പിണറായി

(Search results - 5183)
• undefined

Movie NewsJun 24, 2021, 8:58 AM IST

‘നിയമവും ശിക്ഷയും കഠിനമായില്ലെങ്കിൽ ഇനിയും നമ്മൾ സഹതപിക്കേണ്ടിവരും'; മുഖ്യമന്ത്രിയോട് ഗൗരി നന്ദ

സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീധന മരണങ്ങളേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടി ഗൗരി നന്ദ. എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ അങ്ങയോട് സംസാരിക്കണമെന്ന് തോന്നിയെന്ന് ​ഗൗരി നന്ദ കുറിച്ചു.

• P U Chithra

Other SportsJun 22, 2021, 7:07 PM IST

ടോക്യോ ഒളിംപിക്‌സ്: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ അഞ്ച് ലക്ഷം വീതം

ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സഹായം

cm on dowry harassment

KeralaJun 22, 2021, 6:50 PM IST

സ്ത്രീധന പീഡനം ഗൗരവമേറിയത്, പരാതികൾക്ക് ഓൺലൈൻ സംവിധാനം, പ്രതികൾക്ക് കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം കേൾക്കുന്നുണ്ട്. അത്തരത്തിൽ നമ്മുടെ നാട് മാറുക എന്നത് നമ്മുടെ സംസ്ഥാനം ആർജ്ജിച്ചിട്ടുള്ള സംസ്കാര സമ്പന്നതയ്ക്ക്...

pinarayi vijayan

KeralaJun 22, 2021, 6:41 AM IST

ടിപിആര്‍ പത്തിന് താഴെയെത്തി; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാനിടയുണ്ട്. നിലവിൽ 7 മണി വരെ മാത്രം പ്രവർത്തിക്കാനനുമതി നൽകുന്നത് ഹോട്ടലുകളടക്കം കടയുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്

Najeeb Kanthapuram

KeralaJun 21, 2021, 7:56 PM IST

കൊവിഡ് മാനദണ്ഡം പാലിക്കാതെ പൊലീസ് സംഗമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി എംഎല്‍എ

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ പങ്കെടുത്തത്. ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

• undefined

KeralaJun 21, 2021, 3:52 PM IST

ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനം; ഫയൽ നീക്കത്തിൽ മാറ്റം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

ജോലിക്ക് ഹാജരാകേണ്ടവർ കൃത്യസമയത്ത് എത്തിയിരിക്കണം. മനപ്പൂർവം ഫയൽ താമസിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം പൂർണമായും മാറണം

pinarayi - shaji

KeralaJun 21, 2021, 11:00 AM IST

'പിണറായി ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണ് ഞാൻ', പാണ്ട്യാല ഷാജി പറയുന്നു

പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന്  പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ പാണ്ട്യാല ഷാജി.

choorayi chandran

KeralaJun 21, 2021, 8:29 AM IST

'മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി';പിണറായിയോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ ടി ജോസഫെന്ന് സഹപാഠി

മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ജോസഫിന് സുധാകരനായിട്ടും പിണറായി വിജയനുമായിട്ടും ബന്ധമുണ്ടായിരുന്നു.

• undefined

KeralaJun 20, 2021, 5:48 PM IST

'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം'; നാളെ അന്താരാഷ്ട്ര യോഗ ദിനാചരണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം.

ramesh chennithala

KeralaJun 20, 2021, 4:46 PM IST

'സുധാകരനെ പിണറായിക്ക് പേടി ', കൊവിഡ് വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്നും ചെന്നിത്തല

രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന വൈകിട്ടത്തെ വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

• undefined

KeralaJun 20, 2021, 10:21 AM IST

'വിമർശനം വ്യക്തിപരം തന്നെ, പിണറായിക്ക് മാഫിയ ബന്ധം'; വിടാതെ വീണ്ടും കെ സുധാകരൻ

പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന ജസ്റ്റിസ് സുകുമാരന്റെ പരാമര്‍ശം അടങ്ങിയ പത്രവാർത്ത വീണ്ടും എടുത്തിട്ടാണ് സുധാകരന്‍റെ വിമര്‍ശനം. ഇനിയും ചിലത് പുറത്ത് വരാൻ ഉണ്ടെന്നും മുന്നറിയിപ്പ്.

Kozhikode

ChuttuvattomJun 19, 2021, 9:28 PM IST

തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട്; ഉദയം പദ്ധതി ജൂണ്‍ 22ന്, മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ കൂട്ടായ്മകളുടെയും വ്യവസായ സംരംഭങ്ങളുടെയും നാട്ടുകാരുടേയും സഹകരണത്തിലൂടെ താത്കാലിക ക്യാംപുകള്‍ ഒരുക്കി നല്‍കിയിരുന്നു...

• undefined

viralJun 19, 2021, 6:59 PM IST

'ഞാന്‍ ചവിട്ടി, അവന്‍ വെട്ടി, മറ്റവന്‍ എറിഞ്ഞു'; കാണാം അങ്കക്കലി മൂത്ത സുധാകരനും പിണറായും കൂടെ ചില ട്രോളും

കൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കേരളം അടഞ്ഞ് കിടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൊട്ട് പുറകെ കെപിസിസി പ്രസിഡന്‍റായി കെ സുധാകരനും അധികാരമേറ്റു. കൊവിഡ് രോഗവ്യാപനം കുറഞ്ഞ് കേരളം നിയന്ത്രിതമായി തുറന്ന് കൊടുക്കുന്നതിനിടെയാണ് കെ സുധാകരന്‍റെ ഒരു അഭിമുഖം പുറത്തിറങ്ങിയത്. അതില്‍ പണ്ട് പണ്ട്... ബ്രണ്ണനിലെ ക്യാമ്പസ് കാലത്ത് താന്‍ പിണറായി വിജയനെ ഒറ്റ ചവിട്ടിന് വീഴ്ത്തിയ വീരസ്യം കെ സുധാകരന്‍ പറഞ്ഞതായി പ്രസിദ്ധീകരിച്ചു. കൊവിഡിനെ തുടര്‍ന്ന് ഏതാണ്ടെല്ലാ ദിവസം വൈകീട്ട് നടക്കുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ സുധാകരനെ തുരുത്തി. തന്‍റെ ഇരുകൈകളുമുപയോഗിച്ചുള്ള ഒറ്റ ആക്ഷനിലും 'ആരാടാ ഇത് ? കൊണ്ട് പോകടാ ഇവനെ' എന്ന തന്‍റെ വാക്കുകളിലുമാണ് അന്നത്തെ സംഘര്‍ഷം ഒഴിവായതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അദ്ദേഹം ഒരു മുഴം മുന്‍കൂട്ടിയെറിഞ്ഞു. തന്‍റെ മക്കളെ തട്ടികൊണ്ട് പോകാനും സുധാകരന്‍ പദ്ധതിയിട്ടിരുന്നെന്ന്. തൊട്ട് പുറകെ ബ്രണ്ണന്‍ കോളേജിലെ ആ പഴയ മുറ്റത്ത് നിന്ന് കുറച്ച് പേര്‍ എഴുന്നേറ്റു വന്നു. ചിലര്‍ പണ്ട് താനാണ് ബോംബെറിഞ്ഞതെന്ന് പറഞ്ഞു. മറ്റ് ചിലര്‍ താന്‍ വെട്ട് തടുത്തെന്നും വെടിവെച്ചെന്നുമൊക്കെ വെളിപ്പെടുത്തിത്തുടങ്ങി. അപ്പോഴാണ് ട്രോളന്മാരുമുണര്‍ന്നത്. കൊവിഡിനെ തുടര്‍ന്ന് ശാന്തമായി കിടന്ന അന്തരീക്ഷത്തിലേക്ക് ആരാണ് പടക്കമെറിഞ്ഞതെന്ന് അന്വേഷിച്ച് പോയി ചിലര്‍. പുതുപ്പള്ളിയിലാണ് ഒറ്റുകാരെന്ന് അവര്‍ പതം പറഞ്ഞു. അതിനിടെ ഞാന്‍ കേളേജിലൊക്കെ പോയായിരുന്നു കേട്ടോ എന്ന് ചിലര്‍ അങ്കത്തട്ടിലേക്ക് എത്തി നോക്കി, എറ് വാങ്ങി. എല്ലാം കണ്ടും കേട്ടും ബ്രണ്ണന്‍ സായിപ്പ് 'കോളേജ് പണിയാന്‍ നിന്ന കാലത്ത്, തനിക്കെന്ത് കൊണ്ട് വാഴവെക്കാന്‍ തോന്നിയില്ലെന്ന്' മകളിലിരുന്ന് പരിതപിക്കുന്നെന്ന് ചിലര്‍. മറ്റ് ചിലര്‍ കാണാരേട്ടനും ബ്രണ്ണനില്‍ നിന്നാണെന്ന് കണ്ടെത്തി. കോളേജില്‍ ചായക്കടയുണ്ടായിരുന്നെന്ന് ചിലര്‍ അടക്കം പറഞ്ഞു.  കാണാം സുധാകരന്‍ Vs പിണറായി വാക്ക് പയറ്റും ട്രോളുകളും.

balan

KeralaJun 19, 2021, 5:53 PM IST

'സുധാകരനെ ബ്രണ്ണനിൽ അര്‍ദ്ധനഗ്നനായി നടത്തിച്ചിട്ടുണ്ട്', ശരിവച്ച് ബാലൻ, എംഎന്‍ വിജയന്‍ സാക്ഷിയെന്നും പരാമർശം

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍

• undefined

KeralaJun 19, 2021, 3:44 PM IST

പിണറായി ഏതോ സ്വപ്ന ലോകത്ത്, ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്തും: കെ സുധാകരന്‍

കേരളത്തില്‍ അടുത്തകാലത്തായി ഉയര്‍ന്ന് വന്ന എല്ലാ വിവാദങ്ങള്‍ക്കും മുകളിലാണ് ഇന്ന് കെ സുധാകന്‍ - പിണറായി വാക്പയറ്റ്. കെപിസിസി പ്രസിഡന്‍റായി അധികാരമേറ്റതിന് പുറകെ കെ സുധാകരന്‍റെതായി വന്ന അഭിമുഖത്തില്‍, അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചകാലത്തെ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ അനുഭവം പങ്കുവച്ചിരുന്നു. അതില്‍ കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ടത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , കെ സുധാകരന്‍ ഏതാ സ്വപ്നലോകത്താണെന്നായിരുന്നു പ്രതികരിച്ചത്. അതോടൊപ്പം തന്‍റെ മക്കളേ തട്ടിക്കൊണ്ട് പോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക് പോര് കനത്തു. പിണറായിക്ക് മറുപടിയുമായി ഇന്ന് രാവിലെ പത്രസമ്മേളനം നടത്തുമെന്ന് ഇന്നലെ തന്നെ കെ സുധാകരന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ എറണാകുളത്ത് കെ സുധാകരന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. പതിവ് കെപിസിസി പ്രസിഡന്‍റുമാരുടെ പത്രസമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി, മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി, പുതിയ തലമുറയിലെ വളര്‍ന്നു വരുന്ന നേതാക്കാളുമായാണ് കെ സുധാകരന്‍ പത്രസമ്മേളനത്തിനെത്തിയത്. പ്രസക്ത ഭാഗങ്ങളിലേക്ക്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.