിയത്. പരസ്യം കണ്ട് സ്ഥാപനത്തിലേക്ക് വിളിച്ചവരോട് ഇന്റർവ്യൂവിന് ദില്ലി എത്താൻ ആവശ്യപ്പെട്ടു.
pravasamDec 9, 2020, 9:28 PM IST
ടിന്റര്‍ വഴി പരിചയപ്പെട്ട് യുഎഇയില്‍ യുവതിയുടെ ഫ്ലാറ്റിലെത്തിയ വിദേശിക്ക് പണം നഷ്ടമായി
കളിത്തോക്ക് കാട്ടി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ടിന്റര്‍ വഴി പരിചയപ്പെട്ട വിദേശി യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം സംഘത്തിലെ മറ്റുള്ളവരുമായി ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു. പിടിയിലായ രണ്ട് പേരും നൈജീരിയന്‍ സ്വദേശിനികളാണ്.
pravasamDec 2, 2020, 1:20 PM IST
പൊലീസ് വേഷത്തിലെത്തി തട്ടിപ്പ്; പ്രവാസിയുടെ പണം നഷ്ടമായി
പൊലീസ് വേഷത്തിലെത്തിയയാള്‍ കുവൈത്തില്‍ ഇന്ത്യക്കാരന്റെ പണം കവര്‍ന്നു. വാഹനത്തിലെത്തിയ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇന്ത്യക്കാരന്റെ അടുത്തെത്തുകയും പണമടങ്ങിയ പഴ്സ് മോഷ്ടിക്കുകയുമായിരുന്നു. 170 ദിനാര്‍ നഷ്ടമായതായി പരാതിയില്‍ പറയുന്നു.
pravasamNov 8, 2020, 12:54 PM IST
കോടികളുണ്ടായിരുന്ന അക്കൗണ്ടില്‍ ചില്ലിക്കാശില്ല; യുഎഇയിലെ ബാങ്ക് ഉത്തരവാദിയെന്ന് കോടതി
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ സംഭവത്തില്‍ യുഎഇയിലെ ബാങ്ക് 55 ലക്ഷം ദിര്‍ഹം ഉപഭോക്താവിന് നല്‍കണമെന്ന് കോടതി വിധി. ബാങ്കിലെ ഒരു ജീവനക്കാരനാണ് മറ്റൊരാളുമായി ചേര്‍ന്ന് പണം തട്ടിയത്. ഉപഭോക്താവായി ഭാവിച്ച് ബാങ്കിലെത്തിയ പ്രതികളിലൊരാള്‍ ജീവനക്കാരന്റെ സഹായത്തോടെ പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
KeralaOct 23, 2020, 12:16 PM IST
സോളാർ കേസുകൾ എങ്ങുമെത്തിയില്ല; നഷ്ടമായ പണം കിട്ടിയില്ല, മാനവും പോയെന്ന് ആദ്യ പരാതിക്കാരന്
സോളാർക്കേസിന് പിറകേ പിന്നാലെ പോയതോടെ 40 ലക്ഷം മാത്രമല്ല മാനവും പോയെന്നാണ് പെരുമ്പാവൂർ സ്വദേശി സജാദ് പറയുന്നത്. സോളാർ പവർ പ്ലാന്റെന്ന സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വാഗ്ദാനത്തിൽ 2012ൽ നാൽപതുലക്ഷമാണ് നിക്ഷേപിച്ചത്.
crimeOct 14, 2020, 12:00 AM IST
എയര്ലൈന്സുകളില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിന് പണം നഷ്ടമായി
പ്രമുഖ വിമാന കമ്പനികളില്‍ ജോലി, ആകര്‍ഷകമായ ശന്പളം എന്നിവയായിരുന്നു ഓണ്‍ലൈൻ വഴി അപേക്ഷിച്ചവർക്ക് ലഭിച്ച വാഗ്ദാനങ്ങൾ. തൊഴിൽ രഹിതരായ ബിരുദധാരികളെയാണ് പ്രധാനമായും ഇവർ ലക്ഷ്യമിടുന്നത്.
