പവൻ കല്യാണ്‍
(Search results - 9)Movie NewsJan 26, 2021, 3:01 PM IST
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് തുടങ്ങി, മെയ്ക്കിംഗ് വീഡിയോ
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും ആയിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ പവൻ കല്യാണും റാണാ ദഗുബാട്ടിയും അഭിനയിക്കുന്ന തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം തുടങ്ങിയെന്ന വാര്‍ത്തയോടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. പവൻ കല്യാണിന്റെയും റാണാ ദഗുബാട്ടിയുടെയും അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. ഏവരും കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക്.
Movie NewsDec 21, 2020, 12:34 PM IST
അയ്യപ്പനും കോശിയും തെലുങ്കില്‍, പൃഥ്വിരാജിന്റെ വേഷത്തിനും ആളായി!
റാണാ ദഗുബാട്ടി പവൻ കല്യാണിനൊപ്പം അഭിനിയിക്കുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിലാണ് ഇരുവരും അഭിനയിക്കുകയെന്നാണ് വാര്‍ത്ത. സച്ചിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന കാര്യം റാണ ദഗുബാട്ടി തന്നെയാണ് അറിയിച്ചത്. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
Movie NewsDec 12, 2020, 8:56 PM IST
മലയാളത്തിലെ പോലെ തെലുങ്കിലും നായകൻ പാടും, അയ്യപ്പനും കോശിയും റീമേക്കിന്റെ വിവരങ്ങള്‍!
മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയാണ് സിനിമ സംവിധാനം ചെയ്തത്. പവൻ കല്യാണ്‍ നായകനായി ചിത്രം തെലുങ്കിലേക്ക് എത്തുകയാണ്. പവൻ കല്യാണ്‍ നായകനായിട്ട് തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഗാനത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.
Movie NewsDec 4, 2020, 5:04 PM IST
കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അതിഥിയായി പവൻ കല്യാണ്‍!
കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്നതിനാല് മലയാളികളുടെയും ശ്രദ്ധ നേടിയ തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട. മലയാളികളുടെയും പ്രിയ താരം മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രഖ്യാപന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ തെലുങ്കിലെ പ്രശസ്ത താരം പവൻ കല്യാണും അഭിനയിക്കുമെന്നതാണ് പുതിയ വാര്‍ത്ത. ഏത് കഥാപാത്രമായിരിക്കും പവൻ കല്യാണിന് എന്ന് വ്യക്തമല്ല. അതിഥി താരത്തിന്റെ വേഷത്തില്‍ ആയിരിക്കും പവൻ കല്യാണ്‍ സിനിമയിലെത്തുകയെന്നതാണ് വാര്‍ത്ത.
Movie NewsNov 25, 2020, 5:49 PM IST
പവൻ കല്യാണ്‍ ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കാൻ മലയാളിയുടെ പ്രിയതാരം!
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടിയാണ് സായ് പല്ലവി. അന്യഭാഷകളില്‍ സജീവമാണ് ഇപ്പോള്‍ സായ് പല്ലവി. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവി കൃഷ് സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് പുതിയ വാര്‍ത്ത. കൃഷ് സായ് പല്ലവിയെ കഥ കേള്‍പ്പിച്ചുവെന്നാണ് വാര്‍ത്ത. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും ടോളിവുഡ് വാര്‍ത്തയില്‍ പറയുന്നു.
Movie NewsNov 24, 2020, 5:30 PM IST
ഹിറ്റൊരുക്കാൻ ഹരിഷ് ശങ്കറുമായി കൈകോര്‍ക്കുന്നു, അച്ഛനും മകനുമായി പവൻ കല്യാണ്‍!
പവൻ കല്യാണ്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കാൻ ഒരുങ്ങുന്നു. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പവൻ കല്യാണ്‍ ഇരട്ടവേഷത്തിലെത്തുക. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം പുറത്തുവിട്ടിട്ടില്ല. അച്ഛനും മകനുമായിട്ടായിരിക്കും പവൻ കല്യാണ്‍ അഭിനയിക്കുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. പവൻ കല്യാണിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. പവൻ കല്യാണിന്റെ ഏറ്റവും വലിയ ഹിറ്റായ ഗബാര്‍ സിംഗിന്റെ സംവിധായകനാണ് ഹരീഷ് ശങ്കര്‍.
NewsAug 19, 2019, 5:26 PM IST
ചിരഞ്ജീവി ചിത്രത്തിന്റെ ടീസറിന് ശബ്ദം നല്കാൻ പവൻ കല്യാണും, താരങ്ങള്‍ ആവേശത്തില്‍; വൈറലായി വീഡിയോ!
ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ചരിത്ര സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ ടീസറിന്റെ ഭാഗമായി ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാണുമുണ്ട്. ടീസറിന് ശബ്ദം നല്‍കുന്നത് പവൻ കല്യാണാണ്. പവൻ കല്യാണ്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയില്‍ പവൻ കല്യാണിനൊപ്പം ചിരഞ്ജീവിയുമുണ്ട്.
NewsAug 16, 2019, 3:27 PM IST
സെയ് റാ നരസിംഹ റെഡ്ഡിയുടെ പുതിയ ടീസറും വരുന്നൂ; ചരിത്ര സിനിമയ്ക്കൊപ്പം പവൻ കല്യാണും!
ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയാണ് സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ പുതിയ ടീസറും വരികയാണ്. ഓഗസ്റ്റ് 20ന് റിലീസ് ചെയ്യുന്ന ടീസറിന് ശബ്ദം നല്‍കുന്നത് പവൻ കല്യാണാണ് എന്നാണ് റിപ്പോര്‍ട്ട്. പവൻ കല്യാണ്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
NewsMay 6, 2019, 10:47 AM IST
പവൻ കല്യാണിന്റെ മടങ്ങിവരവ്; സത്യം വെളിപ്പെടുത്തി സൂപ്പര്‍ഹിറ്റ് സംവിധായകൻ
ടോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ പവൻ കല്യാണ്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്നു. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണത്തിനായി സജീവമായി ഇറങ്ങിയപ്പോള്‍ തല്ക്കാലം സിനിമയ്ക്ക് അവധി നല്‍കിയിരുന്നു. പവൻ കല്യാണ്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണെന്നും വാര്‍ത്തകള്‍ വരുന്നു. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പവൻ കല്യാണ്‍ നായകനാകുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരിഷ് ശങ്കര്‍.