പാഷാണം ഷാജി  

(Search results - 46)
 • <p>Pashanam shaji</p>

  spice22, May 2020, 10:25 PM

  'മാസ്‌ക്കാണ് മാസ്' : വൈറലായി പാഷാണം ഷാജിയുടെ ബോധവല്‍ക്കരണ വീഡിയോ

  വ്യക്തിശുചിത്വത്തിന്റേയും പരിസര ശുചിത്വത്തിന്റേയും മാസ്‌ക്ക് വയ്ക്കുന്നതിന്റേയും ആവശ്യകതയാണ് ഷാജി പാട്ടിലൂടെ അറിയിക്കുന്നത്.

 • shaji may go next week raghu to sujo
  Video Icon

  Bigg Boss14, Mar 2020, 7:12 PM

  'ഷാജി ഈ ആഴ്ച അല്ലെങ്കില്‍ അടുത്തയാഴ്ച പോകും'; സുജോയോട് രഹസ്യമായി രഘു

  കണ്ണിന് അസുഖം ബാധിച്ച് അവധിയില്‍ പോയ ശേഷമാണ് രഘുവും,സുജോയും ബിഗ് ബോസില്‍ തിരിച്ചെത്തിയത്. പോകുന്നത് വരെ രജിത് കുമാറിനെ എതിര്‍ത്തിരുന്ന രഘുവും,സുജോയും രജിത് കുമാറിനൊപ്പം ചേര്‍ന്നു. എന്നാല്‍ ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച് രജിത് കുമാര്‍ പുറത്തായി. അന്നു മുതല്‍ രഘു രജിത് കുമാറിന് എതിരാണ്.
   

 • shaji sings
  Video Icon

  Bigg Boss13, Mar 2020, 8:36 PM

  പുഞ്ചവയൽ ചിറയുറക്കണ തോറ്റംപാട്ട് പാടി പാഷാണം ഷാജി

  അടിപിടികളും ബഹളങ്ങളുമൊഴിഞ്ഞ ബിഗ് ബോസ് വീട് വല്ലപ്പോഴും മാത്രമാണ് കാണാനാവുക. ഇപ്പോഴിതാ മുറ്റത്തെ പുൽത്തകിടിയിലിരുന്ന് നാടൻപാട്ട് പാടുകയാണ് ഷാജി. കൂട്ടിന് ആര്യയും ഫുക്രുവും എലീനയുമുണ്ട്. 

 • sujo pashanam shaji biggboss
  Video Icon

  Bigg Boss12, Mar 2020, 10:35 AM

  'വെറുതെ കിടന്ന് അഭ്യാസം കാണിക്കുന്ന്'; രജിത്തിനെ ഓര്‍ത്ത് കരയുന്ന സുജോയ്‌ക്കെതിരെ രോഷത്തോടെ ഷാജി, വീഡിയോ

  ബിഗ് ബോസില്‍ രജിത്തും സുജോയും നല്ല സുഹൃത്തുക്കളാണ്. രജിത്ത് പുറത്തായത് ഓര്‍ത്ത് കരയുകയാണ് സുജോ. സുജോ അഭ്യാസം കാണിക്കുകയാണെന്ന് രോഷത്തോടെ പറയുകയാണ് പാഷാണം ഷാജി.
   

 • shaji about rajith
  Video Icon

  Bigg Boss7, Mar 2020, 6:15 PM

  അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ പുള്ളിക്കെന്തും! രജിത്തിനെക്കുറിച്ച് ആര്യയും വീണയും ഷാജിയും, വീഡിയോ

  വളരെ ഇമോഷണലായ ഒരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസില്‍. വീട്ടിലുള്ളവര്‍ അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു ഇന്നലെ. പലരും പൊട്ടിക്കരഞ്ഞത് നാം ഇന്നലെ കണ്ടു.ടാസ്‌കിന് ശേഷം രാത്രിയില്‍ ഗാര്‍ഡന്‍ ഏരിയയില്‍ സംസാരിക്കുകയാണ് വീണയും ആര്യയും രേഷ്മയും ഷാജിയും.
   

