പരിശീലന മത്സരം  

(Search results - 9)
 • rishabh pant

  Cricket16, Feb 2020, 10:32 AM

  വിമര്‍ശനങ്ങളെ അടിച്ചോടിച്ച് പന്തിന്‍റെ ഇന്നിംഗ്‌സ്; കസറി മായങ്കും; പരിശീലന മത്സരം സമനിലയില്‍

  നാല് വീതം സിക്‌സും ബൗണ്ടറിയും ചേര്‍ന്നതായിരുന്നു പന്തിന്‍റെ ഇന്നിംഗ്‌സ്. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സില്‍ പുറത്തായ ഋഷഭ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

 • Hanuma Vihari

  Cricket14, Feb 2020, 11:03 AM

  പരിശീലന മത്സരം, ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; വിഹാരിക്ക് സെഞ്ചുറി

  ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഹനുമാ വിഹാരിയും(101*) അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും(93) ആണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

 • undefined

  Football1, Nov 2019, 8:40 PM

  സന്തോഷ് ട്രോഫി; കേരള ടീമിന്‍റെ അവസാനഘട്ട പരിശീലന ക്യാമ്പില്‍ നിന്ന്

  സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്‍റെ അവസാനഘട്ട പരിശീലന ക്യാമ്പ് കോഴിക്കോട് തുടങ്ങി. ഈ മാസം അഞ്ച് മുതല്‍ കോഴിക്കോടാണ് സന്തോഷ് ട്രോഫി പ്രാഥമിക യോഗ്യത റൌണ്ട്. കേരളത്തിന്‍റെ ആദ്യ കളി  അഞ്ചിന് ആന്ധ്രപ്രദേശുമായാണ്. ബിനോ ജോര്‍ജാണ് മുഖ്യ പരിശീലകന്‍. 

  2017 ലെ വിജയശില്‍പി മിഥുനാണ് ഇത്തവണത്തെ നായകന്‍. മിഥുന്‍റെ നേതൃത്വത്തില്‍ ഏറെയും പുതുമുഖങ്ങളാണ് ഇത്തവണ കേരളത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. എന്നാല്‍ ടൂര്‍ണ്ണമെന്‍റുകള്‍ ഏറെ കളിച്ച് പരിജയമുള്ള ഈ യുവനിര ഏത് കരുത്തുറ്റ ടീമിനും വെല്ലുവിളിയാകും. ഐഎസ്എല്‍, ഐ ലീഗ് ടൂര്‍ണ്ണമെന്‍റുകളില്‍ കളിമികവ് തെളിയിച്ചവരാണ് മിക്കവരും. പ്രൊഫഷണല്‍ ക്ലബുകളിലെ കളിക്കാരെ ഉള്‍പ്പെടുത്തിയതിലൂടെ ടീമിന് പ്രൊഫഷണല്‍ ടെച്ച് ഉണ്ട്. പ്രാഥമിക റൌണ്ട് കടക്കലല്ല, ടീമിന് കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ചു പിടിക്കലാണ് ലക്ഷ്യം. 

  ആന്ധ്രപ്രദേശും തമിഴ്നനാടും ഉള്‍പ്പെടുന്ന പ്രഥമിക റൌണ്ടില്‍ ഇത്തവണ കാര്യമായ വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് മാസം നീണ്ട ആദ്യഘട്ട പരിശീലനത്തിനിടെ ഒട്ടേറേ മികച്ച ടീമുകളുമായി പരിശീലന മത്സരം കളിക്കാന്‍ കേരളാ ടീമിനായി. അന്തിമ ടീമാണ് കോഴിക്കോട്ടെത്തി പരിശീലനം തുടരുന്നത്. കാണാം ചിത്രങ്ങള്‍.

 • rohit sharma test

  Cricket28, Sep 2019, 5:25 PM

  രോഹിത്തിന് നിരാശ; യുവതാരങ്ങള്‍ മികവറിയിച്ച് പരിശീലന മത്സരം

  ദക്ഷിണാഫ്രിക്ക-ബോര്‍ഡ് പ്രസഡിന്റ്സ് ഇലവന്‍ ത്രിദിന പരിശീലന മത്സരം സമനിലയില്‍. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാവാന്‍ പാഡ് കെട്ടുന്ന രോഹിത് ശര്‍മ ബാറ്റിംഗില്‍ പൂജ്യനായി പുറത്തായപ്പോള്‍ യുവതാരങ്ങളായ പ്രിയങ്ക് പഞ്ചാലും സിദ്ദേശ് ലാഡും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ശ്രീകര്‍ ഭരതും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി ബാറ്റിംഗില്‍ തിളങ്ങി.

 • রোহিত শর্মার ছবি

  Cricket26, Sep 2019, 9:21 AM

  ഓപ്പണറായി രോഹിത്തിന് പരീക്ഷണം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിശീലന മത്സരം ഇന്നുമുതല്‍

  രോഹിത് ശര്‍മ്മയാണ് ബോര്‍ഡ് ഇലവനെ നയിക്കുന്നത്. ടെസ്റ്റ് ടീമിൽ രോഹിത്തിനെ ഓപ്പണറായി തെരഞ്ഞെടുത്തിരുന്നു.

 • rahane catch

  Cricket20, Aug 2019, 10:00 AM

  രഹാനെയും വിഹാരിയും കാത്തു; പരിശീലന മത്സരം സമനിലയില്‍

  305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് മൂന്ന് വിക്കറ്റിന് 47 റൺസിൽ എത്തിയപ്പോൾ കളി അവസാനിപ്പിക്കുകയായിരുന്നു
   

 • Ireland Cricket

  Cricket12, Aug 2019, 8:59 PM

  ടി20 ലോകകപ്പ് യോഗ്യതയ്ക്ക് മുമ്പ് ടീമുകള്‍ക്ക് പരിശീലന മത്സരം

  നേപ്പാള്‍ ഒഴികെയുള്ള ടീമുകള്‍ യോഗ്യത റൗണ്ട് കളിക്കുന്നുണ്ട്. മസ്‌കറ്റിലെ അല്‍ എമിറേറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ നടക്കും.

 • Mohammed Shami

  CRICKET30, Nov 2018, 1:08 PM

  പരിശീലന മത്സരം; ഓസീസിന്റെ രണ്ടാം നിരക്കുമുന്നില്‍ വെള്ളംകുടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍

  ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഏക പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളംകുടിപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.