KeralaSep 28, 2020, 3:49 PM IST
പ്രമുഖരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; നിരവധിപേര്‍ക്ക് പണം നഷ്ടമായി
അത്യാവശ്യമായി പണം വേണമെന്നാവശ്യപ്പെട്ട് വ്യാജ പ്രൊഫൈലില്‍ നിന്നും മെസ്സേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജനാണെന്നറിയാതെ പണം അയക്കുന്നവരാണ് പറ്റിക്കപ്പെടുന്നത്
pravasamJul 16, 2020, 10:34 AM IST
പൊലീസ് വേഷത്തിലെത്തി തട്ടിപ്പ്; കുവൈത്തില്‍ ഇന്ത്യക്കാരന് പണം നഷ്ടമായി
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ മോഷ്ടാവ് ഇന്ത്യക്കാരന്റെ പണം കവര്‍ന്ന് കടന്നുകളഞ്ഞു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
crimeMar 27, 2020, 12:52 AM IST
കൊവിഡ് ഭീതിക്കിടെയും കണ്ണൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം
കൊവിഡ് ഭീതിക്കിടെ കണ്ണൂര്‍ ആലക്കോട് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. എസ്ബിഐ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടമായില്ലെങ്കിലും കൊവിഡ് കാലത്തെ സാഹചര്യം മുതലാക്കിയുള്ള കവര്‍ച്ച ശ്രമം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
IndiaFeb 11, 2020, 9:29 PM IST
തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; 63 മണ്ഡലങ്ങളില്‍ കെട്ടിവെച്ച പണം നഷ്ടമായി, ദില്ലി അധ്യക്ഷന്‍ രാജിവെച്ചു
ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്ലി, ബദ്ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്.
pravasamJan 7, 2020, 5:52 PM IST
പെരുമഴയത്ത് തണുത്ത് വിറച്ചുനിന്നയാളെ 'സഹായിച്ചു'; സൗദിയില്‍ ഇന്ത്യക്കാരന് നഷ്ടമായത് മാസങ്ങളുടെ സമ്പാദ്യം
തോരാതെ പെയ്ത മഴയിൽ നനഞ്ഞ് തണുത്ത് വിറച്ച് നിന്നയാൾക്ക് മനഃസാക്ഷിയുടെ പേരിൽ ഭക്ഷണം വാങ്ങി നൽകിയ തമിഴ്നാട്ടുകാരന് നഷ്ടമായത് മാസങ്ങളായി കൂട്ടിവെച്ച സമ്പാദ്യം. ദമ്മാമിൽ പാരഗൺ റസ്റ്റോറന്റിന് സമീപം താമസിക്കുന്ന പ്രദീപിനാണ് ദുരനുഭവം. ഖുദരിയയിലെ വർക്ക്ഷോപ്പിൽ സ്റ്റീൽ ഫാബ്രിക്കേറ്ററാണ് പ്രദീപ്.
crimeNov 30, 2019, 7:41 PM IST
ബാങ്ക് ഒടിപി അടക്കം കൈമാറി; റിട്ട. പൊലീസ് ഉദ്യോഗസ്ഥന് നഷ്ടമായത് അരലക്ഷം രൂപ
ബ്ലോക്ക് മാറ്റുന്നതിനായി അടുത്തുള്ള ബ്രാഞ്ച് ഓഫീസില്‍ പോവുകയോ അല്ലെങ്കില്‍ താന്‍ ഫോണില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്താല്‍ മതിയെന്നു പറയുകയും ചെയ്തു. തിരക്കിലായിരുന്നതിനാല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസില്‍ പോകേണ്ടെന്നു തീരുമാനിച്ച ജയാനന്ദ് ഫോണില്‍ അപ്പുറത്തുളള വ്യക്തിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു
ChuttuvattomOct 9, 2019, 5:06 PM IST
കല്യാണവീട്ടില്‍ നിന്നും പണം നഷ്ടമായി; ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി പൊലീസ് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മർദ്ദിച്ചതായി പരാതി. കാലിൽ കയറി നിന്ന് കാൽപാദത്തിൽ ലാത്തി കൊണ്ട് മർദ്ദിച്ചതായാണ് യുവാവിന്റെ പരാതി. അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ChuttuvattomMar 16, 2019, 10:11 PM IST
ലക്ഷങ്ങളുടെ എടിഎം തട്ടിപ്പ്; ദില്ലിയിലെ എടിഎമ്മില്‍ നിന്ന് ചേര്‍ത്തല സ്വദേശിയുടെ അക്കൗണ്ടിലെ പണം നഷ്ടമായി
എ ടി എം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉടമയറിയാതെ പണം നഷ്ടപെട്ടതായി പരാതി. പള്ളിപ്പുറം പുളിക്കശ്ശേരി മനോജ്കുമാറിന്റെ ചേര്‍ത്തല ഗാന്ധി ബസാര്‍ ഷോപ്പിങ് കോംപ്ലക്സിലെ എസ് ബി ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പലതവണയായി 2,38000 രൂപാ നഷ്ടപെട്ടിരിക്കുന്നത്. 15ന് ബാങ്കില്‍ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്
pravasamDec 19, 2018, 3:29 PM IST
നാട്ടില്‍ പോയി വന്നപ്പോള്‍ ദുബായിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം കാണാനില്ലെന്ന് പരാതി
ദുബായില്‍ തിരികെയെത്തി പണം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് തിരിച്ചറിഞ്ഞത്. ഉടന്‍ പരാതിയുമായി ബാങ്കിനെ സമീപിച്ചു. അക്കൗണ്ടില്‍ നിന്നും ഉമടയറിയാതെ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടുവെന്നാണ് രേഖകള്‍. ഇയാളുടെ മൊബൈല്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.