പന്തീരാങ്കാവ്
(Search results - 99)crimeJan 11, 2021, 12:29 AM IST
പന്തീരാങ്കാവിലെ യുവാവ് മരിച്ചത് സുഹൃത്തിന്റെ ചവിട്ടേറ്റെന്ന് കണ്ടെത്തൽ
പന്തീരാങ്കാവില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് കൊലപാതകമാണന്ന് തെളിഞ്ഞു. തര്‍ക്കത്തിനിടെ സുഹൃത്ത് മജിത് വിപിനെ വയറില്‍ ചവിട്ടിയതാണ് മരണകാരണമെന്ന് പന്തീരങ്കാട് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
crimeJan 10, 2021, 5:02 PM IST
പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ, നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിപിന്റെ സുഹൃത്തായ മജിത്ത് പിടിയിലായത്
KeralaJan 8, 2021, 9:47 PM IST
പന്തീരാങ്കാവില്‍ വീട്ടിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍
വിപിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ പന്തീരങ്കാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്.
KeralaJan 6, 2021, 11:20 AM IST
പീഡനകേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
പ്രതിയെ ഇന്നലെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
KeralaJan 4, 2021, 6:16 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങാനും നിർദ്ദേശം
കേസിലെ മറ്റൊരു പ്രതി അലൻ ഷുഹൈബിന് ജാമ്യം നൽകിയ നടപടി ഡിവിഷന് ബഞ്ച് ശരിവച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. ...
KeralaJan 4, 2021, 2:45 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി, അടിയന്തരമായി കീഴടങ്ങണം
ത്വാഹാ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.
KeralaSep 24, 2020, 8:07 AM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റെയും ത്വാഹയുടേയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ഹർജി ഇന്ന് ഹൈക്കോടതിയിൽ
പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് എൻഐഎയുടെ വാദം. കൊച്ചി എൻഐഎ കോടതിയാണ് അലനും ത്വാഹയ്ക്കും അടുത്തയിടെ ജാമ്യം നൽകിയത്
KeralaSep 23, 2020, 10:00 AM IST
ഉമേഷിനെതിരെ വീണ്ടും കാരണം കാണിക്കൽ നോട്ടീസ്
കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സിപിഒ ആയ യു ഉമേഷിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹക്കും ജാമ്യം അനുവദിച്ച സാഹചര്യത്തിൽ പ്രതികൾക്ക് അനുകൂലമായി പോസ്റ്റിട്ടു എന്നാണ് ആരോപണം. കോടതി വിധിയിലെ വിശദാംശങ്ങൾ എല്ലാവരും വായിക്കണമെന്ന് പോസ്റ്റിട്ടതിനാണ് ഇത്തവണ നോട്ടീസ് ലഭിച്ചത്.
KeralaSep 18, 2020, 4:15 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; കുറ്റപത്രവും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി
പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ അപ്പീലിലാണ് നിർദ്ദേശം
KeralaSep 16, 2020, 2:27 PM IST
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ; ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കും
പരിഗണിക്കും. യുഎപിഎ ചുമത്തിയത് സംബന്ധിച്ച് വിചാരണ കോടതി നടത്തിയ നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. അലൻ, താഹ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുണ്ടെന്നാണ് എൻഐഎ വാദം.
KeralaSep 14, 2020, 3:08 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അനിത പിന്മാറി
ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എം.ആർ.അനിതയുമായിരുന്നു അപ്പീൽ പരിഗണിക്കേണ്ടിയിരുന്നത്.
KeralaSep 14, 2020, 6:29 AM IST
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണം; എൻഐഎയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പ്രതികൾക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകൾ കണ്ടെത്തിയെന്നും അത് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവയാണെന്നും അപ്പീലിൽ പറയുന്നു.
KeralaSep 11, 2020, 3:30 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; 10 മാസത്തിന് ശേഷം അലനും ത്വാഹയും പുറത്തിറങ്ങി
പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് പത്ത് മാസത്തിലധികമായി തടവിൽ കഴിഞ്ഞിരുന്ന അലൻ ഷുഹൈബ്, ത്വാഹാ ഫസൽ എന്നിവർ ജയിൽ മോചിതരായി. ഏതാണ്ട് ഒന്നേമുക്കാലോടെ താഹയുടെ ബന്ധുക്കളും പിന്നാലെ അലന്റെ ബന്ധുക്കളുമെത്തി പേപ്പറുകൾ കൈമാറി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
KeralaSep 11, 2020, 3:12 PM IST
അലനും ത്വാഹയും ജയിൽ മോചിതർ, എല്ലാവർക്കും നന്ദിയറിയിച്ച് ത്വാഹ, പുറത്തിറങ്ങിയത് പത്ത് മാസത്തിന് ശേഷം
പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ജയിൽ മോചിതരാകുന്നത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
KeralaSep 11, 2020, 6:58 AM IST
പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹയും ഇന്ന് ജയിൽ മോചിതരാകും
പാസ്പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ഇരുവർക്കും പുറത്തിറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്