പിടികൂടി
(Search results - 1786)ChuttuvattomJan 25, 2021, 5:28 PM IST
മിഠായിത്തെരുവിൽ മൊബൈല്‍ ഫോണ്‍ മോഷണം: അരമണിക്കൂറിനുള്ളില്‍ മോഷ്ടാവ് വലയിൽ
നിരവധി കളവു കേസില്‍ പ്രതിയായ യുവാവ് കോഴിക്കോട് മിഠായിത്തെരുവില്‍ വച്ച് സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു
KeralaJan 25, 2021, 8:15 AM IST
കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്ന് 1.3 കിലോ സ്വർണം പിടികൂടി
എമർജൻസി ലാംപ്, മിക്സി, കളിപ്പാട്ടം എന്നിവയിൽ ഒളിപ്പിച്ചാണ് 80 ലക്ഷം വിലയുള്ള സ്വർണം കൊണ്ടുവന്നത്.
crimeJan 23, 2021, 11:24 PM IST
ബത്തേരി-അമ്പലവയൽ പ്രദേശങ്ങളിൽ വീടുകളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ
ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ വീടുകളില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ് പൊലീസ് പിടികൂടിയത്.
IndiaJan 23, 2021, 3:59 PM IST
കര്‍ഷക സമരം; സമര നേതാക്കളെ ഇല്ലാതാക്കാന്‍ ഹരിയാനാ പൊലീസിന്റെ കൊലയാളി സംഘം ?
59 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ അതിജീവനത്തിനായിസമരം ചെയ്യുന്ന കര്‍ഷക സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷക നേതാക്കള്‍ രംഗത്ത്. കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കി. സംഭവം വിശദീകരിച്ച നേതാക്കൾ ആക്രമിക്കാനെത്തിയ ആളെ ഇന്നലെ അർധരാത്രിയോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്. രണ്ട് ദിവസം മുമ്പ് രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഗുവിൽ നിന്ന് ഇയാളെ കർഷകർ പിടികൂടിയത്. തുടർന്ന് കർഷകർ ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്. കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് ഹരിയാനാ പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ഹരിയാന-ദില്ലി പൊലീസോ കേന്ദ്രസര്‍ക്കാരോ തയ്യാറായിട്ടില്ല. കര്‍ഷക സമര ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.
IndiaJan 22, 2021, 3:05 PM IST
കാമുകിക്കൊപ്പം കാറില്‍ ദോശ കഴിച്ചോണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ പിടികൂടി; പരാതി പരിഗണിക്കാതെ പൊലീസ്
ഭര്‍ത്താവിന് നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്നും അവരുമായി കറങ്ങി നടക്കുകയാണെന്നുമായിരുന്നു ഭാര്യയുടെ പരാതി. ഇതിന് കൃത്യമായ ഒരു മറുപടി നല്കാന് ഭര്‍ത്താവിന് സാധിച്ചില്ല.
KeralaJan 20, 2021, 10:06 AM IST
ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
crimeJan 19, 2021, 6:01 PM IST
വനിതാ സെക്യൂരിറ്റിക്ക് നേരെ അതിക്രമം; പ്രതിയെ പിടികൂടിയില്ല, പ്രതിഷേധവുമായി ജീവനക്കാർ
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം.
ChuttuvattomJan 18, 2021, 9:40 PM IST
അനധികൃതമായി സൂക്ഷിച്ച ആയിരം ലിറ്ററോളം ഡീസല്‍ പിടികൂടി
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഡീസല്‍ പാലാഴിയിലെ പെട്രോള്‍ പമ്പില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.
ChuttuvattomJan 18, 2021, 4:51 PM IST
തിരൂരില്‍ 50 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി
സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലന് ഇബ്രാഹിമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
auto blogJan 18, 2021, 3:53 PM IST
മറിഞ്ഞ വണ്ടിയിലെ പെട്രോള്‍ ഊറ്റുന്നതിനിടെ നാട്ടുകാര്‍ പൊക്കി; പിന്നെയാണ് ട്വിസ്റ്റ്!
ക്രിക്കറ്റ് കളിയും കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കള്‍ മോഷണശ്രമം കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് കഥയിലെ ട്വിസ്റ്റ്
ChuttuvattomJan 16, 2021, 12:40 PM IST
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
പോർച്ചിൽ ഇരുന്ന സ്കൂട്ടറിലും വീട്ടിലെ ഹാളിനുള്ളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്.
ChuttuvattomJan 16, 2021, 6:37 AM IST
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട: എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി
എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് എം.ഡി.എം.എയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24) ആണ് പിടിയിലായത്.
crimeJan 14, 2021, 12:08 PM IST
കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ പൊലീസ് പിടികൂടിയത് സാഹസികമായി
മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ അമ്പതിലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് വിനീത്.
KeralaJan 13, 2021, 6:46 AM IST
കരിപ്പൂരിലെ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി
കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് അരക്കിലോയിലധികം സ്വർണവും മൂന്നരലക്ഷം രൂപയും കണ്ടെടുത്തു. ഇന്ന് പുലർച്ചെയാണ് 24 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിച്ചത്.
KeralaJan 12, 2021, 4:20 PM IST
മയക്കുവെടി വെച്ചതിന് പിന്നാലെ കടുവ വീണ്ടും ആക്രമിച്ചു; വാച്ചര്‍ക്ക് പരിക്ക്
പ്രദേശത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ച ശേഷമാണ് മയക്കുവെടി വെച്ചത്. ഏഴ്ദിവസം നീണ്ട തിരച്ചിലിന് പിന്നാലെ ഇന്ന് പാറകവലയിലെ കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്.