 • undefined

  Bigg Boss5, Mar 2020, 6:13 PM

  ബിഗ് ബോസ്; ജസ്റ്റിസ് ഫുക്രുവിന്‍റെ കോടതിക്കളികള്‍

  ബിഗ് ബോസിന്‍റെ വ്യത്യസ്തമായ ടാസ്ക്കുകളില്‍ ഒന്നായ കോടതിയില്‍ ജഡ്ജായി രണ്ട് തവണയാണ് ഫുക്രു എത്തിയത്. ആദ്യത്തേത് വീണയ്ക്കെതിരെ സുജോ നല്‍കിയ പരാതിയാണ്. സുജോ, വാദിയായ കേസില്‍ ഫുക്രുവിനെ ജഡ്ജാക്കിയത് സുജോ തന്നെയാണ്. വീണയാകട്ടെ സ്വന്തം അഭിഭാഷകനായി കണ്ടെത്തിയത് രഘുവിനെയും. ജഡ്ജിയെ സുജോ തീരുമാനിച്ചെങ്കിലും സുജോ കേസ് തോറ്റു. രണ്ടാമത്തെ കേസാകട്ടെ ആര്യയുടെതായിരുന്നു. ഇവിടെയും ആര്യ ഫുക്രുവിനെ ജഡ്ജായി വച്ചു. സുജോ വക്കീലായി പാഷാണം ഷാജിയെയും. രണ്ടാമത്തെ കേസിലും ജഡ്ജിയായി ഫുക്രുവിനെ തീരുമാനിച്ച ആര്യ കേസ് തോറ്റു. കാണാം ജസ്റ്റിസ് ഫുക്രുവിന്‍റെ കോടതി ഭരണം. 

 • rajith kumar

  Bigg Boss5, Mar 2020, 2:26 PM

  'ഇന്‍ജസ്റ്റിസ് ', ഒടുവില്‍ അവര്‍ തന്നെ സമ്മതിച്ചു; തന്നെ പുറത്താക്കിയ ആ ക്യാപ്റ്റന്‍സി ടാസ്ക് ഓര്‍ത്ത് രജിത്

  ബിഗ് ബോസില്‍ ഇപ്പോള്‍ പണ്ട് നടന്ന കാര്യങ്ങളും കുറ്റങ്ങളുമാണ് വിഷയം. കോടതി ടാസ്‌കിന്റെ ഭാഗമായി മറ്റ് മത്സരാര്‍ഥികളുടെ തെറ്റ് കണ്ടെത്തി കോടതിയില്‍ കേസ് കൊടുക്കുകയാണ് മത്സരാര്‍ഥികള്‍. പിന്നാലെ വാദവും വിധിയുമെല്ലാം നടക്കുകയാണ്. 

 • undefined

  Bigg Boss5, Mar 2020, 1:52 PM

  ബിഗ് ബോസ്; കോടതി മുറിയില്‍ അടിപതറി രജിത്ത് കുമാര്‍


  ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടായിരുന്നു ബിഗ് ബോസ്, കോടതി എന്ന സങ്കല്‍പം മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചത്. വാദികള്‍ക്ക് ബിഗ് ബോസ് ക്യാമറയില്‍ തന്‍റെ പരാതി പറയാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കോടതിക്ക് മുന്നില്‍ പരാതി ഉന്നയിക്കാമെന്നും തുടര്‍ന്നുണ്ടാകുന്ന കോടതി വിധിയെ മാനിക്കാന്‍ മത്സരാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നുമായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശം. എന്നാല്‍ കേസില്‍ വാദിക്കാണ് ജഡ്ജിയെ നിയമിക്കാന്‍ അധികാരം. പ്രതിക്ക് സ്വന്തമായൊരു അഭിഭാഷകനെ നിര്‍ദ്ദേശിക്കാം.

 • sunitha devadas review

  Bigg Boss5, Mar 2020, 12:26 PM

  ബിഗ് ബോസ് കോടതി വിചിത്രം; എങ്കിലും അമൃതയ്ക്കും അഭിരാമിക്കും നീതി കിട്ടി

  മലയാള ടെലിവിഷൻ ചരിത്രത്തിലെ ഒരു പ്രധാന എപ്പിസോഡായിരുന്നു ഇന്നലത്തെ ബിഗ് ബോസ് ഷോയിലെ കോടതി ടാസ്ക്കിൽ ബിഗ് ബോസ് സഹോദരിമാരായ അമൃതയും അഭിരാമിയും പാഷാണം ഷാജിക്കെതിരെ ഫയൽ ചെയ്ത കേസും അതിന്റെ വിധിയും. ഇത് വെറുതെ പറഞ്ഞതല്ല. നമുക്കറിയാം മിക്ക ടെലിവിഷൻ ഷോകളിയും സ്റ്റേജ് ഷോകളിലും മിമിക്രിയിലുമൊക്കെ സ്ത്രീവിരുദ്ധതയാണ് തമാശയായി പറയുന്നതും ആഘോഷിക്കപ്പെടുന്നതും.

 • amrutha and abhirami biggboss malayalam season 2
  Video Icon

  Bigg Boss5, Mar 2020, 11:41 AM

  മാപ്പ് പറഞ്ഞ് ഷാജി; കോടതിമുറിയില്‍ തിളങ്ങി അമൃതയും അഭിരാമിയും


  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ടതാണ് കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡ്. ടാസ്‌കിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉന്നയിച്ച ഷാജിക്കെതിരെ ബിഗ് ബോസ് കോടതിയില്‍ അമൃതയും അഭിരാമിയും കേസ് ഫയല്‍ ചെയ്തു. ഒടുവില്‍ ഷാജി മാപ്പ് പറഞ്ഞു.
   

