പത്മശ്രീ
(Search results - 35)MagazineJul 15, 2020, 12:11 PM IST
ഭ്രാന്തനെന്ന് വിളിച്ചുപോലും പരിഹാസം, പക്ഷേ പത്മശ്രീ വരെ തേടിയെത്തി; ആരാണ് ദാരിപള്ളി രാമയ്യ?
വിത്തുകൾ വാങ്ങുന്നതിനും തൈകൾ നടുന്നതിനും ആവശ്യമായ പൈസ സ്വരൂപിക്കാനായി ഈ ദമ്പതികൾ അവരുടെ മൂന്ന് ഏക്കർ സ്ഥലംപോലും വിറ്റു.
Movie NewsJun 27, 2020, 9:39 PM IST
സയനൈഡ് മോഹന്റെ കഥ സിനിമയാകുന്നു, സംവിധാനം രാജേഷ് ടച്ച്റിവര്
ദേശീയ അവാര്‍ഡ് ജേതാവ് രാജേഷ് ടച്ച്റിവര് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഒരു ക്രൈം ത്രില്ലറാണ് രാജേഷ് ടച്ച് റിവര്‍ ഒരുക്കുന്നത്. താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഇരുപത് യുവതികളെ കൊലപ്പെടുത്തിയെന്ന് കേസ് ഉണ്ടായ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ കഥയാണ് രാജേഷ് ടച്ച്റിവര് സിനിമയാക്കുന്നത്. രാജേഷ് ടച്ച്റിവര് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. പത്മശ്രീ സുനിത കൃഷ്ണനാണ് ചിത്രത്തിന്റെ ഉപദേഷ്ടാവ്.
InternationalJun 9, 2020, 11:52 AM IST
എം എഫ് ഹുസൈന് ; ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ട്
മഖ്ബൂല്‍ ഫിദാ ഹുസൈന് എന്ന എം എഫ് ഹുസൈന് ആണ് ഇന്ത്യന്‍ ചിത്രകലയ്ക്ക് ആധുനിക മുഖം നല്‍കിയത്. 1952 തന്റെ ആദ്യ ഏകാംഗം പ്രദര്‍ശനത്തോടെ ചിത്രകലയിലേക്ക് കടന്നുവന്ന ഹുസൈന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കയിലും യൂറോപ്പിലും ഹുസൈന് അറിയപ്പെട്ടു തുടങ്ങി.
1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ പുരസ്കാരം ചിത്രം നേടി. 1966-ൽ പത്മശ്രീ, 1973 ൽ പത്മഭൂഷൺ, 1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2010 ൽ എം എഫ് ഹുസൈന് ഖത്തർ പൗരത്വം സ്വീകരിച്ചു. 2011 ജൂൺ 9-ന് രാവിലെ ലണ്ടനിൽ വെച്ചാണ് ആ മഹാനായ ചിത്രകാരന് അന്തരിച്ചത്. ഇന്ന് ആ മഹാനായ ചിത്രകാരന്റെ ഒമ്പതാം ചരമവാര്‍ഷികമാണ്.ExplainerApr 29, 2020, 2:56 PM IST
പകർന്നാടാൻ ഇനിയും വേഷങ്ങൾ ബാക്കിയാക്കി അണിയറയിൽ മറഞ്ഞ് ഇർഫാൻ ഖാൻ
ലോക സിനിമയിലെ ഇന്ത്യൻ മുഖമായിരുന്നു നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഇർഫാൻ ഖാൻ രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നുവെന്ന് നിസ്സംശയം പറയാം.
AgricultureFeb 5, 2020, 1:00 PM IST
'പെണ്ണുങ്ങളല്ലേ ഇതൊന്നും പറ്റില്ലെ'ന്ന് പറഞ്ഞവര്‍ക്ക് മുന്നിലൂടെ നടന്ന് റാഹിബായ് എത്തിച്ചേര്‍ന്നത് പത്മശ്രീ വരെ
കര്‍ഷകകുടുംബമാണ് റാഹിബായിയുടേത്. എഴ് പേരുള്ള കുടുംബത്തിന്റെ നിത്യച്ചെലവ് നടത്തുന്നത് ഈ തൊഴിലില്‍ നിന്നുതന്നെ. പഞ്ചസാര ഫാക്ടറിയിലെ തൊഴിലില്‍ നിന്നാണ് മഴക്കാലത്ത് ഇവര്‍ വരുമാനമുണ്ടാക്കിയിരുന്നത്. ഇത് പരിഹരിക്കാനാണ് മൂന്നേക്കര്‍ സ്ഥലത്ത് മഴക്കാല കൃഷി ആരംഭിച്ചത്.
Web SpecialsFeb 2, 2020, 3:40 PM IST
ഏഴാമത്തെ വയസ്സില്‍ തോട്ടിപ്പണി, പത്താം വയസ്സില്‍ വിവാഹം; എന്നിട്ടും ഇവരെ തേടി പത്മശ്രീയെത്തിയതിങ്ങനെ
''ഞാനൊരു ബാലവധുവായിരുന്നു.'' ഉഷ പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ശുചീകരണത്തൊഴിലാളിയായിരുന്നു. അമ്മായിഅമ്മയും തോട്ടിപ്പണി തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. അതൊക്കെ കൊണ്ടുതന്നെ താന്‍ ചെയ്ത അതേ തൊഴില്‍ തന്നെ വിവാഹത്തിനുശേഷവും അവള് തുടര്‍ന്നു. തന്റെ വീടേ മാറിയുള്ളൂ, തൊഴില്‍ മാറിയില്ല എന്നാണ് ഉഷ അതിനെക്കുറിച്ച് പറയുന്നത്.
