Search results - 8 Results
 • B K Harinarayanan

  Music1, May 2019, 2:48 PM IST

  'ഓലഞ്ഞാലിക്കുരുവി' മുതല്‍ 'ജീവാംശം' വരെ; ഇത് ഹരിനാരായണന്‍റെ ജീവിതം

  താളാത്മകവും ലളിതപദങ്ങളാല്‍ സമ്പന്നവുമായ പഴമ്പാട്ടുകളുടെ ചേലുണ്ട് ബി കെ ഹരിനാരായണന്‍ എന്ന പാട്ടെഴുത്തുകാരന്‍റെ  സംസാരത്തിന്. മലയാളികളുടെ ഗൃഹാതുരതയെ ഇളംകാറ്റിലാടുന്ന ഓലഞ്ഞാലിക്കുരുവികളെപ്പോലെ പാട്ടില്‍ കൊരുത്തിട്ട ഈ കുന്നംകുളത്തുകാരന്‍റെ ജീവിതകഥകള്‍ക്കും കാവ്യഭംഗിയുണ്ട്. 

 • River Songs

  Music22, Mar 2019, 1:54 PM IST

  പാട്ടായി ഒഴുകിയ പുഴകള്‍..!

  ജലവും പുഴയും വെറുംവാക്കായും ജീവനാമമായും പ്രത്യക്ഷപ്പെടുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുണ്ട്‌ മലയാളത്തില്‍.  ലോക ജലദിനത്തില്‍ അത്തരം ചില ഗാനങ്ങളെ പരിചയപ്പെടാം. 'പാട്ടുകഥയില്‍' പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Azeez Thayineri Song

  Music9, Mar 2019, 2:26 PM IST

  പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍..!

  അടുത്തകാലത്ത് റിയാലിറ്റി ഷോകളില്‍ തരംഗമായ 'ആരാലും മനസില്‍ നിന്നൊരിക്കലും മറക്കുവാന്‍ ആവാത്തവിധമുള്ളതായ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ആദ്യശബ്‍ദം. മാപ്പിളപ്പാട്ടിന്‍റെ കളിത്തോഴന്‍ സാക്ഷാല്‍ മോയിന്‍കുട്ടി വൈദ്യരെ നിമിഷനേരം കൊണ്ട് പാട്ടിലാക്കിയ മിടുക്കന്‍. മായം ചേര്‍ക്കാത്ത മാപ്പിളപ്പാട്ടുകള്‍ ചൂടപ്പം പോലെ നിര്‍മ്മിക്കുന്ന പയ്യന്നൂരിലെ എസ് എസ് സ്റ്റുഡിയോ എന്ന പാട്ട് ഫാക്ടറിയുടെ അമരക്കാരന്‍. അസീസ് തായിനേരിയുടെ കഥയുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Odenda Article

  Music22, Jan 2019, 3:20 PM IST

  പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

  അയാളെ ദയനീയമായി നോക്കിക്കൊണ്ട് അവന്‍ ഓടിവന്നതിന്‍റെ കിതപ്പടക്കി. എന്നിട്ടു പറഞ്ഞു: "ഞാനൊരു നാടന്‍ പാട്ടെഴുത്തിയിട്ടുണ്ട്.. ചേട്ടന്‍ അതൊന്നു കേട്ടിട്ട് മണിച്ചേട്ടനെക്കൊണ്ടൊന്ന് പാടിക്കാമോ?" അമ്പരന്നു നിന്ന അയാളെ നോക്കി അനുവാദമൊന്നും ചോദിക്കാതെ ആ കൊച്ചു പയ്യന്‍ ഇങ്ങനെ നീട്ടി പാടി. "ടാറിട്ട റോഡാണ് റോഡിന്‍റരികാണ് വീടിന്നടയാളം ശീമക്കൊന്നാ.."

  പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Suresh Ramanthali Song

  Music15, Jan 2019, 5:20 PM IST

  കാതരമൊരു പാട്ടായ് ഞാനില്ലേ..?!

  "പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍.." 

  മോഹന രാഗത്തില്‍ ബോംബെ രവി ചിട്ടപ്പെടുത്തി, സുജാത മോഹനെന്ന ഭാവഗായികയുടെ ശബ്‍ദത്തില്‍ അനശ്വരമായ ഗാനം. ഓരോ പ്രണയദിനങ്ങളിലും നമ്മള്‍ മൂളിനടക്കുന്ന മനോഹരമായ ഈ പ്രണയഗാനത്തിന്‍റെ രചയിതാവിനെക്കുറിച്ച് നമുക്ക് എന്തറിയാം? ആ അറിയാത്ത കഥകളുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Khalbanu Fathima

  Music7, Jan 2019, 5:49 PM IST

  ജീവിതം തന്ന ഫാത്തിമ...!

  അവളെ ഫാത്തിമാ എന്നു പേരിട്ടു വിളിക്കാനാണ് അപ്പോള്‍ അവന് തോന്നിയത്. ഷര്‍ട്ട് പൊതിയുന്ന കാര്‍ബോര്‍ഡിനു പിറകിലെഴുതിയ ആ ഒരൊറ്റ വിളിയില്‍ പുതിയൊരു ജീവിതമായിരുന്നു അവള്‍ ആ സെയില്‍സ്‍മാന് നല്‍കിയത്. നൂറുകണക്കിന് ഈണങ്ങളുണ്ടാക്കിപ്പാടിയ ഉപ്പയ്ക്ക് ലഭിക്കാതെ പോയ പ്രശസ്‍തി 'ഫാത്വിമ'യിലൂടെ മകനെ തേടിയെത്തി. പാട്ടുകഥകളുമായി പ്രശോഭ് പ്രസന്നന്‍

 • Songs 2018

  Music31, Dec 2018, 6:06 PM IST

  2018ന്‍റെ പാട്ടോര്‍മ്മകള്‍

  നൂറായിരം ഓര്‍മ്മകളായി പരിണമിക്കുന്ന പൂമ്പാറ്റകളാണ് ഓരോ പാട്ടും. കുറച്ചുകാലം കഴിയുമ്പോള്‍ ഇന്നലകളുടെ ഭാണ്ഡവും പേറി നമ്മെ തേടി പറന്നെത്തുന്നവര്‍. സുഖദു:ഖങ്ങളുടെയൊക്കെ പെരുങ്കടലിനെ നമ്മുടെ നെഞ്ചിലുണര്‍ത്തുന്നവര്‍. അങ്ങനെയുള്ള ചില മലയാളം പാട്ടുകളെക്കൂടി ഓര്‍മ്മകളിലേക്ക് ചേര്‍ത്ത് ഒരു വര്‍ഷം കൂടി കടന്നു പോകുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pada Poruthanam

  Music27, Dec 2018, 6:16 PM IST

  "പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

  സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമൊക്കെ അടുത്തകാലത്ത് തരംഗമായ 'പട പൊരുതണം കടലിളകണം വെട്ടിത്തലകള്‍ വീഴ്ത്തണം..' എന്ന വിവാദഗാനത്തിന്‍റെ കഥകളെക്കുറിച്ച് പ്രശോഭ് പ്രസന്നന്‍ എഴുതുന്നു