 • Amrutha Suresh and Pashanam Shaji

  Bigg Boss4, Mar 2020, 11:59 PM

  അശ്ലീല പരാമര്‍ശം, അമൃതയോടും അഭിരാമിയോടും ക്ഷമ പറഞ്ഞു പാഷാണം ഷാജി

  ബിഗ് ബോസ്സില്‍ കഴിഞ്ഞ ദിവസം മുതല്‍ ടാസ്‍ക് നടക്കുകയാണ്. ഓരോ മത്സരാര്‍ഥിയും പോയന്റുകള്‍ക്കായി ടാസ്‍ക്കില്‍ പങ്കെടുക്കുന്നു. ടാസ്‍ക്കുകള്‍ സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. കോടതി മുറിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ടാസ്‍ക്ക് നടക്കുന്നത്. കോടതിയിലെ സംഭവത്തിനു ശേഷം അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും പാഷാണം ഷാജി ക്ഷമ പറഞ്ഞതാണ് ഇന്നത്തെ പ്രധാന കാര്യം.

 • Amrutha Suresh and Pashanam Shaji

  Bigg Boss4, Mar 2020, 11:17 PM

  പാഷാണം ഷാജി അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ കേസ് ജയിച്ച് അമൃതയും അഭിരാമിയും

  ബിഗ് ബോസ് ഓരോ തവണയും ആവേശഭരിതവും ആകാംക്ഷയുമുണ്ടാക്കുന്നത് ടാസ്‍ക്കുകളാണ്. ലക്ഷ്വറി ബജറ്റിനായുള്ള പോയന്റിനായും വ്യക്തിഗത പോയന്റിനായും മത്സരാര്‍ഥികള്‍ ടാസ്‍ക്കില്‍ മത്സരിക്കും. അത് സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ കോടതി ടാസ്‍ക്കായിരുന്നു. ഇന്ന് കോടതിയില്‍ പരാതിയുമായി എത്തിയത് അമൃത സുരേഷും അഭിരാമി സുരേഷുമാണ്.

 • amrutha arya

  Bigg Boss4, Mar 2020, 12:06 PM

  'നിങ്ങളുടെ മുഖം കണ്ടാലറിയാം'; പെരുമാറ്റത്തിന്‍റെ കാര്യം ആര്യയോട് തുറന്നടിച്ച് അമൃത

  അമ്പതാം ദിവസം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ആലസ്യം നിറഞ്ഞ നാളുകള്‍ക്ക് വിടനില്‍കി പുതിയ ഊര്‍ജവുമായി ബിഗ് ബോസ് വീട്  ഉണര്‍ന്നത്. കളികള്‍ക്ക് വേഗവും താളവും കൂടിയതും അന്നുമുതലായിരുന്നു. അതുവരെ അപ്രമാദിത്തം കാത്തുസൂക്ഷിച്ചവരെ അസ്വസ്ഥമാക്കാനുള്ള മരുന്നു ബിഗ് ബോസ് കൊടുത്തിരുന്നു. 

 • bigg boss

  Bigg Boss2, Mar 2020, 11:11 PM

  രജിത്തില്ലാത്ത ആദ്യ എവിക്ഷന്‍ പട്ടിക; നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ ഏഴുപേര്‍

  ബിഗ് ബോസ് എവിക്ഷന് നോമിനേറ്റ് ചെയ്യപ്പെട്ടത് ഏഴുപേരാണ്.  തിരിച്ചെത്തിയ ദയ, എലീന, രേഷ്മ എന്നിവരെ ഇത്തവണ നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.  

 • Amrutha Suresh and Pashanam Shaji

  Bigg Boss29, Feb 2020, 11:59 PM

  ഇഷ്‍ടമല്ലടാ നിന്റെ തൊട്ടുനോട്ടം ഇഷ്‍ടമല്ലെടാ- പാഷാണം ഷാജിയോട് പാട്ടില്‍ പ്രതികാരവുമായി അമൃതയും അഭിരാമിയും

  ബിഗ് ബോസ്സിലെ ആകര്‍ഷണീയമായ രംഗങ്ങളുള്ളതായിരിക്കും ലാലേട്ടൻ വരുന്ന ഓരോ ദിവസവും. മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയാണ് ലാലേട്ടൻ ചെയ്യാറുള്ളത്. കാര്യങ്ങള്‍ കയ്യാങ്കളിയോളമെത്തിക്കുന്നവര്‍ക്കും മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കും മോഹൻലാല്‍ താക്കീതും ചെയ്യും. പുതുതായി ബിഗ് ബോസ്സില്‍ എത്തിയ ഗായിക സഹോദരിമാരായ അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും മോഹൻലാല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‍തു. വീട്ടിലുള്ള മറ്റുള്ളവരെ നോക്കി പാടാൻ തോന്നുന്ന പാട്ട് രണ്ടുവരി പാടാനും മോഹൻലാല്‍ ആവശ്യപ്പെട്ടിരുന്നു.