AgricultureJan 31, 2020, 12:13 PM IST
അച്ഛനും മകളും കൈകോര്‍ത്തു, തരിശുഭൂമിയില്‍ വിളവെടുത്തത് നൂറുമേനി; 30 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ അംഗീകാരവും
ഭുവനേശ്വറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഒഡാഗോണില് അച്ഛനും മകളും ആദ്യമായി എത്തിയപ്പോള്‍ ആ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതെ തരിശുനിലമായിക്കിടക്കുകയായിരുന്നു. പ്രകൃതിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ച് മേല്‍മണ്ണ് വളക്കൂറുള്ളതാക്കി ചെടികള്‍ നടാന്‍ ആരംഭിച്ചു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നുമുള്ള ആളുകള്‍ ഇവരെ സമീപിച്ച് ആ ഭൂമിയില്‍ ഒന്നും വളരില്ലെന്നും പട്ടണത്തില്‍ നിന്നുമുള്ള അവരെപ്പോലെയുള്ളവര്‍ക്ക് കൃഷി ചെയ്യാനറിയില്ലെന്നുമായിരുന്നു താക്കീത് നല്‍കിയത്.
AgricultureJan 31, 2020, 10:05 AM IST
മഞ്ഞള്‍ കൃഷി നടത്തി, ആദിവാസി കര്‍ഷകയെ തേടി പത്മശ്രീയെത്തിയത് ഇങ്ങനെ
ട്രിനിറ്റിയുടെ ഫെഡറേഷന്റെ കീഴില്‍ നൂറോളം സെല്‍ഫ് ഹെല്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട്. ഈ ഫെഡറേഷനില്‍ നിന്നും മഞ്ഞള്‍ കേരളത്തിലേക്കും കര്‍ണാടകത്തിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
AgricultureJan 29, 2020, 10:50 AM IST
മുന്തിരി കൃഷി ചെയ്താല്‍ പത്മശ്രീ കിട്ടുമോ? ഇതാ മുന്തിരിത്തോട്ടത്തില്‍ നിന്ന് പത്മശ്രീ സ്വന്തമാക്കിയ കര്ഷകന്
ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം കാരണം മണ്ണിലെ പോഷകഗുണങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. രാസവളപ്രയോഗം പാടേ നിര്‍ത്തലാക്കാന്‍ സാധിച്ചുവെന്നതാണ് നേട്ടം. ഗോതമ്പിലും അരിയിലും മുന്തിരിച്ചെടിയിലും രാസവളങ്ങള്‍ ഉപയോഗിക്കാതെ ഉയര്‍ന്ന വിളവ് ഉത്പാദിപ്പിക്കാനുള്ള മാതൃകയാണ് ഇദ്ദേഹം കര്‍ഷകര്‍ക്ക് നല്‍കിയത്.
LifestyleJan 27, 2020, 7:00 PM IST
'പത്മശ്രീ' കിട്ടിയെന്നറിഞ്ഞത് റേഷന്‍കടയില്‍ 'ക്യൂ' നില്ക്കുമ്പോള്...
രാജ്യത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പുരസ്കാരങ്ങളിലൊന്നാണ് പത്മശ്രീ. ഇത്രയും ഉന്നതിയിലുള്ള ഒരു പുരസ്കാരം തേടിയെത്തുമ്പോള്‍, താന്‍ റേഷന്‍ കടയിലെ 'ക്യൂ'വിലായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ഹരേകല ഹജബ്ബയെന്ന സാധാരണക്കാരനായ മനുഷ്യന് കൃത്യമായ ആമുഖമായി. ഇതിലും വ്യക്തമായി അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒറ്റ വരിയില്‍ പറഞ്ഞുനിര്‍ത്താനാകില്ല.
SpecialJan 25, 2020, 10:31 PM IST
മേരി കോമിന് പത്മവിഭൂഷന്, ചരിത്രനേട്ടം; പി വി സിന്ധുവിന് പത്മഭൂഷന്‍; സഹീറിന് പത്മശ്രീ
ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ താരത്തിന് ലഭിക്കുന്നത്
IndiaJan 25, 2020, 9:17 PM IST
ജെയ്റ്റ്ലിക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍
ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മപുരസ്കാരപട്ടികയില്‍ ഇടം നേടിയത്. ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധന്‍ എന്‍.ആര്.മാധവമേനോന് എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി
KeralaJan 25, 2020, 8:24 PM IST
പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന് മുണ്ടയൂരിനും പത്മശ്രീ
രണ്ട് മലയാളികള്‍ക്ക് ഇക്കുറി പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക-ഗ്രന്ഥശാല പ്രവര്ത്തകന് സത്യനാരായണന് മുണ്ടയൂര്‍ എന്നിവരാണ് പത്മ പുരസ്കാരത്തിന് അര്‍ഹരായത്.
KeralaJan 25, 2020, 8:10 PM IST
അരുണാചലിന്റെ 'മൂസ അങ്കിൾ', മലയാളി സത്യനാരായണൻ മുണ്ടയൂരിന് പത്മശ്രീ
മുംബൈയിൽ റവന്യു ഓഫീസറായി ജോലി നോക്കിയിരുന്നു. അരുണാചലിൽ മൂസ അങ്കിൾ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 69 വയസാണ്. അരുണാചൽ പ്രദേശിലെ നാടോടി പാരമ്പര്യത്തെ കുറിച്ച് മലയാളത്തിൽ പുസ്തകം എഴുതിയിട്ടുണ്ട്
KeralaJan 25, 2020, 7:34 PM IST
നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം
കോട്ടയം മൂഴിക്കല്‍ സ്വദേശിനിയും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം.